Faircode; ടെക്‌നോളജിയില്‍ വിശ്വാസത്തിന്റെ പേര്

പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അതിനുള്ള മികച്ച ഉദാഹരണമാണ് ഇന്ന് കേരളത്തിലെ ടെക്‌നോളജി രംഗത്ത് വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയ Faircode. ഒരു ചെറിയ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സ്ഥാപനമായി തുടങ്ങിയ യാത്ര, ഇന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിയ, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പാര്‍ട്ണറായി ഉയര്‍ന്നിരിക്കുന്നു.

മൂന്ന് സംരംഭകര്‍, ഒരു സ്വപ്‌നം; Faircode-ന്റെ വിജയകഥ
പാലക്കാട് സ്വദേശി രജിത് രാമചന്ദ്രന്‍, കോട്ടയം സ്വദേശി നവീന്‍ ജോര്‍ജ്, എറണാകുളം സ്വദേശി എം.ജി.കെ വിഷ്ണു… ഈ മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ സംരംഭകത്വവും ടെക്‌നോളജിയിലുള്ള ദീര്‍ഘകാല അനുഭവവും ചേര്‍ന്നതാണ് Faircode ന്റെ അടിത്തറ. സോഫ്റ്റ്‌വെയര്‍ രംഗത്തെ അവരുടെ ദീര്‍ഘകാല പരിചയവും ബിസിനസ് കാഴ്ചപ്പാടുമാണ് ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.
കോവിഡ് കാലത്ത് BevQ ആപ്പ് വഴി കേരളം മുഴുവന്‍ പരിചയപ്പെട്ട Faircode ന്, അതിനുശേഷം പിന്നീടൊരിക്കലും പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതല്‍ അന്തര്‍ദേശീയ കമ്പനികള്‍ വരെ Faircode ന്റെ ക്ലെയ്ന്റുകളായി മാറി.
15 വര്‍ഷമായി തുടരുന്ന Faircode-ന്റെ
വിശ്വാസയാത്ര
കഴിഞ്ഞ 15 വര്‍ഷമായി സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വളരെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ് Faircode. ഓരോ ക്ലെയ്ന്റിന്റെയും ബിസിനസ് മോഡലും അവരുടെ ലക്ഷ്യങ്ങളും ആഴത്തില്‍ പഠിച്ചശേഷം മാത്രമാണ് Faircode ഒരു സൊലൂഷന്‍ നിര്‍ദേശിക്കുന്നത്. അവരുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഏതാണ്, അതിന്റെ ദീര്‍ഘകാല പ്രയോജനങ്ങള്‍ എന്താണ്, ഇവയെല്ലാം ആദ്യഘട്ടത്തില്‍ തന്നെ ടീം വിശദമായി വിലയിരുത്തുന്നു.

സ്വന്തം ലാഭത്തിനായി, ക്ലെയ്ന്റിന്റെ ആവശ്യങ്ങള്‍ക്ക് ചേരാത്ത സൊല്യൂഷനുകള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കുന്നില്ല എന്നതാണ് Faircode ന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സമീപനമാണ് Faircode ന്റെ വിശ്വാസ്യത ഉയര്‍ത്തുന്നത്.
മികച്ച ക്ലെയ്ന്റ് സര്‍വീസ്, പ്രോജക്ട് മാനേജ്‌മെന്റ്, ഇവര്‍ സൃഷ്ടിച്ച വിശാല നെറ്റ്‌വര്‍ക്കുകള്‍ ഇവയെല്ലാമാണ് Faircode ന്റെ വളര്‍ച്ചയുടെ അടിത്തറ. സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളും പ്രമുഖ പ്രൈവറ്റ് കമ്പനികളും ഇവരുടെ സ്ഥിരം ഉപഭോക്താക്കളാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് Faircode നല്‍കിയ സാങ്കേതിക പിന്തുണ അവരുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ വിശ്വസ്തത തെളിയിക്കുന്നു.

