EntreprenuershipSuccess Story

പാഷനില്‍ നിന്ന് പ്രൊഫഷനിലേക്കുള്ള ഉറച്ച ചുവടുകള്‍; Nimi Prasad Bridal Studio & Academy

ഒരു വ്യക്തിയുടെ ജീവിതപാതയെ നിര്‍ണയിക്കുന്നത് പലപ്പോഴും അവരുടെ ബാല്യകാല താത്പര്യങ്ങളാണ്. ചെറുപ്പത്തില്‍ തന്നെ ഒരുപാട് ഉത്സാഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും പിന്നീട് വലിയൊരു കരിയറിന്റെ അടിത്തറയാകുന്നത് അപൂര്‍വമല്ല. തൃശൂര്‍ കുന്നംകുളം സ്വദേശിനി നിമി പ്രസാദ് അത്തരത്തില്‍ തന്റെ ബാല്യകാല പാഷനെ ജീവിതമാര്‍ഗമാക്കി മാറ്റിയ വ്യക്തിയാണ്. ചെറുപ്രായത്തില്‍ തുടങ്ങിയ താത്പര്യം, വര്‍ഷങ്ങളായുള്ള അധ്വാനവും ആത്മവിശ്വാസവും ചേര്‍ന്ന് ഇന്നൊരു ശക്തമായ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്.

‘Nimi Prasad Bridal Studio & Academy’ എന്ന സംരംഭത്തിലൂടെ 15 വര്‍ഷമായി ഈ രംഗത്ത് തുടരുന്ന നിമി, കഴിഞ്ഞ അഞ്ച് വര്‍ഷമായി മേക്കോവര്‍ മേഖലയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ചെറുപ്പം മുതല്‍ ബ്രൈഡിനെ ഒരുക്കാന്‍ പ്രത്യേക ഇഷ്ടം പുലര്‍ത്തിയിരുന്ന നിമി, ആ താത്പര്യത്തെ ഒരിക്കലും അവഗണിച്ചില്ല. വിവാഹശേഷം കോസ്മറ്റോളജിയില്‍ ഡിപ്ലോമ നേടി, അതിന് പിന്നാലെ സ്വന്തമായൊരു പാര്‍ലര്‍ ആരംഭിച്ചതോടെ, ആ ചെറിയ പാഷന്‍ പിന്നീടൊരു സ്ഥിരതയുള്ള കരിയറായി വളര്‍ന്നു.

ഇന്ന് നോര്‍മല്‍ മേക്കപ്പ് മുതല്‍ എച്ച്.ഡി, ഗ്ലാസ് സ്‌കിന്‍, എയര്‍ബ്രഷ് തുടങ്ങി എല്ലാ തരത്തിലുള്ള മേക്കപ്പ് സര്‍വീസുകളും ഇവിടെ ലഭ്യമാണ്. ഓരോ ക്ലെയ്ന്റിനും അവരുടെ മുഖത്തിന്റെ സ്വഭാവിക നിറം നഷ്ടപ്പെടാതെ, സ്‌കിന്‍ ടോണിന് യോജിക്കുന്ന മേക്കപ്പ് നല്‍കുന്നതാണ് നിമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ സമീപനമാണ് നിരവധി പേരെ അവരിലേക്ക് ആകര്‍ഷിച്ചത്. ‘മൗത്ത് പബ്ലിസിറ്റി’യും സോഷ്യല്‍ മീഡിയയും വഴിയാണ് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വര്‍ക്കുകളെത്തുന്നത്.

ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയിലേക്ക് കടന്നപ്പോള്‍, നിരവധി വിമര്‍ശനങ്ങളും സംശയങ്ങളും നേരിട്ടിരുന്നു. എന്നാല്‍, തന്റെ കഴിവില്‍ ഉറച്ചുവിശ്വസിച്ച നിമി ഒരിക്കലും പിന്നോട്ട് പോയില്ല. ഓരോ വെല്ലുവിളിയും അവള്‍ക്ക് കൂടുതല്‍ കരുത്തായി. ആ സമയത്ത് കൂടെ നിന്ന ഭര്‍ത്താവ് പ്രസാദിന്റെയും മക്കളുടെയും പിന്തുണയാണ് നിമിക്ക് മുന്നോട്ട് പോകാന്‍ വലിയ ശക്തിയായി മാറിയത്.

2024ല്‍ എറണാകുളത്ത് ഐ.എഫ്.സി സംഘടിപ്പിച്ച ‘ബ്രൈഡല്‍ കോണ്‍ടെസ്റ്റി’ല്‍ ടൈറ്റില്‍ വിന്നറായി മാറിയതും വെറും ഒരു മണിക്കൂര്‍ പത്ത് മിനിറ്റിനുള്ളില്‍ ബ്രൈഡല്‍ മേക്കപ്പ് പൂര്‍ത്തിയാക്കി വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയതും നിമിയുടെ കഴിവിന്റെയും സമര്‍പണത്തിന്റെയും തെളിവുകളാണ്. ഇന്ന് അവര്‍ തന്റെ അറിവുകളും അനുഭവങ്ങളും അക്കാദമിയിലൂടെ പുതിയ തലമുറയിലേക്കും പങ്കുവെക്കുന്നു.

Nimi Prasad Bridal Studio & Academy ഇന്ന് ഓരോ സ്ത്രീക്കും അവരുടെ പ്രത്യേക ദിനത്തില്‍ ആത്മവിശ്വാസത്തോടെ തിളങ്ങാന്‍ സഹായിക്കുന്ന വിശ്വാസമായി മാറിയിരിക്കുകയാണ്. പാഷനില്‍ തുടങ്ങി, വര്‍ഷങ്ങളായുള്ള പരിശ്രമത്തോടെ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ നിമിയുടെ യാത്ര ഓരോ സ്ത്രീകള്‍ക്കും പ്രചോദനമാണ്. ഹൃദയത്തില്‍ നിന്നുള്ള ഇഷ്ടം പിന്തുടര്‍ന്നാല്‍ ഒരുദിവസം അത് നമ്മെ ഏറ്റവും വലിയ വിജയത്തിലേക്കെത്തിക്കുമെന്ന് ഈ യാത്ര തെളിയിക്കുന്നു.

https://www.instagram.com/nimiprasadofficial?igsh=MXVxZHg1aGhjaW45cQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button