സ്വപ്‌നങ്ങളെ ക്യാമറ ഫ്രെയിമില്‍ പകര്‍ത്തിയ ധൈര്യത്തിന്റെ കഥ; Shameem Photography

ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും തന്റെ സ്വപ്‌നങ്ങളെ കൈവിടാതെ മുന്നേറാന്‍ ധൈര്യം കാണിച്ച ഒരാളുടെ പേരാണ് ശമീം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഈ യുവാവ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയപ്പോള്‍ തന്നെ ജീവിതം അദ്ദേഹത്തിനായി വ്യത്യസ്തമായൊരു പാത ഒരുക്കുകയായിരുന്നു. വെഡ്ഡിങ് ഷൂട്ട്, മോഡലിങ്, കൊമേര്‍ഷ്യല്‍ വര്‍ക്ക്, വിഡിയോഗ്രഫി തുടങ്ങി നിരവധി മേഖലകളില്‍ തന്റെ ക്യാമറ കണ്ണിലൂടെ അനവധി ഓര്‍മകള്‍ പകര്‍ത്തിയാണ് ശമീം സ്വന്തം വഴിയൊരുക്കിയത്.
എന്നാല്‍ ഈ യാത്ര ശമീമിന് അത്ര എളുപ്പമായിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ ഒരു കാല്‍ നഷ്ടമായപ്പോള്‍, ജീവിതം ഒരുനിമിഷം പാതി വഴിയില്‍ നിലച്ചുപോയ അവസ്ഥ ഉണ്ടായി. പത്ത് മാസത്തോളം വീടിനുള്ളില്‍ കഴിയേണ്ടി വന്ന കാലം ശമീമിന്റെ ആത്മവിശ്വാസം പരീക്ഷിക്കപ്പെട്ട നിമിഷങ്ങളായിരുന്നു. ആ വേദനകളെ തന്റെ ശക്തിയാക്കി മാറ്റി, സ്വന്തം പാഷനോടുള്ള ഇഷ്ടമാണ് ശമീമിനെ വീണ്ടും ഉയര്‍ത്തെണീപ്പിച്ചത്. അപകടം നടന്ന് അതീവ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലിലായിരുന്ന ശമീമിന് വളരെ പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സഹായകരമായത് അദ്ദേഹത്തിന്റെ മനക്കരുത്താണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അടിവരയിട്ട് പറഞ്ഞു.
ആ സമയത്ത് പലരും ഫീല്‍ഡ് വര്‍ക്ക് ഉപേക്ഷിച്ച് എഡിറ്റിങ്ങിലേക്ക് മാറാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും, ശമീം തന്റെ സ്വപ്‌നത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല. രക്ഷിതാക്കളും സഹോദരിമാരും സുഹൃത്തുക്കളും അദ്ദേഹത്തിന് പിന്നില്‍ കരുത്തായി നിന്നു. ഇന്ന് Shameem Photography എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടി വരുന്നത്. സോഷ്യല്‍ മീഡിയ വഴി തന്റെ വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടെത്തുന്നവരാണ് ഇന്ന് ശമീമിന്റെ ഭൂരിഭാഗം ക്ലെയ്ന്റുകളും !

തന്റെ പരിമിതികള്‍ മറന്ന്, ക്യാമറ കയ്യിലെടുത്ത് ഫീല്‍ഡില്‍ നിന്ന് മറ്റൊരു ഫീല്‍ഡിലേക്ക് കേരളമാകെ ശമീം യാത്ര തുടരുകയാണ്. ഓരോ ഷൂട്ടും ഒരു ജോലി എന്നതിനപ്പുറം തന്റെ ക്രിയേറ്റിവിറ്റിയും പാഷനും വളര്‍ത്താനുള്ള അവസരമായി കണ്ടാണ് അദ്ദേഹം മുന്നേറുന്നത്. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ആത്മാര്‍ത്ഥത ഉയര്‍ത്തിപ്പിടിച്ച ശമീമിന്റെ വര്‍ക്കിനോടുള്ള സമീപനം അദ്ദേഹത്തെ മികച്ച ഫോട്ടോഗ്രാഫര്‍മാരിലൊരാളാക്കി മാറ്റി. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വരുന്ന ഇരുട്ടിനെ പാഷന്റെ പ്രകാശത്താല്‍ അണയ്ക്കാന്‍ സാധിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് ശമീമിന്റെ ജീവിത കഥ.
ഫോട്ടോഗ്രഫിയെ വെറുമൊരു ബിസിനസായി കാണാതെ, ക്രിയേറ്റിവിറ്റിയുടെയും പാഷന്റെയും യാത്രയാക്കി മാറ്റിയ ശമീമിന്റെ ജീവിതം ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രചോദനമായൊരു കഥയാണ്. ഒരു കാല്‍ നഷ്ടപ്പെട്ടെങ്കിലും, സ്വപ്‌നങ്ങളിലേക്കുള്ള യാത്ര ഒരുനിമിഷം പോലും നിര്‍ത്താതെ തുടരുകയാണ് അദ്ദേഹം. തന്റെ ക്യാമറ കണ്ണിലൂടെ മറ്റുള്ളവരുടെ സന്തോഷ നിമിഷങ്ങള്‍ പകര്‍ത്തുമ്പോള്‍, ജീവിതത്തിന്റെ നിറങ്ങള്‍ തന്നെയാണ് ശമീം പുനരാഖ്യാനം ചെയ്യുന്നത്. ഓരോ ഫ്രെയിമിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ മനക്കരുത്തും ജീവിക്കാനുള്ള ആവേശവുമാണ്.
‘സ്വപ്‌നങ്ങളെ പിന്തുടരൂ, കാരണം അവയാണ് നിങ്ങളുടെ ജീവിതത്തിന് യഥാര്‍ത്ഥത്തില്‍ ജീവന്‍ നല്‍കുന്നതെ’ന്ന വാക്കുകളാണ് ശമീമിന്റെ ക്യാമറയിലെ ഓരോ ഫ്രെയിമിലും മുഴങ്ങുന്ന സന്ദേശം.
For connecting, please visit:
https://www.instagram.com/shameemphotography?igsh=NTNraXc4OGh4MHF6
https://www.instagram.com/shaamoohd?igsh=MTV1cDByMjRwdXU0ZA%3D%3D



