EntreprenuershipSuccess Story

ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക്; സ്വപ്‌നത്തില്‍ നിന്ന് ബ്രാന്‍ഡിലേക്കുള്ള യാത്ര

”ഒരു സഹോദരി സ്വപ്‌നം കണ്ടു, മറ്റൊരാള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കൈകോര്‍ത്തു”, ഇങ്ങനെയാണ് പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്കിന്റെ തുടക്കം. രണ്ട് സഹോദരിമാരുടെ കഠിനാധ്വാനവും ഉറച്ച മനസ്സും ചേര്‍ന്നപ്പോയാണ് ബ്ലൂബെറി ഇന്ന് പതിനായിരങ്ങള്‍ പിന്തുടരുന്ന ക്ലോതിങ് ബ്രാന്‍ഡായി മാറിയത്.

ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സൗമ്യയും, മുന്‍പ് ബി.എസ്‌സി നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ഫാഷന്‍ ഡിസൈനറായി മാറിയ രമ്യയും ചേര്‍ന്നാണ് ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക് ആരംഭിച്ചത്. രമ്യയുടെ ഫാഷനോടുള്ള അഭിനിവേശവും സൗമ്യയുടെ സംരംഭകത്വ സ്വപ്‌നവുമാണ് ഈ ബ്രാന്‍ഡിന്റെ അടിത്തറ.

ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തനം ആരംഭിച്ച ബ്ലൂബെറി, ഇന്ന് വിശ്വസ്തരായ ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനം നേടി. പ്രശസ്ത സിനിമാ താരങ്ങളായ ദേവനന്ദ, സരയു മോഹന്‍, മീനാക്ഷി, ശരന്യ മോഹന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍ അവസരം ലഭിച്ചതും ബ്രാന്‍ഡിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു.

പൂര്‍ണമായും കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ മാത്രം നിര്‍മിച്ച് നല്‍കുന്നതാണ് ബ്ലൂബെറിയുടെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകള്‍ക്കുള്ള ഡിസൈനര്‍ കുര്‍ത്തികളോടൊപ്പം കുട്ടികള്‍ക്കായി പ്രത്യേക കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. പ്ലസ് സൈസ് ഉള്‍പ്പെടെ എല്ലാ അളവുകള്‍ക്കും അനുയോജ്യമായ ഡിസൈനുകള്‍ ഇവിടെ ലഭ്യമാകുന്നത്, ബ്ലൂബെറിയെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസമുള്ള ബ്രാന്‍ഡാക്കി മാറ്റി.

കേരളത്തില്‍ മാത്രം ഒതുങ്ങാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഇവരുടെ സേവനം ഇന്ന് ലഭ്യമാണ്. യുകെ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേക്കും വസ്ത്രങ്ങള്‍ അയയ്ക്കുന്നു. ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങള്‍ക്ക് വിദേശത്തുള്ളവര്‍ പതിവായി ബ്ലൂബെറിയെ തിരഞ്ഞെടുക്കാറുണ്ട്.

കസ്റ്റമൈസേഷനും, ഫാബ്രിക്കിന്റെയും സ്റ്റിച്ചിംഗിന്റെയും ഗുണമേന്മയും, ഉപഭോക്താക്കളോടുള്ള വ്യക്തിപരമായ സമീപനവുമാണ് ബ്ലൂബെറിയെ വേറിട്ടുനിര്‍ത്തുന്നത്. AI ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ബ്ലൂബെറിയുടെ ചില മോഡലുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, അവ പിന്നീട് ‘ബെസ്റ്റ് സെല്ലറു’കളായി മാറി. രമ്യയുടെ സൃഷ്ടിപരമായ ഡിസൈനുകളും സൗമ്യയുടെ സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചപ്പോള്‍, ബ്ലൂബെറി ഫാഷന്‍ ലോകത്ത് കലയും സാങ്കേതികതയും സംഗമിക്കുന്ന വ്യത്യസ്ത അനുഭവം സമ്മാനിച്ചു.

രമ്യക്കും സൗമ്യക്കുമൊപ്പം കുടുംബത്തിന്റെ ഉറച്ച പിന്തുണയും സ്ഥാപനത്തിലെ തൊഴിലാളികളുടെ സമര്‍പ്പണവും ചേര്‍ന്നാണ് ബ്ലൂബെറിയുടെ വിജയകഥ തുന്നിയെടുത്തത്. രണ്ട് സഹോദരിമാരുടെ ചെറിയൊരു സ്വപ്‌നത്തില്‍ നിന്ന് ആരംഭിച്ച ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക് ഇന്ന് ഒരു പ്രമുഖ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ, വിശ്വാസം, സ്‌റ്റൈല്‍, ഇതെല്ലാം ഒരുമിച്ച് സമ്മാനിക്കുന്ന ഒരു വേറിട്ട അനുഭവമാണ് ബ്ലൂബെറി നല്‍കുന്നത്.

https://www.instagram.com/blueberry_designer_boutique?igsh=Zm05aDBteTdwczg3&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button