EntreprenuershipSuccess Story

കഷ്ടപ്പാടുകളാല്‍ തുന്നിയെടുത്ത വിജയം; Unique Designs by Athiraയുടെ പ്രചോദന യാത്ര

ആത്മവിശ്വാസവും പരിശ്രമവും ഉണ്ടെങ്കില്‍ ഒന്നുമില്ലായ്മയില്‍ നിന്നുപോലും ഒരു സ്വപ്‌നം പടുത്തുയര്‍ത്താം എന്ന് തെളിയിക്കുന്ന കഥയാണ് ആലപ്പുഴ സ്വദേശിനി ആതിര ജയന്റെത്. ഒരു അമ്മയുടെ കരുതലും ഒരു സംരംഭകയുടെ ദൃഢനിശ്ചയവും ചേര്‍ന്നപ്പോള്‍ രൂപം കൊണ്ടതാണ് ‘Unique Designs by Athira’ എന്ന ബ്രാന്‍ഡ്.

ചെറുപ്പം മുതല്‍ തന്നെ ഫാഷനും സ്റ്റിച്ചിങ്ങിനോടുമുള്ള ഇഷ്ടമാണ് ആതിരയെ ഈ മേഖലയില്‍ എത്തിച്ചത്. ഡിഗ്രി പഠനത്തിന് പിന്നാലെ ഒരു വര്‍ഷം ഫാഷന്‍ ഡിസൈനിങ് പഠിച്ച ശേഷം വീട്ടില്‍ നിന്നുതന്നെ ചെറിയ രീതിയില്‍ ഡ്രസുകള്‍ സ്റ്റിച്ച് ചെയ്ത് നല്‍കിക്കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ ജീവിതത്തിലെ വലിയ വഴിത്തിരിവ് സംഭവിച്ചത് വിവാഹത്തിനും കുഞ്ഞിന്റെ ജനനത്തിനും ശേഷമാണ്. ഒരു അമ്മയായുള്ള ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സ്വന്തം സ്വപ്‌നം ഉപേക്ഷിക്കാതെ, അതിനെ ഒരു സംരംഭമാക്കി മാറ്റാന്‍ ആതിര തീരുമാനിച്ചു.

ആ തീരുമാനമാണ് Unique Designs by Athira എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ജനനം. ഒരു രൂപ പോലും ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ ആരംഭിച്ച ഈ സംരംഭം, ആദ്യ ഓര്‍ഡറിലൂടെ ലഭിച്ച അഡ്വാന്‍സ് ഉപയോഗിച്ചാണ് മുന്നോട്ട് പോയത്. അതൊരു വലിയ സ്വപ്‌നത്തിന്റെ ആദ്യ ചുവടുവെയ്പായിരുന്നു. അവിടെ നിന്ന് പിന്നോടൊരിക്കലും ആതിര പിന്നോട്ടില്ലായിരുന്നു. ഓരോ ഓര്‍ഡറിനൊപ്പം വിശ്വാസവും വളര്‍ന്നു, ഓരോ ഡിസൈനിനൊപ്പം ബ്രാന്‍ഡിന്റെ പേരും വ്യാപിച്ചു.

ആദ്യകാലത്ത് എല്ലാം തനിച്ചായിരുന്നു. ഒരു വയസ് മാത്രമുള്ള കുഞ്ഞിനെ നോക്കിയും വീട്ടുജോലികള്‍ കൈകാര്യം ചെയ്തും രാത്രിയും പകലുമില്ലാതെ സ്റ്റിച്ചിങ്ങില്‍ മുഴുകിയും… എന്നാല്‍, ആ കഷ്ടപ്പാടുകള്‍ വെറുതെയായില്ല. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയും കുടുംബത്തിന്റെ കരുതലും കൂടെ ചേര്‍ന്നപ്പോള്‍, ആ ചെറിയ സംരംഭം ഇന്ന് സ്വന്തം സ്റ്റിച്ചിങ് യൂണിറ്റും ഷോപ്പും സ്റ്റാഫുകളുമുള്ള ഒരു ശക്തമായ ബ്രാന്‍ഡായി വളര്‍ന്നു.

ഇന്ന് Unique Designs by Athira കസ്റ്റമൈസ്ഡ് ഡിസൈനുകളുടെ പേരിലാണ് അറിയപ്പെടുന്നത്. ഫാമിലി കോമ്പോകളും കപ്പിള്‍ കോമ്പോകളും പോലുള്ള ട്രെന്‍ഡിങ് ഡിസൈനുകള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വഴിയുള്ള ഓര്‍ഡറുകള്‍ ഇന്ത്യയ്ക്ക് പുറത്തേക്കും എത്തുന്നത് ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ക്വാളിറ്റിയും വ്യക്തമാക്കുന്നു. ഒരിക്കല്‍ എത്തുന്ന കസ്റ്റമര്‍ വീണ്ടും തിരികെ വരുന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ വിജയം.

ഇത് വെറുമൊരു ബിസിനസ്സ് വിജയകഥയല്ല. ഒരു അമ്മയുടെ പരിശ്രമത്തിന്റെ, ഉറച്ച മനസ്സിന്റെ, സ്വപ്‌നങ്ങള്‍ കൈവിടാത്ത ആത്മവിശ്വാസത്തിന്റെ കഥയാണ്. പാല്‍ കുടിക്കുന്ന കുഞ്ഞിനെയും കൈയില്‍ എടുത്ത്, ജീവിതത്തിലെ വെല്ലുവിളികള്‍ക്ക് മുന്നില്‍ തളരാതെ, ഓരോ ദിനവും പുതിയ പ്രതീക്ഷകള്‍ തുന്നിയെടുത്താണ് ആതിര തന്റെ ബ്രാന്‍ഡിനെ ഉയര്‍ത്തിയെടുത്തത്.

ഭാവിയില്‍ Unique Designs by Athira യെ ഒരു വലിയ ബൂട്ടിക്കായി മാറ്റി, കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് ആതിരയുടെ സ്വപ്‌നം. എന്നാല്‍ ഇതിനകം തന്നെ അവര്‍ നേടിയെടുത്തത് അതിലും വലിയ ഒന്നാണ്, സ്വയം വിശ്വസിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന ഒരു ജീവിതകഥ.

For Connecting us, kindly visit;

https://www.instagram.com/uniquedesigns_byathira

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button