ബിസിനസ് പെര്‍ഫോമന്‍സ് ഇരട്ടിയാക്കാം; ഒപ്പമുണ്ട് Skilo

ഒരു ബിസിനസ് ആരംഭിക്കുക എന്നതല്ല, അതിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ബിസിനസിനെ വിജയിപ്പിക്കുക എന്നതാണ് പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മികച്ച പല ആശയങ്ങളും പരാജയപ്പെട്ടു പോകുന്നതും ഈ പ്രതിസന്ധിയിലാണ്. എന്നാല്‍ ബിസിനസിലെ പ്രശ്നങ്ങള്‍ കണ്ടെത്തുകയും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ പ്രശ്നങ്ങളെ പരിഹരിച്ച് അതിനെ വിജയിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് മലപ്പുറം സ്വദേശിയും ബിസിനസ് പെര്‍ഫോമന്‍സ് ഓഡിറ്റിങ് സ്പെഷ്യലിസ്റ്റുമായ സെയ്ഫ് വളപ്ര ആരംഭിച്ച Skilo.

2019 ലാണ് സെയ്ഫ് Skilo എന്ന ബിസിനസ് സിസ്റ്റം സെറ്റിങ്സ് ആന്‍ഡ് പെര്‍ഫോമന്‍സ് റിവ്യൂ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം കോവിഡ് സമയത്ത് വ്യക്തികള്‍ക്ക് ആവശ്യമായ മെന്റല്‍ സപ്പോര്‍ട്ട് ക്ലബ്ലിലൂടെയായിരുന്നു കോച്ചിംഗ് മേഖലയിലേക്ക് സെയ്ഫ് കടന്നു വരുന്നത്. പിന്നീട് കരിയര്‍ കോച്ചിംഗ്, കരിയര്‍ ഡെവലപ്പ്മെന്റ് എന്നീ മേഖലകളിലേക്ക് കടന്ന ഇദ്ദേഹം ബിസിനസുകാര്‍ക്ക് ആവശ്യമായ ഗൈഡന്‍സും ചെറിയ നിലയില്‍ നല്കാന് തുടങ്ങി.
തന്നെ സമീപിക്കുന്നവരുടെ ബിസിനസ് വിജയിപ്പിക്കുന്നതിനായി ആ സ്ഥാപനത്തിന്റെ ആരംഭം മുതലുള്ള എല്ലാ കാര്യങ്ങളും കൃത്യമായി പഠിക്കുകയും എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലെയും പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് നല്കിയ ഗൈഡന്‍സുകള്‍ ഫലപ്രദമായി സംരംഭങ്ങളില്‍ മാറ്റം വരുത്തുകയും മികച്ച പ്രകടനങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് പൂര്‍ണമായും ഈ മേഖലയിലേക്ക് സെയ്ഫ് തിരിയുന്നത്.

ഇന്ന് കേരളമൊട്ടാകെയും അത് പോലെ ജിസിസി രാജ്യങ്ങളിലും ധാരാളം കസ്റ്റമേഴ്സുള്ള സ്ഥാപനമാണ് Skilo. മറ്റ് ബിസിനസ് കോച്ചിംഗ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, എച്ച് ആര്, മീഡിയ ടീം തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളെയും കൃത്യമായ ഓഡിറ്റിങിന് വിധേയമാക്കുകയും തുടക്കം മുതലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ പഠിക്കുകയും ചെയ്ത ശേഷം പ്രശ്നങ്ങള്‍ കണ്ടെത്തി മോണിറ്റ് ചെയ്ത് അതിനെ പരിഹരിക്കുന്നതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.

സ്ഥാപനത്തിന്റെ പെര്‍ഫോമന്‍സ്, വര്‍ക് ഫ്ളോ എന്നിവ ഇവര്‍ മികച്ചതാക്കി നല്കുന്നു. എപ്പോഴും തങ്ങളുടെ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും മോണിറ്റ് ചെയ്യാന്‍ ഒരു ടീം ഉള്ളതിനാല്‍ തന്നെ സ്ഥാപന ഉടമകള്‍ക്ക് കൃത്യമായി ബിസിനസ് വളര്‍ത്താന്‍ സാധിക്കുന്നു. മാത്രമല്ല, സ്ഥാപനയുടമ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൂടി, യാതൊരു പ്രശ്നവുമില്ലാതെ ബിസിനസിനെ മുന്നോട്ട് നയിച്ചു, ലാഭം ലഭിക്കുന്ന രീതിയില്‍ പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കുന്ന ഒരു സിസ്റ്റമാക്കി ഇവര്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. മറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും വ്യത്യസ്തമായി സംരംഭകരുമായി ചേര്‍ന്ന് നിന്ന് സ്ഥാപനത്തെ ഒരു എക്സ്റ്റേണല്‍ ടീമായി നിരീക്ഷിക്കുകയും ഇംപ്ലിമെന്റേഷന്‍ Skilo സഹായിക്കുകയും ചെയ്യുന്നു.
https://www.instagram.com/the_business_clarity_mentor?igsh=MTQ3aWtnOXk4cWQyYw%3D%3D&utm_source=qr



