സ്കില്‍ ഉണ്ടെങ്കില്‍ വിജയമുറപ്പ്; കരിയറിന് ശക്തമായ കൈത്താങ്ങായി Triumph International Institute

യുവതലമുറ ഇന്ന് ഏറ്റവും കൂടുതല്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്, ‘പഠിച്ചാല്‍ ജോലി കിട്ടുമോ’. ഡിഗ്രികളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുണ്ടെങ്കിലും ശരിയായ ‘സ്കില്‍’ ഇല്ലെങ്കില്‍ അവസരങ്ങള്‍ കൈവിട്ടുപോകുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തിന് ശക്തമായ മറുപടിയായി ഉയര്‍ന്നുവന്ന സംരംഭമാണ് കായംകുളം സ്വദേശി അനൂപ് അഷ്റഫിന്റെ Triumph International Institute.
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ജോലി നേടിക്കൊടുക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് 2020ല്‍ ഈ സ്ഥാപനം തുടക്കം കുറിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആരംഭിച്ച Triumph, ഇന്ന് മാവേലിക്കരയും എറണാകുളവും ഉള്‍പ്പെടെ മൂന്ന് ബ്രാഞ്ചുകളിലായി വളര്‍ന്ന് നില്ക്കുന്നു. ഈ വളര്‍ച്ചക്ക് പിന്നില്‍, വിദ്യാര്‍ത്ഥികളുടെ വിശ്വാസവും അവരുടെ വിജയവുമാണ്.

മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനൂപ്, സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകളില്‍ അധ്യാപകനായിരുന്ന അനുഭവത്തില്‍ നിന്നാണ് ഈ സംരംഭത്തിലേക്ക് എത്തിയത്. ബേസിക് എജ്യുക്കേഷന്‍ മാത്രം കൊണ്ട് ഇന്നത്തെ ലോകത്ത് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ സ്ഥാപനം രൂപീകരിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. അതുകൊണ്ടുതന്നെ, കാലത്തിനൊത്ത് മാറുന്ന സ്കില്‍ കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന ദൃഢനിശ്ചയമാണ് ഈ സംരംഭത്തിന്റെ അടിത്തറയായി മാറിയത്. കുറഞ്ഞ ഫീസില്‍, 100 ശതമാനം തൊഴില്‍ സാധ്യതയുള്ള സ്കില്‍ കോഴ്സുകളാണ് Triumph ന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്നത്തെ കാലത്ത് ഉയര്‍ന്ന ഫീസില്‍ നിരവധി കോഴ്സുകളുണ്ടെങ്കിലും അവയെല്ലാം സാധാരണക്കാരില്‍ നിന്നും വളരെ അകലെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ കുറഞ്ഞ ഫീസില്‍ അതും ഇ.എം.ഐ സര്‍വീസോടെ ഏതൊരാള്‍ക്കും പഠിച്ച് ജോലി നേടാമെന്നതാണ് Triumphന്റെ വിശ്വാസ്യത ഉയര്‍ത്തുന്നത്.
ടി.ടി.സി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, എച്ച്.ആര് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ജര്‍മന്‍ ഭാഷ, പാരാമെഡിക്കല്‍, നേഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ മേഖലകളിലായി പത്തോളം കോഴ്സുകളാണ് ഇവിടെ ലഭ്യമാകുന്നത്. ഓരോ വര്‍ഷവും 500ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നത് തന്നെ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കുന്നു. അതോടൊപ്പം തന്നെ ഇന്റര്‍നാഷണല്‍ ലെവലിലുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളുമാണ് കോഴ്സുകള്‍ക്ക് നല്‍കുന്നത്.
ഇവിടെ പഠനം വെറും ക്ലാസ് റൂമില്‍ ഒതുങ്ങുന്നില്ല. കരിയര്‍ കൗണ്‍സിലിങ്ങില്‍ തുടങ്ങി, സ്കില്‍ ട്രെയിനിങ്, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് വരെ ഒരു വിദ്യാര്‍ത്ഥിയുടെ കരിയറിന്റെ മുഴുവന്‍ യാത്രയും കൈപിടിച്ച് നയിക്കുന്ന സമഗ്രമായ സംവിധാനം തന്നെയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.

പ്രത്യേകിച്ച് പഠനം പാതിവഴിയില്‍ നിര്‍ത്തിയവര്‍ക്കും, കരിയര്‍ ഗ്യാപ് വന്നവര്‍ക്കും Triumph വീണ്ടുമൊരു അവസരമായി മാറുന്നു. അവരെ ട്രെയിന്‍ ചെയ്ത്, സ്ഥാപനത്തിന്റെ തന്നെ പ്ലേസ്മെന്റ് സംവിധാനത്തിലൂടെ ജോലിയില്‍ എത്തിക്കുന്നതാണ് ഇവരുടെ ഏറ്റവും വലിയ ശക്തി. ഇവിടെ പഠിച്ചാല്‍ ജോലി ഉറപ്പാണെന്ന ആത്മവിശ്വാസം തന്നെയാണ് നിരവധി വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ജര്‍മന്‍ ഭാഷാ കോഴ്സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന് ജര്‍മനിയിലേക്ക് ഉയര്‍ന്ന ശമ്പളത്തോടുകൂടി പോകുകയും, അവിടെ ഫ്രീ കോഴ്സുകള്‍ പഠിക്കുകയും ചെയ്യുന്നു. വിദേശ അവസരങ്ങള്‍ക്കുള്ള വാതിലുകള്‍ തുറക്കുന്ന രീതിയിലാണ് ഇവരുടെ പരിശീലനം.
വിദ്യാര്‍ത്ഥികളുടെ വിശ്വാസമാണ് Triumph ന്റെ വളര്‍ച്ചയുടെ രഹസ്യം. ഫീസ് സ്ട്രക്ചര്‍, ഇന്റേണ്‍ഷിപ്പ്, ജോബ് അഷ്യുറന്‍സ് എല്ലാം വ്യക്തതയോടെ നല്‍കുന്നതാണ് ഇവരെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ഈ വിജയയാത്രയില്‍ അനൂപിനൊപ്പം സഹോദരന് അന്‍വര്‍ ഷാജിയും ഭാര്യ റെയ്സ അനൂപും ശക്തമായ പിന്തുണയായി നില്ക്കുന്നു. ഇവരുടെ ഒരുമിച്ചുള്ള പരിശ്രമമാണ് ഈ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

ഭാവിയില്‍ കൊല്ലത്തിന് പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലേക്കും ബ്രാഞ്ചുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അനൂപ്. ജീവിതത്തില്‍ ഒരു വഴിത്തിരിവ് തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Triumph International Institute ഒരു ഉറപ്പുള്ള ഭാവിയുടെ തുടക്കമാണ്.
https://www.instagram.com/triumph_international_pvt?igsh=dDB2a2s3Y3B6ZGFi



