EntreprenuershipSuccess Story

ക്യാമറയാല്‍ പടുത്തുയര്‍ത്തിയ സ്വപ്‌ന ബ്രാന്‍ഡ്; Velvia Weddings എന്ന സംരംഭ വിജയം

സുരക്ഷിതമായ വഴികള്‍ ഉപേക്ഷിച്ചു സ്വന്തം സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍, വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമായൊരു വഴി തിരഞ്ഞെടുത്ത്, പരാജയങ്ങളെയും പ്രതിസന്ധികളെയും പാഠങ്ങളാക്കി മാറ്റി മുന്നേറിയ യുവ സംരംഭകനാണ് കോഴിക്കോട് സ്വദേശി അഖില്‍ ബാബു. ക്യാമറ കയ്യിലെടുത്തിറങ്ങിയ ഒരു യുവ സംരംഭകന്റെ സ്വപ്‌നം ഇന്നൊരു ശക്തമായ ബ്രാന്‍ഡായി മാറിയ കഥയാണ് Velvia Weddings.

ബിടെക് പഠനകാലത്ത് തന്നെ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദിശ മാറ്റിത്തുടങ്ങി. ഒരു ഹോബി മാത്രമായിരുന്ന ഫോട്ടോഗ്രഫി, പിന്നീട് അഖിലിന്റെ ജീവിതമാര്‍ഗമായി മാറി. പഠനകാലത്ത് ചെറിയ തോതില്‍ ചെയ്ത വര്‍ക്കുകള്‍, പിന്നീട് വലിയൊരു യാത്രയുടെ തുടക്കമാകുമെന്ന് അന്നാരും കരുതിയിരുന്നില്ല.

ജീവിതം എല്ലായ്‌പ്പോഴും നേരായ പാതയിലല്ല സഞ്ചരിക്കുന്നത്. ജര്‍മനിയില്‍ ഉയര്‍ന്ന പഠനത്തിന് അവസരം ലഭിച്ചെങ്കിലും കോവിഡ് മഹാമാരി ആ സ്വപ്‌നത്തെ തടസപ്പെടുത്തി. ഒരുപക്ഷേ, അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ്. പലരും തകര്‍ന്നുപോകുന്ന അവസ്ഥയില്‍, അഖില്‍ തന്റെ സ്വപ്‌നങ്ങളെ വീണ്ടും പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. നാട്ടില്‍ തന്നെ ബിടെക് പഠനം തുടരുമ്പോഴും, തന്റെ യഥാര്‍ത്ഥ പാഷനായ ഫോട്ടോഗ്രഫിയിലേക്ക് അഖില്‍ കൂടുതല്‍ അടുക്കുകയായിരുന്നു.

2022ല്‍, വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം തന്റെ സംരംഭമായ Velvia Weddings ആരംഭിച്ചു. ഒരു സുഹൃത്തിന്റെ വെഡ്ഡിങ് ഷൂട്ട് ചെയ്തുകൊണ്ടാണ് അഖില്‍ പ്രൊഫഷണലായി ഈ രംഗത്തേക്ക് കടന്നത്. ആ ഒരു അവസരത്തിലൂടെ അനവധി വാതിലുകള്‍ തുറന്നു. ഓരോ ഷൂട്ടും പുതിയ ക്ലെയ്ന്റുകളെയും പുതിയ അനുഭവങ്ങളെയും അദ്ദേഹത്തിന് സമ്മാനിച്ചു.

തുടക്കത്തില്‍ പ്രതിസന്ധികള്‍ കുറവായിരുന്നില്ല. പല ബുദ്ധിമുട്ടുകളും മത്സരങ്ങളും അനിശ്ചിതത്വങ്ങളുമെല്ലാം നേരിടേണ്ടി വന്നു. എന്നാല്‍ ഓരോ പരാജയവും അഖിലിന് ഓരോ പാഠങ്ങളായിരുന്നു. വീഴ്ചകളെ വിജയത്തിലേക്ക് മാറ്റാനുള്ള കഴിവാണ് അഖിലിനെ വ്യത്യസ്തനാക്കിയത്. വെറും മൂന്ന് വര്‍ഷങ്ങള്‍ക്കകം സ്വന്തമായൊരു ‘ഐഡന്റിറ്റി’ ഫോട്ടോഗ്രഫി രംഗത്ത് സൃഷ്ടിക്കാനും അഖിലിന് സാധിച്ചു.

Velvia Productions എന്ന കമ്പനിയുടെ കീഴില്‍, വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് മാത്രം പ്രത്യേകമായി ആരംഭിച്ച് Velvia Weddings, ഇന്നൊരു ടെക്‌നോളജി ബേസ്ഡ് ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. എ.ഐ ടൂളുകള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആറ് പേരടങ്ങുന്ന സമര്‍പ്പിത ടീം അഖിലിനൊപ്പം, ഓരോ പ്രോജക്റ്റിനെയും ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു.

പ്രീ വെഡ്ഡിങ് ഷൂട്ടുകള്‍ മുതല്‍ രാജസ്ഥാനി, തമിഴ് തുടങ്ങി വിവിധ സംസ്‌കാരങ്ങളിലുള്ള വിവാഹങ്ങള്‍ വരെ Velvia Weddings ല്‍ ഒരു പുതുമയുള്ള അനുഭവമായി മാറുന്നു. കോഴിക്കോട് മുതല്‍ ബാംഗ്ലൂരും കോയമ്പത്തൂരും വരെ വ്യാപിച്ചിരിക്കുന്ന ഇവരുടെ സാന്നിധ്യം, കമ്പനിയുടെ വളര്‍ച്ചയുടെ തെളിവാണ്. ‘മൗത്ത് പബ്ലിസിറ്റി’യും ക്ലെയ്ന്റുകളുടെ വിശ്വാസവുമാണ് Velvia Weddings ന്റെ ഏറ്റവും വലിയ ശക്തി.

ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് ആരംഭിച്ചതുകൊണ്ട് പ്രതിസന്ധികളെ നേരിടാനും അവ മറികടക്കാനും പഠിക്കാന്‍ കഴിഞ്ഞുവെന്ന അഖിലിന്റെ വിശ്വാസമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിത്തറ. സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പ്രായമൊരു തടസ്സമല്ലെന്ന് അഖില്‍ തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

ഭാവിയില്‍ ഇന്ത്യയിലെ മികച്ച വെഡ്ഡിങ് ഫോട്ടോഗ്രഫി ടീമുകളിലൊന്നായി Velvia Weddings നെ ഉയര്‍ത്തുകയാണ് അഖിലിന്റെ ലക്ഷ്യം. അതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവസംരംഭകന്‍.

ഒരു ക്യാമറയും ഒരു സ്വപ്‌നവും അതിനൊപ്പം ആത്മവിശ്വാസവും ചേര്‍ന്നാല്‍ എത്ര വലിയ വിജയകഥകള്‍ എഴുതാമെന്ന് തെളിയിച്ച സംരംഭകനാണ് അഖില്‍ ബാബു. സ്വപ്‌നങ്ങള്‍ കാണുന്നതിനൊപ്പം, അവയെ സാക്ഷാത്കരിക്കാന്‍ ധൈര്യം വേണമെന്ന് ഓര്‍മിപ്പിക്കുകയാണ് Velvia Weddings.

https://www.instagram.com/akhil_velvia

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button