2022ന് ശേഷം വളര്‍ച്ചയുടെ പുതിയ അധ്യായം
2022ന് ശേഷം Faircode ന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഈ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കരുത്തായത് ERP Implementation മേഖലയിലേക്കുള്ള പ്രവേശനമാണ്. ഇന്ന് ഈ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 45 അംഗങ്ങളടങ്ങിയ പ്രത്യേക ടീം Faircode നൊപ്പമുണ്ട്. ഒരു സാധാരണ ഡെവലപ്‌മെന്റ് കമ്പനിയില്‍ നിന്ന് ക്ലെയ്ന്റുകള്‍ക്ക് തന്ത്രപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി മാറിയതാണ് ഇവരുടെ ഏറ്റവും വലിയ മുന്നേറ്റം.
ലാര്‍ജ് സ്‌കെയില്‍ CMS സിസ്റ്റങ്ങള്‍, ERP, ഓട്ടോമേഷന്‍, പ്രോഡക്ട് ഡെവലപ്‌മെന്റ് തുടങ്ങി നിരവധി മേഖലകളില്‍ Faircode ഇന്ന് ബിസിനസുകള്‍ക്ക് വളര്‍ച്ചയും കാര്യക്ഷമതയും ഉറപ്പാക്കുന്ന സൊല്യൂഷനുകള്‍ നല്‍കുന്നു. Live Law Bazaar പോലുള്ള പുതിയ സംരംഭങ്ങള്‍ക്ക് Faircode നല്‍കിയ പിന്തുണ അവരുടെ സാങ്കേതിക ശേഷിയും ബിസിനസ് വാല്യുവും എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബിസിനസ് ട്രാന്‍സ്ഫര്‍മേഷനും പിന്തുണ
രണ്ട് വഴികളിലൂടെയാണ് Faircode സംരംഭങ്ങളെ പ്രമോട്ട് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുന്നതാണ് ഒന്നാമത്തേത്. അതോടൊപ്പം, നിലവിലുള്ള ബിസിനസുകളെ കൂടുതല്‍ പ്രോഫിറ്റബിളും കാര്യക്ഷമവുമായ സംവിധാനങ്ങളിലേക്ക് നയിക്കാന്‍ ERP, ഓട്ടോമേഷന്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് സിസ്റ്റമാറ്റിക് സൊല്യൂഷനുകള്‍ Faircode ഒരുക്കുന്നു.
ഒരു ഡെവലപ്പറുടെയും ഒരു എഞ്ചിനിയറുടെയും ചിന്താഗതികള്‍ കൂടിച്ചേര്‍ന്ന സ്ട്രാറ്റജിക് സമീപനമാണ് Faircode ന്റെ ശക്തമായ അടിത്തറ. അതുകൊണ്ട് തന്നെ കേരളത്തിനകത്തും പുറത്തുമുള്ള ബിസിനസിനസുകള്‍ക്ക് യഥാര്‍ത്ഥ ഫലങ്ങള്‍ നല്‍കുന്ന വിശ്വസ്ത ടെക്‌നോളജി പാര്‍ട്ണറായി Faircode ന് മാറാനായി.

ഓപ്പണ്‍ സോഴ്‌സ്; വിശ്വാസത്തിന്റെ അടിത്തറ
Faircodeന്റെ ടെക്‌നിക്കല്‍ പ്രൊഫൈല്‍ വളരെ ശ്രദ്ധേയമാണ്. Python, NodeJs, PHP, React തുടങ്ങി 25 ല്‍ അധികം ടെക്‌നോളജി ഫ്രെയിം വര്‍ക്കുകളില്‍ 60 ല്‍ അധികം എന്‍ജിനീയര്‍മാര്‍ ഇവരുടെ ടീമില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 150ലേറെ മൊബൈല്‍ ആപ്പുകളാണ് Faircode അവരുടെ വിവിധ ക്ലെയിന്റുകള്‍ക്ക് വേണ്ടി ഡെവലപ്പ് ചെയ്തത്.
ഓപ്പണ്‍ സോഴ്‌സ് ആണ് Faircode ന്റെ അടിസ്ഥാന തത്വം. 15 വര്‍ഷത്തെ ഓപ്പണ്‍ സോഴ്‌സ് അനുഭവം ഇവരെ കൂടുതല്‍ വിശ്വാസ്യതയുള്ള സാങ്കേതിക പങ്കാളികളാക്കി മാറ്റി. ഇന്ന് Faircode ന്റെ സേവനം ലോകത്തെ 50ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. Open School പോലുള്ള അവരുടെ സിസ്റ്റങ്ങള്‍, ലോകമെമ്പാടുമുള്ള അനവധി സ്‌കൂളുകളും കോളേജുകളും വിശ്വാസത്തോടെ സ്വീകരിച്ചു.
ഭാവിയെ സൃഷ്ടിക്കുന്ന Faircode
‘നിങ്ങള്‍ സമാധാനത്തോടെ ബിസിനസ് ചെയ്‌തോളൂ, അതിന്റെ ടെക്‌നോളജി ഞങ്ങള്‍ നോക്കാം’ എന്നതാണ് Faircode ന്റെ ആത്മവിശ്വാസം നിറഞ്ഞ മോട്ടോ. സേവനങ്ങളുടെ ക്വാളിറ്റിയും ക്ലെയ്ന്റുകളുമായുള്ള ദീര്‍ഘകാല വിശ്വാസബന്ധവും Faircodeനെ ഇന്ന് കേരളത്തിലെ മുന്‍നിര ടെക്‌നോളജി പാര്‍ട്ണറായി ഉയര്‍ത്തിയിരിക്കുന്നു.
സമൂഹത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുക, ബിസിനസുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക സേവനങ്ങള്‍ നല്‍കുക ഇവയാണ് Faircode ന്റെ ഭാവി ലക്ഷ്യങ്ങള്‍. ഭാവിയുടെ ബിസിനസുകള്‍ കൂടുതല്‍ സ്മാര്‍ട്ടും സിസ്റ്റമാറ്റിക്കുമായ ലോകത്തിലേക്ക് നീങ്ങുമ്പോള്‍, അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന കേരളത്തിന്റെ ടെക് പില്ലറാണ് Faircode.



