News Desk

കീറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിവില വീണ്ടും ഉയര്‍ന്നു; ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ട് രേഖപ്പെടുത്തി

കൊച്ചി: കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും ‘അപ്പര്‍ സര്‍ക്യൂട്ട്’ രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വര്‍ധനയോടെ 204.05 രൂപയിലെത്തി.

ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയില്‍ ഉണ്ടായത്; 110.05 രൂപയില്‍നിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയില്‍നിന്ന് 1,357 കോടി രൂപയായി. അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. സാബു ജേക്കബിന്റെ ഓഹരിയുടെ മൊത്തം മൂല്യം 754 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button