EntreprenuershipSuccess Story

ബ്രൈഡിന്റെ സ്വാഭാവിക സൗന്ദര്യത്തിന് ‘പ്രീമിയം ടച്ച് ‘Real Brides by Archana

ഒരോ വധുവിന്റെയും ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹദിനം. ആ ദിവസത്തില്‍ തന്റെ സ്വാഭാവിക സൗന്ദര്യത്തോടെ ആത്മവിശ്വാസത്തോടെ തിളങ്ങണമെന്നതാണ് ഓരോ ബ്രൈഡിന്റെയും സ്വപ്‌നം. അത്തരത്തില്‍ ബ്രൈഡുകളുടെ സ്വാഭാവിക സൗന്ദര്യം കൂടുതല്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് കൊച്ചി സ്വദേശിനി അര്‍ച്ചന മോഹന്‍. Real Brides by Archana എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തെ മനോഹരമായ ഓര്‍മകളാക്കി മാറ്റുകയാണ് അര്‍ച്ചന.

ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അര്‍ച്ചനയ്ക്ക് മേക്കപ്പിനോടുള്ള ഇഷ്ടം ചെറുപ്പം മുതല്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ആ ഇഷ്ടം ഒരു പ്രൊഫഷനാക്കി മാറ്റാനുള്ള തീരുമാനം അവര്‍ എടുത്തത് 2016ല്‍ ജോലി ഉപേക്ഷിച്ച ശേഷമാണ്. പ്രൊഫഷണല്‍ മേക്കപ്പ് കോഴ്‌സ് പഠിച്ച ശേഷം 2017ല്‍ അവര്‍ ഈ രംഗത്തേക്കെത്തി. അതായിരുന്നു Real Brides by Archana എന്ന ബ്രാന്‍ഡിന്റെ തുടക്കം.

ജീവിതത്തിലെ വലിയൊരു മാറ്റമായിരുന്ന ഈ തീരുമാനത്തിന് തുടക്കം മുതല്‍ അര്‍ച്ചനയ്ക്ക് പിന്തുണയായി നിന്നത് ഭര്‍ത്താവായിരുന്നു. ആ പിന്തുണയും ആത്മവിശ്വാസവും തന്നെയാണ് ഇന്ന് അവരെ ശ്രദ്ധേയമായൊരു സ്ഥാനത്തേക്ക് എത്തിച്ചത്.

മേക്കപ്പിന്റെ ലോകത്ത് അര്‍ച്ചനയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകതയാണ് ‘ഡസ്‌കി സ്‌കിന്‍ ടോണ്‍ മേക്കപ്പ്’. പലപ്പോഴും ശരിയായ രീതിയില്‍ മേക്കപ്പ് ലഭിക്കാതെ പോകുന്ന ഡസ്‌കി സ്‌കിന്‍ ടോണുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഷേഡുകളും ടെക്‌നിക്കുകളും ഉപയോഗിച്ച് സ്വാഭാവികവും പ്രീമിയം ലുക്കും നല്‍കുന്നതില്‍ അര്‍ച്ചനയുടെ കഴിവ് വളരെ ശ്രദ്ധേയമാണ്. ഓരോ ബ്രൈഡിന്റെയും സ്‌കിന്‍ ടോണ്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള മിനിമല്‍ മേക്കപ്പിലൂടെ അവരുടെ സ്വാഭാവിക സൗന്ദര്യം ഉയര്‍ത്തിക്കാട്ടുകയാണ് അര്‍ച്ചന ചെയ്യുന്നത്.

കേരളത്തില്‍ തന്നെ എയര്‍ബ്രഷ് മേക്കപ്പ് ആദ്യമായി പ്രൊഫഷണലായി ചെയ്തുതുടങ്ങിയ ചുരുക്കം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അര്‍ച്ചന. 2017ല്‍ തന്നെ എയര്‍ബ്രഷ് മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ അവര്‍ എട്ട് വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ഒരു എയര്‍ബ്രഷ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.

‘ക്വാളിറ്റി’യാണ് അര്‍ച്ചനയുടെ വര്‍ക്കിന്റെ അടിത്തറ. ഓരോ ബ്രൈഡിന്റെയും മേക്കപ്പ്, അവര്‍ നല്‍കുന്ന പണത്തിന് വിലമതിക്കുന്നതായിരിക്കണം എന്ന വിശ്വാസമാണ് അര്‍ച്ചനയെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന പ്രൊഡക്ട്‌സില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. അതോടൊപ്പം തന്നെ ഹൈജീനിനും അവര്‍ വലിയ പ്രാധാന്യം നല്‍കുന്നു.

500ലേറെ വരുന്ന ‘ഹാപ്പി കസ്റ്റമേഴ്‌സാ’ണ് അര്‍ച്ചനയ്ക്ക് ലഭിച്ച വലിയ ലാഭം. അതിനാല്‍തന്നെ കൂടുതല്‍ ക്ലെയിന്റുകളും എത്തുന്നത് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെയാണ്. അവരുടെ വര്‍ക്ക് കണ്ടും അനുഭവം കേട്ടറിഞ്ഞുമാണ് കൂടുതല്‍ ആളുകള്‍ Real Brides by Archana യെ തേടിയെത്തുന്നത്. അതാണ് ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ശക്തിയും വിശ്വാസവുമെന്നതില്‍ സംശയമില്ല.

ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴും അര്‍ച്ചനയുടെ പഠനം ഇന്നും തുടരുകയാണ്. മേക്കപ്പിന്റെ ലോകത്ത് ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പുതിയ ടെക്‌നിക്കുകളും അറിവുകളും അവര്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുകയാണ്. വെഡ് മീ ഗുഡ് പോര്‍ട്ടലിന്റെ 2025ലെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള യൂസര്‍ ചോയ്‌സ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും അര്‍ച്ചനയെ തേടിയെത്തിയിട്ടുണ്ട്.

കേരളത്തിന് പുറത്തായാലും യാത്ര ചെയ്ത് ബ്രൈഡല്‍ മേക്കപ്പ് ചെയ്യുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന അര്‍ച്ചന, ഭാവിയില്‍ ഫ്രീലാന്‍സ് സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്വാളിറ്റി മേക്കപ്പ് ലഭിക്കാത്ത സ്ഥലങ്ങളിലേക്കും തന്റെ സര്‍വീസ് എത്തിച്ച് കൂടുതല്‍ ബ്രൈഡുകളെ ആത്മവിശ്വാസത്തോടെ ഒരുക്കുകയെന്നതാണ് അവരുടെ സ്വപ്‌നം.

പാഷനും പ്രൊഫഷണലിസവും ചേര്‍ന്നുള്ള സമര്‍പ്പണം എത്ര ഉയരങ്ങളിലേക്ക് എത്തിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് അര്‍ച്ചനയുടെ യാത്ര. ഓരോ ബ്രൈഡിനെയും അവരുടെ സ്വാഭാവിക സൗന്ദര്യത്തില്‍ തിളക്കമാര്‍ന്നവളാക്കി മാറ്റുന്ന Real Brides by Archana, ഇന്ന് നിരവധി ബ്രൈഡുകളുടെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുകയാണ്.

www.archanamohan.com

https://www.instagram.com/realbridesbyarchana?igsh=MWI3dTl1dm55NGgy&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button