പ്രെറ്റി കേള്‍സ്; സ്വപ്നവും പാഷനും ചേര്‍ത്ത് നിര്‍മിച്ച രമ്യയുടെ സ്വപ്ന സാമ്രാജ്യം

പൊലീസ് യൂണിഫോമില്‍ കരിയര്‍ സ്വപ്നം കാണുന്നത് മുതല്‍ ബ്യൂട്ടി, പേര്‍സണല്‍ കെയര്‍ മേക്ക്ഓവര്‍ മേഖലയില്‍ തന്റേതായ ഇടം തീര്‍ക്കുന്നത് വരെയുള്ള രമ്യ മോഹന്റെ യാത്ര ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും കൂടിയാണ്. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന് സ്വദേശിയായ രമ്യയ്ക്ക് കോളേജ് പഠനകാലം മുതല്ക്കേ ബ്യൂട്ടീഷന് മേഖലയോട് താത്പര്യമുണ്ടായിരുന്നു. രസകരമായ ഒരു പരീക്ഷണമെന്നോണം തുടങ്ങിയത് പിന്നീട് പാഷനായും പതിയെ ഒരു സംരംഭമായും മാറിയിരിക്കുകയാണ് ഇന്ന്.

വിവാഹശേഷമാണ് രമ്യ ബ്യൂട്ടീഷന് കോഴ്സില്‍ ഡിപ്ലോമ സ്വന്തമാക്കുന്നത്. വിവാഹിതയും അമ്മയുമായ സ്ത്രീയ്ക്ക് സമൂഹം കല്പിച്ചുവെച്ച അതിര്‍വരമ്പുകളുടെ ചട്ടക്കൂടിനുള്ളില്പ്പെടുത്താനുള്ള ശ്രമങ്ങള്‍ നാലുപാടും ശക്തമായിരുന്നുവെങ്കിലും അവയ്ക്ക് കീഴ്പ്പെടാന്‍ രമ്യ ഒരുക്കമായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയതോടെ രമ്യ ഫ്രീലാന്‍സറായി തന്റെ പ്രവര്‍ത്തനമാരംഭിച്ചു. തുടക്കകാലത്ത് തന്നെ ബന്ധപ്പെടുന്ന ക്ലെയ്ന്റിന്റെ വീട്ടിലെത്തിയായിരുന്നു സര്‍വീസുകള്‍ ഉറപ്പാക്കിയിരുന്നത്.

സമര്‍പ്പണവും പ്രായോഗിക പരിചയവുമെല്ലാംവിശ്വസ്തരായ ക്ലെയ്ന്റുകളെ രമ്യക്ക് നേടിക്കൊടുത്തു. ഫ്രീലാന്‍സിംഗ് ഘട്ടം വ്യത്യസ്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാനും ആളുകളെ മനസ്സിലാക്കാനും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലും വിശ്വാസം വളര്‍ത്താനും രമ്യയ്ക്ക് സഹായകമായിട്ടുണ്ട്. മാറിവരുന്ന ട്രെന്ഡുകള്ക്കിടെ പ്രൊഫഷണല്‍ ഇടങ്ങള്‍ക്കായുള്ള ആവശ്യവും തിരിച്ചറിഞ്ഞതോടെ ഒന്‍പത് മാസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരം സെന്റ് തോമസ് റോഡില്‍ ‘പ്രെറ്റി കേള്‍സ്’ എന്ന പേരില്‍ രമ്യ തന്റെ സ്വപ്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ഫ്രീലാന്സിംഗിന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോഴും പാര്‍ലറില്‍ ക്ലെയ്ന്റുകള്ക്കാവശ്യമായ സര്‍വീസുകള്‍ ഒരുക്കുന്നതിലും മുമ്പിലാണ് രമ്യയുടെ പ്രെറ്റി കേള്‍സ്. ഹെയര്‍ കട്ട്, ഫേഷ്യല്‍, ബോഡി മസാജ്, വാക്സിംഗ്, പെഡിക്യൂര്‍, മാനിക്യൂര്‍, ബ്രൈഡല്‍ മേക്കപ്പ്, സാരി ഡ്രേപ്പിംഗ് തുടങ്ങി സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പ്രെറ്റി കേള്‍സ് എന്ന സംരംഭം ഉറപ്പാക്കുന്നുണ്ട്.

സ്കിന്‍ ഹെയര്‍ മേഖലകളില്‍ മികച്ച രീതിയില്‍ മുന്നോട്ടു കുതിക്കുന്ന പ്രെറ്റി കേള്‍സ് ബ്രൈഡല്‍ വര്‍ക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. ഇതുവരെ പത്തോളം വധുക്കളുടെ വിവാഹദിനങ്ങളാണ് പ്രെറ്റി കേള്സിലൂടെ രമ്യ സുന്ദരമാക്കിയത്. കസ്റ്റമറുടെ ബജറ്റ് മനസിലാക്കി സമയബന്ധിതമായ സേവനമുറപ്പാക്കുന്നതാണ് പ്രെറ്റി കേള്‍സ് എന്ന സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റുകളുടെ സംതൃപ്തിയാണ് തന്നെ മുന്നോട്ടു നയിക്കുന്ന ശക്തിയെന്ന് രമ്യ പറയുന്നു.
തുടക്കക്കാരിയെന്ന നിലയില്‍ നിരവധി പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു രമ്യയുടെ തുടക്കം. സാമ്പത്തികമായോ മറ്റ് പിന്ബലങ്ങളോ ഇല്ലായിരുന്നുവെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ രമ്യ തയ്യാറായിരുന്നില്ല. പ്രെറ്റി കേള്‍സ് എന്ന സംരംഭത്തിനും താന്‍ ജീവിതത്തില്‍ നേടിയ വിജയങ്ങള്‍ക്കും പിന്നില്‍ കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിലും, അവയെല്ലാം തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട് രമ്യ. പ്രെറ്റി കേള്‍സ് എന്ന തന്റെ കൊച്ചുസംരംഭത്തെ ഒന്നിലധികം ശാഖകളുള്ള ബ്രാന്‍ഡാക്കി മാറ്റണമെന്നതാണ് രമ്യയുടെ സ്വപ്നം. വെറുമൊരു ബ്യൂട്ടി പാര്‍ലര്‍ മാത്രമല്ല, ഒരു സ്ത്രീ തന്റെ പാഷനെ ലക്ഷ്യമാക്കി മാറ്റാനെടുത്ത ധൈര്യത്തിന്റെ പ്രതീകം കൂടിയാണ് പ്രെറ്റി കേള്‍സ്.
Contact No: : +91 96331 68026
https://www.instagram.com/rhythm_love_music/profilecard/?igsh=MW5jMmZwMHZmbW8weQ%3D%3D
https://www.instagram.com/prettycurlz_beauty_spa/?igsh=MXczOHdwcXp6bHBhcA%3D%3D#



