സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി പ്രവീണയുടെ The Styles by Veena MUA

വിജയത്തെ കുറിച്ച് സ്വപ്‌നം കാണുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ആ സ്വപ്‌നം നിങ്ങളുടെ പ്രതിഫലനമാകുന്നത് വരെ പ്രയത്‌നിക്കുകയും വേണമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെയാണ് The Styles by Veena MUA എന്ന സംരംഭത്തിലൂടെ പ്രവീണ പ്രകാശ് എന്ന സംരംഭകയും ചെയ്തത്. തൊടുപുഴയിലെ സാധാരണക്കാരിയില്‍ നിന്നും കേരളത്തിന്റെ ബ്യൂട്ടി ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവീണയുടെ യാത്രയ്ക്ക് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും പ്രതീക്ഷയുടേയും കഥകള്‍ ഒരുപാടുണ്ട് ബാക്കി.
സാധാരണ മറ്റ് കുട്ടികളെ പോലെ മാതാപിതാക്കളുടെ പരിചരണമില്ലാതെയായിരുന്നു പ്രവീണയുടെ കുട്ടിക്കാലം. അന്ന് കൂലിപ്പണിക്ക് പോയും ബേക്കറിയില്‍ ജോലി ചെയ്തും വീട്ടുജോലിക്ക് പോയും മറ്റും ലഭിച്ചിരുന്ന വരുമാനത്തില്‍ നിന്നുമൊക്കെയായിരുന്നു പഠനത്തിനുള്ള പണം സ്വരുക്കൂട്ടിയിരുന്നത്. ചെറിയ പ്രായം മുതല്‍ക്കേ സുഖസൗകര്യങ്ങള്‍ക്ക് പകരം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു കുതിക്കാനുള്ള കരുത്ത് പ്രവീണയ്ക്ക് നല്‍കിയതും ഇതേ കുട്ടിക്കാലത്തിന്റെ ഇരുണ്ട ഓര്‍മകള്‍ തന്നെയാണ്.

