EntreprenuershipSuccess Story

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും സംരംഭകയിലേക്ക്; അര്‍ച്ചനയുടെ സ്വന്തം ‘സ്‌റ്റൈല്‍ യു’

ആധുനികതയുടെ കയ്യൊപ്പ് ഇന്ന് കേരളത്തിലെ ഉപഭോഗ രീതികളില്‍ പ്രകടമാണ്. ഉപഭോക്തൃ സംസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ രൂപമായ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഏറ്റവും ചെറിയ ഉത്പന്നങ്ങള്‍ മുതല്‍ സ്വര്‍ണം വരെ ഇന്ന് സുരക്ഷിതവും സൗകര്യപ്രദവുമായി വാങ്ങാമെന്നിരിക്കെ, തൃശൂര്‍ സ്വദേശിനിയായ അര്‍ച്ചന കപ്പാരത്ത് അവതരിപ്പിക്കുന്ന ‘Style You’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നത് ഫാഷന്‍ ആഭരണ രംഗത്തെ ഏറ്റവും മികച്ച പുത്തന്‍ സംരംഭങ്ങളിലൊന്നായാണ്. സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം അതേ പകിട്ടുള്ള ഫാഷന്‍ ആഭരണങ്ങള്‍ ട്രെന്‍ഡ് ലിസ്റ്റ് വാഴാന്‍ തുടങ്ങിയതു മുതല്‍ സംരംഭക സാധ്യതകള്‍ ഏറെയുള്ള ഈ മേഖലയിലേക്ക് പക്ഷെ അവിചാരിതമായായിരുന്നു അര്‍ച്ചനയുടെ കടന്നുവരവ്.

ഐ. ടി മേഖലയില്‍ പത്തുവര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിന് പിന്നാലെ അര്‍ച്ചന സംരംഭകത്വത്തിലേക്ക് തിരിയുന്നത്. തൃശൂര്‍ സ്വദേശിയായ അര്‍ച്ചന വിവാഹശേഷം കുടുംബത്തോടൊപ്പം ബംഗളുരുവിലാണ് താമസം.

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ആഭരണങ്ങള്‍ തെരഞ്ഞെടുത്തും വാങ്ങാനും സൗകര്യവുമുള്ള ഈ സംരംഭത്തിന്റെ മുഖ്യ വിനിമയ പ്ലാറ്റ്‌ഫോമുകള്‍ ഇന്‍സ്റ്റഗ്രാം പേജും വെബ്‌സൈറ്റുമാണ്. പ്രീമിയം ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നു എന്നത് തന്നെയാണ് സ്‌റ്റൈല്‍ യൂവിനെ ശ്രദ്ധേയമാക്കുന്നത്. ആരംഭിച്ച് കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അഞ്ഞൂറിലേറെ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കാന്‍ അര്‍ച്ചനയ്ക്ക് കഴിഞ്ഞു. പ്രധാനമായും ട്രെന്‍ഡ് അനുസരിച്ചു തന്നെ ഉത്പന്നങ്ങള്‍ വാങ്ങുന്നത് കൊണ്ടുതന്നെ വിപണന രംഗത്ത് സജീവമായി നില്‍ക്കാന്‍ സ്‌റ്റൈല്‍ യൂവിന് സാധിക്കുന്നുണ്ട്.

”ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍, അവിടെ നമുക്ക് ഏര്‍പ്പെടുത്തിയ ജോലി മാത്രമാണു ചെയ്യേണ്ടത്, എന്നാല്‍ ഒരു സംരംഭത്തില്‍ ഒറ്റയ്ക്ക് എല്ലാ മേഖലയെയും കൈകാര്യം ചെയ്യേണ്ടിവരുന്നു. അത് തരുന്ന ഉത്തരവാദിത്തവും ആത്മവിശ്വാസവും വളരെ വലുതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുതല്‍ ഇടയില്‍ വന്നേക്കാവുന്ന ചതികള്‍ വരെ മനസ്സിലാക്കാനും നേരിടാനും സംരംഭകത്വം പഠിപ്പിക്കും”, അനുഭവപാഠങ്ങള്‍ പറയുമ്പോള്‍ അര്‍ച്ചനയ്ക്ക് അഭിമാനം…!

ഉപഭോക്താവിന്റെ സംതൃപ്തിയാണ് വിജയത്തിന്റെ രഹസ്യം എന്നാണ് അര്‍ച്ചനയുടെ പക്ഷം. അതിനാല്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മുന്‍ഗണനയോടെ പരിഗണിക്കുന്നതിനും അര്‍ച്ചനയ്ക്ക് വിട്ടുവീഴ്ചയില്ല. ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവുമായി ഇടപെടുന്നതാണ് ‘സ്‌റ്റൈല്‍ യൂ’വിന്റെ രീതി.

ജ്വല്ലറി ഡിസൈന്‍ ട്രെന്‍ഡുകള്‍, ഫാഷന്‍ വ്യവസായത്തിലെ മാറ്റങ്ങള്‍ എന്നിവ നിരന്തരം പിന്തുടരുകയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ സ്‌റ്റൈല്‍ യു ബഹുദൂരം മുന്നിലാണ്. 100 രൂപ മുതല്‍ 5000 രൂപ വരെയുള്ള വിലയില്‍ വിവിധ ഉത്പന്നങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. കാഷ് ഓണ്‍ ഡെലിവറിയുടെ സൗകര്യവുമുണ്ട്.

Website: www.styleyou.co.in
Instagram-id : styleyou_jewellery
Contact number: 8688799478

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button