EntreprenuershipSuccess Story

Elegancia; പാരമ്പര്യത്തിന്റെ തനിമയില്‍ വ്യക്തിത്വത്തിന്റെ ഭംഗിയോടെ നെയ്‌തെടുത്ത വിജയഗാഥ

കൊല്ലത്തിന്റെ മണ്ണില്‍ നിന്ന് ആത്മവിശ്വാസത്തോടെയും സ്വപ്‌നങ്ങളോടെയും ഉയര്‍ന്നുവന്നൊരു ബ്രാന്‍ഡാണ് Elegancia. ഓരോ വസ്ത്രത്തിലും സൗന്ദര്യവും സംസ്‌കാരവും ചേര്‍ത്ത് നെയ്യുന്നൊരു കഥയാണ് ഈ ബുട്ടിക്കിന് പിന്നില്‍. ഫാഷന്‍ എന്നത് വെറും വസ്ത്രമല്ല, അതൊരാളുടെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്ന ഭാഷയാണെന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നൊരു സംരംഭമാണിത്.

കൊല്ലം സ്വദേശിനിയായ ഷോമയാണ് Elegancia യുടെ സ്ഥാപക. അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബുട്ടിക്ക് 2014ലാണ് തുടക്കം കുറിച്ചത്. സാരികള്‍, ചുരിദാറുകള്‍, കൈത്തറി സാരികള്‍, സെറ്റും മുണ്ടും തുടങ്ങി വിവിധ തരത്തിലുള്ള എത്ത്‌നിക് വെയറുകള്‍ ഇവിടെ ലഭ്യമാണ്. അതോടൊപ്പം തന്നെ കോഡ് സെറ്റുകളും കുര്‍ത്തികളുമുള്‍പ്പടെയുള്ള കാഷ്വല്‍ വെയറുകളും Elegancia യുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പരമ്പരാഗതയും ആധുനികതയും ഒരുപോലെ കൈകോര്‍ക്കുന്ന ഡിസൈനുകളാണ് ഇവിടുത്തെ പ്രത്യേകത.

Elegancia യുടെ യാത്രയില്‍ ഷോമയ്ക്ക് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ബിന്‍സിയാണ്. ഇരുവരും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് ആരംഭിച്ചത്. ഇന്ന് കോട്ടയത്തെ സ്‌റ്റോര്‍ ബിന്‍സി കൈകാര്യം ചെയ്യുമ്പോള്‍ കൊല്ലത്തെ സ്‌റ്റോര്‍ ഷോമയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

വസ്ത്രങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ, ‘Elegancia Jewels’ എന്ന പേരില്‍ ജ്വല്ലറി മേഖലയില്‍ കൂടി കൈവെച്ചിട്ടുണ്ട്. അതോടൊപ്പം റെന്റല്‍ ജ്വല്ലറികളുടെ സേവനവും നല്‍കുന്നു. ഒരു ഉപഭോക്താവിന് ആവശ്യമായ മുഴുവന്‍ സ്‌റ്റൈല്‍ സൊല്യൂഷനുകളും ഒരേ ഇടത്ത് ലഭ്യമാക്കുകയെന്നതാണ് ഷോമയുടെ ലക്ഷ്യം.

കുവൈത്തില്‍ എച്ച്.ആര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ഷോമയ്ക്ക് ഒരു ദിവസം സ്വന്തം നാട്ടിലേക്ക് മടങ്ങി സ്വന്തം സംരംഭം ആരംഭിക്കണമെന്ന ആഗ്രഹം ശക്തമായി. ആ സ്വപ്‌നം പിന്തുടര്‍ന്ന്, ക്ലോത്തിങ് മേഖലയെ കുറിച്ച് പഠിച്ച്, നാട്ടിലെത്തി ഒരു വര്‍ഷത്തിനകം ഓണ്‍ലൈന്‍ വഴി ബിസിനസ് ആരംഭിച്ചു. തുടര്‍ന്ന് ആറ് മാസത്തിനകം തന്നെ ഫിസിക്കല്‍ സ്‌റ്റോര്‍ തുടങ്ങുകയും ചെയ്തു. ഈ ധൈര്യവും ദൃഢനിശ്ചയവും തന്നെയാണ് ഇന്നത്തെ Elegancia യെ രൂപപ്പെടുത്തിയിരിക്കുന്നത്.

2014ല്‍ ‘Sarees of India’ എന്ന ആശയത്തിലൂടെയാണ് Elegancia യുടെ തുടക്കം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാരികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. സാരികള്‍ക്കൊപ്പം ഇന്ന് മറ്റ് എത്ത്‌നിക് വെയറുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നു. ഓരോ ഡിസൈനിലും ഒരു വ്യക്തിഗത സ്പര്‍ശം നല്‍കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഇന്ന് Elegancia യ്ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും നിരവധി കസ്റ്റമേഴ്‌സാണുള്ളത്. മികച്ച സര്‍വീസും ഗുണമേന്മയും കൊണ്ട് കടുത്ത മത്സരമുള്ള മേഖലയിലും തിളങ്ങി നില്‍ക്കാന്‍ ഷോമക്ക് സാധിച്ചു. ഉപഭോക്താവിന്റെ വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ സമ്പത്ത്.

ഇനിയും വളര്‍ച്ചയുടെ പുതിയ വഴികളിലേക്ക് കടക്കാന്‍ Elegancia ഒരുങ്ങുകയാണ്. ഉടന്‍ തന്നെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത് ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ബ്രാന്‍ഡിനെ എത്തിക്കുകയെന്നതാണ് ഷോമയുടെ അടുത്ത ലക്ഷ്യം.

Elegancia ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണ്… പരിശ്രമം, സ്ഥിരത, വിശ്വാസം ഇവ ഒന്നിച്ചാല്‍ എത്ര വലിയ ഉയരങ്ങള്‍ കൈവരിക്കാമെന്ന് തെളിയിക്കുന്ന ഒരു മനോഹരമായ ഉദാഹരണം… ഓരോ സ്ത്രീക്കും അവരുടെ സൗന്ദര്യവും ആത്മവിശ്വാസവും ആഘോഷിക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ബ്രാന്‍ഡായി Elegancia മുന്നോട്ട് പോകുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button