EntreprenuershipSuccess Story

ചിരികള്‍ പടര്‍ത്തി, കഥകള്‍ നെയ്ത്റുക്‌സാനയുടെ സന ആര്‍ട്ട്

ഒരു സമ്മാനത്തിന്റെ ഭംഗി അതിന്റെ വിലയിലോ വലുപ്പത്തിലോ അല്ല, മറിച്ച് അതുണ്ടാക്കുന്ന പുഞ്ചിരികളിലാണ്. കരുതലോടെ പൊതിഞ്ഞുകെട്ടിയ കുഞ്ഞുപൊതികള്‍ക്കും സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍ പറയാനുണ്ടാകും. ഈ കഥകള്‍ക്ക് മൊഞ്ചുകൂട്ടുകയാണ് ‘സന ആര്‍ട്ട്’ എന്ന തന്റെ കൊച്ചു സംരംഭത്തിലൂടെ കൊടുവള്ളി സ്വദേശിനി റുക്‌സാന.

കൊവിഡ് സമയത്തായിരുന്നു കേക്ക് തയ്യാറാക്കുന്നതിനോടുള്ള റുക്‌സാനയുടെ കമ്പം തുടങ്ങുന്നത്. അന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേക്കുണ്ടാക്കി നല്‍കിയായിരുന്നു തുടക്കം. പതിയെ ബേക്കിങ് പാഷനായി മാറി. വില്‍പനയും സജീവമായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവുമായി റുക്‌സാന ഒമാനിലേക്ക് താമസം മാറുന്നതും. കുഞ്ഞിന്റെ ജനനത്തോടെ കേക്കുണ്ടാക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള കാരണമായി മാറിയെങ്കിലും പുതിയ സാധ്യതകളെ കുറിച്ചുള്ള ചിന്തകള്‍ അപ്പോഴും റുക്‌സാനയുടെയുള്ളില്‍ സജീവമായിരുന്നു. ഇതിന്റെ ബാക്കിപത്രമായിരുന്നു നാല് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സന ആര്‍ട്ട് എന്ന സംരംഭം.

ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ആനിവേഴ്‌സറി, ബര്‍ത്ത്‌ഡേ എന്നിവയ്ക്കു ഉള്‍പ്പെടെയുള്ള കസ്റ്റമൈസ്ഡ് ഗിഫ്റ്റുകളും സന ആര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍ കൊണ്ട് കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് റുക്‌സാന ഓരോ സമ്മാനപ്പൊതികളും തയ്യാറാക്കുന്നത്. ഇതുതന്നെയാണ് കുറഞ്ഞ കാലയളവില്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തോളം ഫോളോവേഴ്‌സിനെ നേടിയെടുക്കാന്‍ റുക്‌സാനയെ സഹായിച്ചതും. മക്കളെ വിട്ട് പുറത്ത് പോയി ജോലി ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും അതിനേക്കാള്‍ ഇരട്ടി ലാഭം വീട്ടില്‍ നിന്നും ഉണ്ടാക്കാമെന്നാണ് റുക്‌സാന പറയുന്നത്.

ഭര്‍ത്താവ് നൗഷീറിന്റെ പൂര്‍ണ പിന്തുണ ഒന്ന് കൊണ്ടു മാത്രമാണ് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്. ബിനിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരങ്ങളും ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയുമാണ് റുക്‌സാനയെന്ന സംരംഭകയുടെ കരുത്ത്. സാമ്പത്തികമായി സ്വതന്ത്രയാവുകയെന്നതായിരുന്നു റുക്‌സാനയ്ക്ക് പ്രധാനം.

റുക്‌സാനയെ സംബന്ധിച്ച് തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ സന്തോഷമാണ് പ്രധാനം. നാട്ടില്‍ നിന്നോ, ഒമാനില്‍ നിന്നോ ലഭിക്കുന്ന ഓര്‍ഡറുകള്‍ സര്‍പ്രൈസ് രൂപത്തില്‍ പ്രിയപ്പെട്ടവരുടെ കണ്മുന്നില്‍ അപ്രതീക്ഷിതമായി നല്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന സന്തോഷം… അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പ്രിയപ്പെട്ടവര്‍ക്കായി സ്‌നേഹത്തില്‍ പൊതിഞ്ഞുകെട്ടി അയക്കുന്ന സമ്മാനങ്ങള്‍ അതിലേറെ സ്‌നേഹത്തോടെ കൈമാറുന്നതും മറ്റുള്ളവരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നതുമാണ് തന്റെ യാത്രയെ മുന്നോട്ടുനയിക്കുന്ന ഇന്ധനമെന്ന് റുക്‌സാന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

”എന്റെ കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും തന്റെ വീഡിയോകള്‍ കണ്ടാണ് ഓര്‍ഡറുകള്‍ നല്കുന്നത്. അവരൊക്കെ വീഡിയോകളെ കുറിച്ച് നല്ലത് പറയും. കഷ്ടപ്പെട്ട് ഉറക്കമില്ലാതെ എഡിറ്റിങ്ങും പാക്കിങ്ങുമൊക്കെ ചെയ്യുന്നതല്ലേ, അപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമാണ്”. ഇതു വരെയുള്ള ഉപഭോക്താക്കള്‍ എല്ലാവരും താനുമായി നല്ല സൗഹൃദബന്ധത്തിലാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മത്സരാധിഷ്ഠിതമായി മുന്നോട്ടുപോകുന്ന മേഖലയില്‍ ലാഭത്തെക്കാള്‍, ചെയ്യുന്ന ജോലിയില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയാണ് സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. വരും നാളുകളില്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ച കേക്ക് ബേക്കിങ് വീണ്ടും ആരംഭിക്കണമെന്നതാണ് റുക്‌സാനയുടെ ആഗ്രഹം. ഒപ്പം സന ആര്‍ട്ടിനെ കൂടുതല്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകണമെന്ന സ്വപ്‌നവുമുണ്ട്.

തനിക്ക് വരാനുള്ള ഓര്‍ഡറുകളെല്ലാം തന്നില്‍ തന്നെ വന്നു ചേരും എന്ന പ്രതീക്ഷയാണ് സന ആര്‍ട്ടിനുള്ളത്. സന ആര്‍ട്ട് റുക്‌സാനയെ സംബന്ധിച്ച് ഒരു സംരംഭം മാത്രമല്ല, മറിച്ച് ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന പാഷനാണ്. പൊതിഞ്ഞുകെട്ടുന്ന ഓരോ സമ്മാനങ്ങളിലൂടേയും റുക്‌സാന പകരുന്നത് സന്തോഷങ്ങളുടേയും സ്‌നേഹത്തിന്റേയും കഥകള്‍ കൂടിയാണ്.

https://www.instagram.com/zana__art_?igsh=MTlteDJmY3FnMHJ4eg%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button