EntreprenuershipSuccess Story

ഒരുമിച്ച് കണ്ട സ്വപ്‌നം, ഒരുമിച്ച് തീര്‍ത്ത വിജയം; She Style എന്ന ബ്രാന്‍ഡിലൂടെ വിജയകഥ എഴുതിയ ദമ്പതികള്‍

സ്വപ്‌നങ്ങള്‍ക്ക് രൂപം കൊടുത്ത്, പരിശ്രമം കൊണ്ട് അത് യാഥാര്‍ഥ്യമാക്കിയ ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ പാഷനും പ്രൊഫഷണലിസവും ഒന്നിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന വിജയത്തിന്റെ മികച്ച ഉദാഹരണമാണ് She Style ഫാമിലി സലൂണ്‍. ദമ്പതികളായ അന്‍സല്‍ന ആദില്‍ – ആദില്‍ സലീം എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ത ഈ സംരംഭം ഇന്ന് കൊല്ലം ജില്ലയിലെ ശ്രദ്ധേയമായൊരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.

കോസ്മറ്റോളജിയില്‍ പഠനം പൂര്‍ത്തിയാക്കിയ അന്‍സല്‍നയുടെ പാഷനും, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ച ആദിലിന്റെ മാനേജ്‌മെന്റ് സ്‌കില്ലും ഒന്നിച്ചുചേര്‍ന്നതാണ് She Style എന്ന ബ്രാന്‍ഡിന്റെ അടിത്തറ.

കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒരു ചെറിയ ഷോപ്പായി ആരംഭിച്ച She Style, പിന്നീട് ആലഞ്ചേരിയില്‍ വെറും രണ്ട് വര്‍ഷം കൊണ്ട് തന്നെ വലിയൊരു ഫാമിലി സലൂണായി വളര്‍ന്നു. സര്‍വീസിന്റെ ഗുണനിലവാരവും മികച്ച കസ്റ്റമര്‍ റിലേഷനും കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ വിശ്വാസം നേടിയെടുക്കാന്‍ She Style ന് സാധിച്ചു. കസ്റ്റമേഴ്‌സിന്റെ എണ്ണം വര്‍ധിച്ചതോടെയാണ് കൂടുതല്‍ സൗകര്യങ്ങളോടെ വലിയ സലൂണിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചത്.

മറ്റ് സലൂണുകളില്‍ നിന്ന് She Style നെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ലൈസ് ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള സ്‌പെഷ്യലൈസ്ഡ് സര്‍വീസുകളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ സുരക്ഷിതമായി നല്‍കുന്ന ഈ ട്രീറ്റ്‌മെന്റുകള്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് She Style നെ തേടി ആളുകള്‍ എത്തുന്നുണ്ട്. ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടും കസ്റ്റമേഴ്‌സിനെ വിശദമായി കാണിച്ചും അവയുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷവും മാത്രമാണ് ട്രീറ്റ്‌മെന്റുകള്‍ നടത്തുന്നത് എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.

മേക്കോവര്‍, ലിപ് പിഗ്മെന്റേഷന്‍, മൈക്രോബ്ലേഡിങ്, ഹെയര്‍ ഫാള്‍ ട്രീറ്റ്‌മെന്റ്, സ്‌കിന്‍ കെയര്‍, ലൈസ് ട്രീറ്റ്‌മെന്റ് തുടങ്ങി എല്ലാ തരത്തിലുള്ള കോസ്മറ്റോളജി സര്‍വീസുകളും ഇവിടെ ലഭ്യമാണ്. നൂറ് ശതമാനം ക്വാളിറ്റിയും കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനും ഉറപ്പാക്കുന്ന സമീപനമാണ് She Style നെ വേഗത്തില്‍ മുന്നോട്ട് നയിച്ചത്.

തുടക്കത്തില്‍ രണ്ട് സ്റ്റാഫുകളുമായി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് പത്തോളം പേര്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കാന്‍ സാധിക്കുന്നു എന്നത് തന്നെ ബ്രാന്‍ഡിന്റെ വളര്‍ച്ച വ്യക്തമാക്കുന്നു. ഉടന്‍ തന്നെ മറ്റൊരു വലിയ ഷോപ്പും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അന്‍സല്‍നയും ആദിലും.

ബിസിനസിനെക്കാള്‍ കൂടുതല്‍ കസ്റ്റമറുടെ സന്തോഷത്തിന് മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഓരോ ക്ലെയ്ന്റിനെയും വീണ്ടും She Style ലേക്ക് വീണ്ടും എത്തിക്കുന്നത്. കടുത്ത മത്സരമുള്ള ബ്യൂട്ടി ഫീല്‍ഡില്‍, കൊല്ലം ജില്ലയില്‍ തന്നെ അനേകം സലൂണുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും, വെറും രണ്ട് വര്‍ഷം കൊണ്ട് ജില്ലയിലെ മികച്ച സലൂണുകളിലൊന്നായി മാറാന്‍ She Style ന് സാധിച്ചുവെന്നത് ഇവരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്.

പ്രതിസന്ധികളെ അതിജീവിച്ച്, ആത്മവിശ്വാസവും സമര്‍പ്പണവും കൈവിടാതെ മുന്നോട്ട് നീങ്ങുന്ന ഈ ദമ്പതികള്‍, ഒരു ബ്രാഞ്ചില്‍ തന്നെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സലൂണുകളില്‍ ഒന്നായി She Style നെ ഉയര്‍ത്തുക എന്ന വലിയ സ്വപ്‌നത്തോടെയാണ് മുന്നേറുന്നത്.

അന്‍സല്‍നയുടെ പാഷനും ആദിലിന്റെ ബിസിനസ് മാനേജ്‌മെന്റുമാണ് She Style ന്റെ യഥാര്‍ത്ഥ ശക്തി. സ്വപ്‌നങ്ങള്‍ പങ്കുവച്ചാല്‍, വിജയം ഇരട്ടിയാകുമെന്ന സന്ദേശമാണ് She Style ഫാമിലി സലൂണ്‍ നമ്മോട് പറയുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button