ഇല്ലിക്കല്‍ ഹൗസ്; ആഘോഷങ്ങളുടെ സംഗമവേദി

പ്രകൃതിഭംഗിയും വാസ്തുശില്‍പ്പ ചാരുതയും ഒത്തുചേരുന്ന ആലപ്പുഴ മുഹമ്മയിലെ ‘ഇല്ലിക്കല്‍ ഹൗസ്’, കേരളത്തിലെ നവതലമുറ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ശ്രദ്ധേയമായ പേരായി മാറിക്കഴിഞ്ഞു. സിനിമകളിലും വെബ് സീരീസുകളിലും നാം കാണുന്ന മനോഹരമായ ലൊക്കേഷനുകള്‍ തേടിപ്പോകാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും. ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള അത്തരം ലൊക്കേഷനുകള്‍ക്കിടയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള പേരാണ് ആലപ്പുഴ മുഹമ്മയിലുള്ള ‘ഇല്ലിക്കല്‍ ഹൗസ് ദി ഷൂട്ടിങ് ഹബ്ബ്’ (ILLICKAL HOUSE THE SHOOTING HUB). പരമ്പരാഗത പ്രൗഢിയും ആധുനിക സൗകര്യങ്ങളും ഒരേപോലെ സമ്മേളിക്കുന്ന ഈ വീട് ഇന്ന് സിനിമാക്കാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്.
ഒരു സ്വപ്നത്തില്‍ നിന്ന് ഷൂട്ടിങ് ഹബ്ബിലേക്ക്
മുഹമ്മ സ്വദേശിയായ രഞ്ജിത്ത് ഭാസ്കരന് എന്ന സംരംഭകന്റെ ദീര്‍ഘ വീക്ഷണമാണ് ഈ മനോഹര ഗൃഹത്തെ ഒരു പ്രീമിയം ഷൂട്ടിങ് ഹബ്ബാക്കി മാറ്റിയത്. 2021 ലാണ് രഞ്ജിത്ത് ഈ വീടിനെ ഒരു പ്രൊഫഷണല്‍ ഷൂട്ടിങ് ലൊക്കേഷന്‍ എന്ന ആശയത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘റാം’ (RAM) ചിത്രീകരിച്ചതോടെയാണ് ഇല്ലിക്കല്‍ ഹൗസ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കും ഈ വീട് പശ്ചാത്തലമായി.

ആഡംബരവും ആധുനികതയും ഒത്തിണങ്ങിയ 6000 ചതുരശ്ര അടി
6000 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന ഈ ഭവനത്തില്‍ അഞ്ച് അത്യാധുനിക എസി ബെഡ്റൂമുകളാണുള്ളത്. എന്നാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം ഫിലിം പ്രിവ്യൂവിനായി ഒരുക്കിയിരിക്കുന്ന ഹോം തിയേറ്ററാണ്.
300 ഇഞ്ച് സ്ക്രീന്‍, 4K ലേസര്‍ പ്രൊജക്ടര്‍, ഡോള്‍ബി അറ്റ്മോസ് (ഉീഹയ്യ അാേീ)െ സൗണ്ട് സിസ്റ്റം… ഷൂട്ടിംഗിനെത്തുന്നവര്ക്ക് ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ വലിയ സ്ക്രീനില്‍ കണ്ട് വിലയിരുത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

പ്രകൃതിയുടെ പശ്ചാത്തലം
ബോഗണ്‍ വില്ലകള്‍ പൂത്തുനില്ക്കുന്ന ഉദ്യാനവും വിളക്കുമരങ്ങളും ബുദ്ധമരവും ചേര്‍ന്ന് വീടിന് ചുറ്റും ഒരു സ്വര്‍ഗീയ അന്തരീക്ഷം ഒരുക്കുന്നു. ട്രെഡീഷണല്‍ ഷൂട്ടിംഗിനും മോഡേണ്‍ തീമുകള്‍ക്കും ഒരുപോലെ അനുയോജ്യമാണ് ഇവിടുത്തെ ഓരോ കോണും.

ആഘോഷങ്ങളുടെയും സംഗമവേദി
സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും പുറമെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്കും ഇല്ലിക്കല്‍ ഹൗസ് ഇന്ന് തുറന്നുനല്‍കുന്നു:
- വെഡ്ഡിങ് & പ്രീവെഡ്ഡിങ് ഫോട്ടോഗ്രഫി
- ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്
- വെബ് സീരീസ്, ഷോര്‍ട്ട് ഫിലിം ചിത്രീകരണം
- ബ്രൈഡല്‍ മേക്കപ്പ് ഷൂട്ട് & ബൊട്ടീക്ക് ഷൂട്ട്
- ഓപ്പണ്‍ സ്റ്റേജ് ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ & ഗെറ്റ് ടുഗദറുകള്‍
ഭാര്യ സൗമ്യ രഞ്ജിത്തിന്റെ പൂര്‍ണ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് രഞ്ജിത്ത് സാക്ഷ്യപ്പെടുത്തുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് താമസ സൗകര്യവും (മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്) ലഭ്യമാണ്. കൂടാതെ സമീപ പ്രദേശങ്ങളില്‍ തന്നെ മികച്ച ഹോട്ടല്‍ സൗകര്യങ്ങളുള്ളത് വലിയ ടീമുകള്‍ക്ക് ഏറെ സൗകര്യപ്രദമാണ്.
കലയും കാഴ്ചയും ഒന്നിക്കുന്ന ഇല്ലിക്കല്‍ ഹൗസ്, ആലപ്പുഴയുടെ വിനോദസഞ്ചാരസിനിമാ ഭൂപടത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ്.




