Success Story

കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്‍; സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം

അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ മികച്ചൊരു സ്ഥാപനമാണ് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്‍കിടെക്ചര്‍. വീടിന്റെ പ്ലാനിംഗ് മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് വാള്‍മാര്‍ക്ക് സേവനം തുടരുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് കേരളത്തിനകത്തും പുറത്തുമായി കൊമേഴ്ഷ്യല്‍, റെസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലായി നിരവധി കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പി.ഡബ്ല്യ.ഡി കോണ്‍ട്രാക്ടര്‍ ആയിരുന്ന പിതാവിന്റെ വഴിയേ പിന്തുടര്‍ന്നാണ് മകനായ നൗഷാന്‍ കുഞ്ഞബ്ദുള്ള വാള്‍മാര്‍ക്ക് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടിങ് ജോലികളായിരുന്നു ചെയ്തിരുന്നതെങ്കിലും പിന്നീട് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തേക്കുകൂടി കടക്കുകയായിരുന്നു. പിന്നീട് നൗഷാനിന്റെ സുഹൃത്തുക്കളായ ഷുഹൈല്‍ ഷുക്കൂര്‍, ഉബൈദ് ആദം, തന്‍വീര്‍ പി കെ എന്നിവരുമായി പാര്‍ട്ണര്‍ഷിപ്പിലാണ് സ്ഥാപനം മുന്നോട്ടുനയിച്ചത്. ഇന്ന് സ്ഥാപനത്തിന്റെ പുരോഗതിക്ക് പുറകില്‍ ഈനാല് സുഹൃത്തുക്കളുടെ കഠിനാധ്വാനവും മികച്ച ആശയങ്ങളുമാണ്.

കെട്ടിടം പൂര്‍ണമായി നിര്‍മിക്കുന്നതിനുപുറമെ ഏതെങ്കിലും പ്രത്യേക ഭാഗം മാത്രം പൂര്‍ത്തീകരിച്ച് നല്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ‘ക്വാളിറ്റി ഡെലിവറി’ എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന സവിശേഷത. ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്ക് എന്‍ക്വയറി വന്നാല്‍ പരിചയസമ്പന്നരായ ജീവനക്കാര്‍ 24 മണിക്കൂറിനുള്ളില്‍ ‘സൈറ്റ് വിസിറ്റ്’ നടത്തും. തുടര്‍ന്ന് അഡ്വാന്‍സ് തുക അടച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചുള്ള ഡിസൈന്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ച് നല്കും. 28 ദിവസത്തിനുള്ളില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ച് നല്കുകയും ചെയ്യും.

ക്വാളിറ്റിയില്‍ ഒരു കുറവും വരാതെ, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ ഏറ്റെടുത്ത ജോലികള്‍ സ്ഥാപനം പൂര്‍ത്തീകരിച്ച് നല്‍കും. ഡസ്റ്റ് ഫ്രീ ഇന്‍സ്റ്റലേഷന്‍ മെതേഡ് എന്ന രീതിയാണ് ഇന്റീരിയര്‍ വര്‍ക്കുകളില്‍ നടപ്പിലാക്കുന്നത്. കട്ടിംഗും പായ്ക്കിംഗുമെല്ലാം കമ്പനിയില്‍ നിന്ന് തന്നെ ചെയ്ത്, ഫിക്‌സിംഗ് മാത്രം സൈറ്റില്‍ വച്ച് ചെയ്യുന്ന രീതിയാണിത്. വീട് നിര്‍മാണത്തിന്റെ പൂര്‍ത്തീകരണത്തിനായി നാല് മാസം മാത്രം മതിയെന്നതാണ് വാള്‍മാര്‍ക്കിന്റെ പ്രത്യേകത.

വാള്‍മാര്‍ക്ക് അവരുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ലൈഫ് ലോങ് സര്‍വീസ് നല്‍കുന്നുണ്ട്. സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനകം ടെക്‌നീഷ്യന്‍മാര്‍ വീട്ടിലെത്തും. ഇംപോര്‍ട്ടഡ് ലാമിനേറ്റ്‌സ് ഉള്‍പ്പെടെയുള്ള ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് വര്‍ക്കിനായി ഉപയോഗിക്കുന്നത്. കസ്റ്റമറുടെ ആവശ്യങ്ങളും ബജറ്റും മനസിലാക്കിക്കൊണ്ടാണ് ഓരോ വര്‍ക്കും ആരംഭിക്കുന്നത്. ഓരോ ഘട്ടത്തിലും അവരുമായി വ്യക്തമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ വാള്‍മാര്‍ക്ക് പരമാവധി ശ്രദ്ധിക്കുന്നുണ്ട്. മികച്ച സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ സംരംഭത്തെ ഉയരങ്ങളിലേക്ക് എത്തിക്കാമെന്ന് തെളിയിക്കുകയാണ് വാള്‍മാര്‍ക്ക്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button