Success Story

അവധിക്കാല ഓര്‍മകള്‍ക്ക് മധുരം; യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ‘ടീല്‍ ലക്ഷ്വറി സ്‌റ്റേയ്‌സ്’ എന്ന കൂട്ടായ്മ

യാത്രകള്‍ ഇന്ന് കേവലം വിനോദത്തിനപ്പുറം ഒരു അനുഭവമായി കൂടി മാറിയിരിക്കുകയാണ്. ഭാരിച്ച ചിലവുകളില്ലാതെ എന്നാല്‍ മികച്ച സൗകര്യങ്ങളും സുരക്ഷിതമായ താമസവും ഒരിടത്ത് ലഭിക്കുക എന്നതാണ് ഓരോ സഞ്ചാരിയുടെയും ആഗ്രഹം. ഈ ആഗ്രഹങ്ങളെ മനോഹരമായ യാത്രാനുഭവങ്ങളാക്കി മാറ്റാന്‍ അഞ്ച് വര്‍ഷത്തെ പാരമ്പര്യവുമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുണ്ട്; Teal Luxury Stays…!

എറണാകുളം സ്വദേശിയായ സംരംഭകന്റെ നേതൃത്വത്തില്‍, 15 വര്‍ഷം മുന്‍പ് കോര്‍പ്പറേറ്റ് ട്രാവല്‍ രംഗത്ത് നിന്ന് തുടങ്ങിയ ഈ യാത്ര, ഇന്ന് ഡല്‍ഹിയിലും മുംബൈയിലും ഓഫീസുകളുമായി വളര്‍ന്നിരിക്കുകയാണ്. 2021 ലെ കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായിരുന്നു സംരംഭ കൂട്ടായ്മയെ ഹോട്ടല്‍ റിസോര്‍ട്ട് രംഗത്തേക്കെത്തിക്കുന്നത്. ഒരു കൂട്ടായ്മയിലൂടെ വയനാട്ടില്‍ ആരംഭിച്ച റിസോര്‍ട്ടില്‍ നിന്നാണ് ടീല്‍ ലക്ഷ്വറി സ്‌റ്റേയ്‌സ് എന്ന ബ്രാന്‍ഡിന്റെ തുടക്കം.

ഏഴ് പങ്കാളികളുള്ള ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന രീതി തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. സ്വന്തം റിസോര്‍ട്ടുകള്‍ക്ക് പുറമെ, ലീസിനെടുത്തും, ഹോം സ്‌റ്റേകള്‍ക്കും വില്ലകള്‍ക്കും മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കിയുമാണ് ടീല്‍ ലക്ഷ്വറി സ്‌റ്റേയ്‌സിന്റെ പ്രവര്‍ത്തനം. നിലവില്‍ വയനാട്, മൂന്നാര്‍, മാങ്കുളം, ആലപ്പുഴ, കൂത്താട്ടുകുളം, പാഞ്ചാലിമേട് (ഇടുക്കി) എന്നിവിടങ്ങളിലായി അഞ്ച് പ്രോപ്പര്‍ട്ടികള്‍ ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ട്.

അധികം ശ്രദ്ധിക്കപ്പെടാത്ത മനോഹരമായ രണ്ടാംനിര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കായുള്ള മികച്ച താമസ സൗകര്യം ഒരുക്കുക എന്നതാണ് ടീലിന്റെ പ്രധാന ലക്ഷ്യം. ‘Vacation Memories’ എന്നതാണ് ആപ്തവാക്യത്തോട് ചേര്‍ന്നുതന്നെയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനവും. ഓരോ അവധിക്കാലവും ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവങ്ങള്‍ക്കൊപ്പം സുന്ദരമായ ഓര്‍മകള്‍ കൂടി നല്‍കുന്നുവെന്നതാണ് ടീല്‍ ലക്ഷ്വറി സ്‌റ്റേയ്‌സിന്റെ സവിശേഷത. ഇതുതന്നെയാണ് പ്രതിവര്‍ഷം മൂന്ന് പ്രോപ്പര്‍ട്ടികള്‍ വീതം തങ്ങളുടെ സംരംഭത്തിനൊപ്പം ചേര്‍ത്തുവെക്കാനാകുന്നുവെന്നതിന് പിന്നിലെ വിജയവും.

ഓരോ ഉപഭോക്താവിനും മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇവരുടെ ഓരോ നീക്കവും. ഭക്ഷണം, വൃത്തിയുള്ള താമസ സൗകര്യങ്ങള്‍, മറ്റ് അമെനിറ്റീസ് എന്നിവയില്‍ ടീല്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഉപഭോക്താക്കളില്‍ നിന്നും കൃത്യമായ റിവ്യൂ സ്വീകരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും ശ്രദ്ധിക്കുന്നുവെന്നതും സംരംഭത്തെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള ഇവരുടെ പാരിസ്ഥിതിക സൗഹൃദ സമീപനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്

വിവിധ ഐ.ടി. കമ്പനികളുമായും ഹോസ്പിറ്റാലിറ്റി അക്കാദമികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ, ധാരാളം പേര്‍ക്ക് തൊഴിലവസരങ്ങളും ഉറപ്പാക്കുന്നുണ്ട്. വാല്‍പ്പാറ, കൂര്‍ഗ് തുടങ്ങിയ മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ചുവടുവെപ്പിലാണ് ഇവരിന്ന്.

2030 ഓടെ കേരളത്തിലെ 1520 പ്രധാന സ്ഥലങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് ഈ യുവസംരംഭകരുടെ ലക്ഷ്യം. കോര്‍പ്പറേറ്റ് യാത്രകളില്‍ നിന്ന് തുടങ്ങി, ഇന്ന് മികച്ച ആതിഥേയത്വത്തിലൂടെ ഓര്‍മകള്‍ വിതയ്ക്കുന്ന ടീല്‍ ലക്ഷ്വറി സ്‌റ്റേയ്‌സിന്റെ യാത്ര, സ്വപ്‌നങ്ങളെ കീഴ്‌പ്പെടുത്തുന്നതോടൊപ്പം അടങ്ങാത്ത അഭിനിവേശത്തിന്റെ നേര്‍ചിത്രം കൂടിയാകുകയാണ്. തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സംരംഭകരേയും ടീല്‍ ലക്ഷ്വറി സ്‌റ്റെയ്‌സ് എന്ന സംരംഭം സ്വാഗതം ചെയ്യുന്നുണ്ട്. www.tealluxurystays.com എന്ന വെബ്‌സൈറ്റ് മുഖേനയോ എന്ന നമ്പറിലൂടെയോ സംരംഭത്തെ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്.

Contact Number – 91 9810899968

For Connecting us, please visit us;

https://www.instagram.com/tealluxurystays?igshid=OGQ5ZDc2ODk2ZA%3D%3D

https://www.facebook.com/Tealluxurystays

https://www.facebook.com/Vacationmemoriestealluxurystays

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button