EntreprenuershipSuccess Story

മോക്കോവറിലൂടെ വിസ്മയം തീര്‍ക്കും POPPIE’S MAKEUP LAUNGE

സ്വന്തം പാഷന്‍ തിരിച്ചറിയുകയും ആ മേഖലയില്‍ വിജയം കൈവരിക്കുകയും ചെയ്യുക എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. അത്തരത്തില്‍ തന്റെ പാഷനെ വരുമാന മാര്‍ഗമാക്കി അതിനെ സംരംഭമാക്കി മാറ്റിയ ഒരു ചെറുപ്പക്കാരനുണ്ട്. കോഴിക്കാട് സ്വദേശിയായ പോപ്പി എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മേക്കപ്പ് ആര്‍ടിസ്റ്റ് ആയി ഈ മേഖലയിലേക്ക് എത്തുന്നത്.

2024 ല്‍ POPPIE’S MAKEUP LAUNGE എന്ന സ്ഥാപനത്തിനും അദ്ദേഹം തുടക്കം കുറിച്ചു. തന്റെ അച്ഛന്റെ സഹോദരന്റെ ബാര്‍ബര്‍ ഷോപ്പില്‍ കുട്ടിക്കാലത്ത് നിരന്തരം പോപ്പി പോകുമായിരുന്നു. അവിടെ നിന്നായിരുന്നു ഈ മേഖലയിലേക്ക് കടന്നുവരണമെന്ന ആഗ്രഹം ആദ്യമായി ഈ ചെറുപ്പക്കാരനുണ്ടാകുന്നത്.പോക്കറ്റ് മണിക്കായി തിരഞ്ഞെടുത്ത താത്കാലിക ജോലി തന്റെ പാഷനായി മാറുമെന്നും പിന്നീട് പോപ്പി എന്ന ബ്രാന്‍ഡായി രൂപപ്പെടുമെന്നും ഒരിക്കലും ഈ യുവാവ് കരുതിയിരുന്നില്ല.

ബിബിഎ പഠനശേഷം മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് പിന്നീട് പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ പഠിക്കുമ്പോഴായിരുന്നു കോവിഡ് എന്ന പ്രതിസന്ധി പോപ്പിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ലോകം മുഴുവന്‍ പ്രതിസന്ധിയിലായപ്പോള്‍ ഉപജീവനത്തിനായി ആ ചെറുപ്പക്കാരന്‍ മൊബൈല്‍ ഹെയര്‍ സലൂണ്‍ എന്ന ആശയത്തിന് തുടക്കം കുറിച്ചു. കോവിഡ് സമയത്ത് വീടുകളില്‍ ചെന്ന് ഹെയര്‍ കട്ട് ചെയ്തു കൊടുക്കുന്ന രീതിയായിരുന്നു അത്. എന്നാല്‍ പിന്നീട് വിവിധ മേക്കപ്പുകളെ കുറിച്ച് കൃത്യമായി പഠിക്കുകയും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന മേഖലയിലേക്ക് പോപ്പി കടന്നു വരുകയുമായിരുന്നു.

ഇന്ന് ബ്രൈഡല്‍ മേക്കപ്പ്, ഗ്രൂം മേക്കപ്പ്, റിസപ്ഷന്‍ മേക്കപ്പ്, പാര്‍ട്ടി മേക്കപ്പ് തുടങ്ങി എല്ലാവിധ മേക്കോവറുകളും ചെയ്തു നല്‍കുന്ന പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പോപ്പി എന്ന ഗോഡ്‌സെന്‍. പലരും ഈ മേഖലയിലേക്ക് കടന്നുവരുന്നതിനെ എതിര്‍ത്തെങ്കിലും അതൊന്നും കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തെ പിന്തുടരുകയായിരുന്നു ഈ ചെറുപ്പക്കാരാന്‍. നിലവില്‍ സെലിബ്രിറ്റികളടക്കം ധാരാളം പേര്‍ക്ക് മേക്കപ്പിലൂടെ ആത്മവിശ്വാസം പകരുന്ന വ്യക്തിത്വമാണ് പോപ്പി.

ആറു വര്‍ഷം ഫ്രീലാന്‍സ് ആയി ജോലി ചെയ്ത ശേഷമാണ് പോപ്പി സ്വന്തമായി പോപ്പി മേക്കപ്പ് ലോഞ്ച് എന്ന സ്ഥാപനം ആരംഭിക്കുന്നത്. നിരവധി കസ്റ്റമേഴ്‌സാണ് ഇന്ന് പോപ്പിയുടെ സേവനം തേടി ഇവിടെയെത്തുന്നത്. അച്ഛന്‍ ഷാജിയുടെയും അമ്മ ക്വീനിന്റെയും ഭാര്യ സ്വാതിയുടെയും പിന്തുണയാണ് പോപ്പിയെ കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി മാറ്റിയത്.

വിവാഹശേഷം പോപ്പിയും ഭാര്യ സ്വാതിയും ഒരുമിച്ചാണ് ഈ സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്. ഓരോ പ്രതിസന്ധിയിലും മുന്നോട്ട് പോകാന്‍ ഈ യുവാവിന് കരുത്തേകിയതും അവരുടെ പിന്തുണയാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്നും സ്വന്തം ബ്രാന്‍ഡിന്റെ മേക്കപ്പ് ടൂള്‍സ് നിര്‍മിച്ച് ആളുകളിലേക്ക് എത്തിക്കണം എന്നതുമാണ് നിലവില്‍ ഈ യുവ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button