സ്വപ്നങ്ങള്‍ക്ക് ചിറകു നല്കിയ ആരതി; ‘അല്ല്യൂര്‍ ബൈ ആരതി’യുടെ വിജയഗാഥ

വിവാഹശേഷം തന്റെ കരിയര്‍ അവസാനിച്ചു എന്ന് കരുതുന്നവര്‍ക്കിടയില്‍, സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച വ്യക്തിയാണ് എറണാകുളം സ്വദേശിനിയായ ആരതി. ഇന്ന് കൊച്ചിയിലെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിറം നല്‍കുകയാണ് ‘അല്ല്യൂര്‍ ബൈ ആരതി’ (Allure by Arathi) എന്ന സ്ഥാപനത്തിലൂടെ ഈ യുവ സംരംഭക.
2019-ലാണ് ആരതിയുടെ കരിയര്‍ ആരംഭിക്കുന്നത്. വിവാഹശേഷം കോസ്മെറ്റോളജിയിലും മേക്കപ്പിലും ഉപരിപഠനം നടത്തിയ ഇവര്‍ ഒരു ഫ്രീലാന്‍സര്‍ ആയാണ് മേഖലയിലേക്ക് ചുവടുവെക്കുന്നത്. തുടക്കത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു കരുത്ത്. സുഹൃത്തുക്കളുടെ വിവാഹത്തിന് മേക്കപ്പിട്ടു നല്‍കിയായിരുന്നു തുടക്കം. കേരളത്തിലുടനീളം സഞ്ചരിച്ച് മേക്കപ്പ് വര്‍ക്കുകള്‍ ചെയ്തിരുന്ന ആ നാളുകളാണ് ആരതിയിലെ പ്രൊഫഷണലിനെ വാര്‍ത്തെടുത്തത്.
കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ തളരാതെ, ഒരു സ്ഥാപനത്തില്‍ കോസ്മെറ്റോളജിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷത്തെ ആ അനുഭവസമ്പത്തിന് ശേഷമാണ് സ്വന്തമായി ഒരു സലൂണ്‍ എന്ന സ്വപ്നത്തിലേക്ക് ആരതി എത്തിയത്. ഇന്ന് ‘അല്ല്യൂര്‍’ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നൂറുക്കണക്കിന് വധുക്കളുടെ മനം കവര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായി ആരതി മാറി കഴിഞ്ഞു.

പലരും പിന്മാറാന് തുനിയുന്ന ഗര്‍ഭകാലത്തിന്റെ ഒമ്പതാം മാസം വരെ ആരതി ആത്മവിശ്വാസത്തോടെ തന്റെ തൊഴില്‍ തുടര്‍ന്നു. പ്രസവശേഷം വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ അവര്‍ വീണ്ടും പ്രൊഫഷണല്‍ രംഗത്തേക്ക് മടങ്ങിയെത്തി. ഈ യാത്രയില്‍ ഭര്‍ത്താവ് നീരജും പിതാവ് മനോജും നല്കിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ആരതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ബ്രൈഡല്‍ മേക്കപ്പിലാണ് പ്രധാന ശ്രദ്ധയെങ്കിലും, ഒരു സമ്പൂര്‍ണ ബ്യൂട്ടി ഡെസ്റ്റിനേഷനാണ് ‘അല്ല്യൂര്‍’. ഹൈഡ്ര ഫേഷ്യല്‍ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് സ്കിന്‍ കെയര്‍ ട്രീറ്റ്മെന്റുകള്‍ അല്ല്യൂര്‍ ഒരുക്കുന്നുണ്ട്. ഫേഷ്യല്‍ മാത്രമല്ല, ട്രെന്‍ഡിയായ ഹെയര്‍ സര്‍വീസുകളും അല്ല്യൂരിലുണ്ട്.
നിരവധിയായി ഉയര്‍ന്നു വരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ അല്ല്യൂരിനെയും ആരതിയെയും വ്യത്യസ്തമാക്കുന്നത് പുതിയ ട്രെന്‍ഡിന് അനുസരിച്ചുള്ള മേക്കപ്പ് രീതികളാണ്. തങ്ങള്‍ക്ക് മുന്പിലെത്തുന്ന ക്ലെയ്ന്റുകളുടെ ചര്‍മം കൃത്യമായി മനസ്സിലാക്കി, അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള കസ്റ്റമൈസ്ഡ് സര്‍വീസുകളാണ് ഇവിടെ നല്‍കുന്നത്. കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന ഗുണ നിലവാരത്തോടെയുള്ള സേവനങ്ങളാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയും വെബ്സൈറ്റിലൂടെയും പുതിയ ഉപഭോക്താക്കളെ ലഭിക്കുമ്പോഴും, ഒരിക്കല്‍ എത്തിയവര്‍ നല്കുന്ന അഭിപ്രായങ്ങള്‍ തന്നെയാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ആരതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു അക്കാദമി തുടങ്ങുക, സ്വന്തമായി ബ്യൂട്ടി പ്രോഡക്റ്റുകള്‍ ലോഞ്ച് ചെയ്യുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവെപ്പിലാണ് ആരതിയിന്ന്. കഠിനാധ്വാനം കൊണ്ടും തളരാത്ത മനസ്സ് കൊണ്ടും ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ആരതി, പുതുതലമുറയിലെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമായി കൂടി മാറുകയാണിന്ന്.
https://www.instagram.com/allure_by_arathy?igsh=MWk0NjU5bWpkZXdlZw%3D%3D&utm_source=qr