ഫാഷന്‍ ഡിസൈനിംഗും മേക്കപ്പിനോട് താത്പര്യമുണ്ടായിരുന്നതിനാല്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ടെക്സ്റ്റയില്‍സ് മേഖലയില്‍ ബ്രൈഡല്‍ കണ്‍സള്‍ട്ടന്റായായിരുന്നു തുടക്കകാലത്തെ പ്രവര്‍ത്തനം. അക്കാലത്ത് തന്റെ കൈവശമുള്ള മേക്കപ്പ് ഉത്പന്നങ്ങള്‍ മാത്രമുപയോഗിച്ച് സുഹൃത്തിന്റെ മകള്‍ക്ക് ചെയ്തുനല്‍കിയ വിവാഹ മേക്കപ്പിലൂടെയായിരുന്നു തന്റെ യഥാര്‍ത്ഥ്യ താത്പര്യങ്ങളിലേക്കുള്ള വഴി പ്രവീണയ്ക്ക് മുന്നില്‍ തുറക്കുന്നത്. ഇതോടെയാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് അര്‍ജുന്റെ പിന്തുണ കൂടിയെത്തിയതോടെ മേക്കപ്പ് വര്‍ക്ക്‌ഷോപ്പിന് ചേര്‍ന്നത്.
പഠനം പൂര്‍ത്തിയാക്കി മേക്കപ്പിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ പ്രവീണയ്ക്ക് ഒപ്പമുണ്ടായിരുന്നത് വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമായിരുന്നു. തുടക്കത്തില്‍ പരിചയക്കാരില്‍ നിന്നും ലഭിച്ച വര്‍ക്കുകളും അവയില്‍ നിന്നും ലഭിച്ച പ്രചോദനവുമായിരുന്നു പ്രവീണയുടെ യാത്രയ്ക്ക് വെളിച്ചമായത്. ആദ്യമൊന്നും കുടുംബത്തില്‍ നിന്ന് വേണ്ടുന്ന പിന്തുണ ഉണ്ടായില്ല.
‘അവള്‍ക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുമോ, അഥവാ ഇനി ചെയ്താല്‍ തന്നെ നന്നാകുമോ’ എന്നിങ്ങനെയുള്ള ബന്ധുക്കളുടെ തളര്‍ത്തലുകള്‍ക്ക് പ്രവീണ സ്വന്തം കഴിവുകൊണ്ടാണ് മറുപടി നല്‍കിയത്. ഓരോ വര്‍ക്കും വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, വായ്‌മൊഴിയായി കേട്ടറിഞ്ഞ് ക്ലെയ്ന്റുകള്‍ തേടിയെത്തി തുടങ്ങി. ഇതോടെ യാത്രകള്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീണ്ടു.
കുഞ്ഞിന് മാസങ്ങള്‍ മാത്രം പ്രായമായിരിക്കെയാണ് പ്രവീണ മേക്കപ്പ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നത്. അന്നു മുതല്‍ ഇന്നുവരെ മകള്‍ ദക്ഷയുമുണ്ട് അമ്മയുടെ വിജയത്തിന് സാക്ഷിയായി കൂടെ. ജില്ലകള്‍ തോറും യാത്രകള്‍ വേണ്ടിവരുമ്പോഴും മകള്‍ ദക്ഷയാണ് പ്രവീണയ്ക്ക് കൂട്ടായെത്തുന്നത്. മകള്‍ക്ക് നാല് മാസം പ്രായമായപ്പോള്‍ മുതലുള്ള പ്രവീണയുടെ തിരക്കുകളെ പരിപൂര്‍ണമായി മനസിലാക്കി തന്നെയാണ് മകളും അമ്മയ്‌ക്കൊപ്പമുള്ളത്. ഓരോ യാത്രകള്‍ക്കും കൂട്ടായും കരുത്തായും പ്രതിസന്ധികളില്‍ ഉത്തരമായും അര്‍ജുനുമുണ്ട്.
ഇന്ന് വധുക്കള്‍ക്കായി മേക്കപ്പ് മാത്രമല്ല; ഹെന്ന, ഫോട്ടോഗ്രഫി, ആഭരണങ്ങള്‍, വിവാഹ പര്‍ച്ചേസിനുള്ള കണ്‍സള്‍ട്ടേഷന്‍, സാരി ഡ്രേപ്പിസ്റ്റ്, ഹെയര്‍ സ്‌റ്റൈലിസ്റ്റ് തുടങ്ങി വിവാഹദിവസത്തേക്ക് വധുവിന് ആവശ്യമായ എല്ലാ സേവനങ്ങളും കൂടിച്ചേരുന്ന പാക്കേജ് സംവിധാനങ്ങളും The Styles by Veena MUA മുന്നോട്ടുവെക്കുന്നുണ്ട്. ഇതിന് പുറമെ ബ്രൈഡല്‍ വസ്ത്രങ്ങളുടെ ഡിസൈനിംഗ്, ഹാന്‍ഡ്‌വര്‍ക്ക്, സ്റ്റിച്ചിങ് തുടങ്ങിയവും ചെയ്യുന്നുണ്ട് പ്രവീണ.
വിവാഹത്തിന് എന്ത് വാങ്ങണം, എങ്ങനെ വാങ്ങണം, ഇണങ്ങുന്നത് എന്ത് എന്നു തുടങ്ങി വധുവിനുണ്ടാകുന്ന ‘പര്‍ചേസിങ് ടെന്‍ഷനു’കള്‍ക്ക് പ്രവീണയുടെ വിവാഹ പര്‍ച്ചേസ് കണ്‍സള്‍ട്ടേഷന്‍ മികച്ച ഒരു ഉത്തരമാണ്. തനിക്ക് മുന്നിലെത്തുന്നവരുടെ ചര്‍മത്തെ കുറിച്ച് കൃത്യമായി മനസിലാക്കിയാണ് പ്രവീണ ഓരോ മേക്കപ്പും പൂര്‍ത്തിയാക്കുന്നത്. ഏതൊരു സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കിലാണ് വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ യാത്രാചിലവിനുള്ള പണം ഉപഭോക്താക്കളില്‍ നിന്ന് പ്രവീണ കൈപ്പറ്റാറുമില്ല. മൂന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ സ്‌കിന്‍ ഗ്ലോ എന്ന തന്റേതായ സിഗ്‌നേച്ചര്‍ മേക്കപ്പാണ് The Styles by Veena MUA യെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

കഷ്ടതകളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള, പാഷനും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയുള്ള പ്രവീണയുടെ യാത്ര ഇന്ന് നൂറിലേറെ വധുക്കളുടെ സന്തോഷത്തിന്റെ ഇരട്ടിമധുരവുമായി മുന്നോട്ടു കുതിക്കുകയാണ്. താന്‍ തന്നെയാണ് തന്റെ ‘റോള്‍ മോഡലെ’ന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് കഠിനാധ്വാനത്താല്‍ നേടിയെടുത്ത വിജയത്തിന്റെ വീര്യമുണ്ട് പ്രവീണയുടെയുള്ളില്‍. വരും നാളുകളിലായി വിവാഹവുമായി ബന്ധപ്പെട്ട ‘കംപ്ലീറ്റ് പാക്കേജ്’ സേവനം നല്‍കാനാകണമെന്നതാണ് പ്രവീണയുടെ സ്വപ്‌നം.
Contact No: 7907147357
https://www.instagram.com/thestylesby_veena_mua?igsh=NGc1M3FkeGRqN3c5



