Success Story

വീടുകള്‍ക്കൊപ്പം വിശ്വാസം കെട്ടിപ്പടുക്കുന്ന ബ്രാന്‍ഡ് – Unit Interiors

സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ധൈര്യവും ദൃഢനിശ്ചയവും മാത്രം മതിയെന്ന് തെളിയിച്ച വ്യക്തിയാണ് തിരുവനന്തപുരം നെടുമങ്ങാട് ആനപ്പെട്ടി സ്വദേശി വിനോദ് കുമാര്‍. ദുബൈയില്‍ എട്ട് വര്‍ഷത്തോളം ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷം, 2017ല്‍ നാട്ടിലേക്ക് മടങ്ങിയ വിനോദ് തന്റെ പരിചയവും പാഷനും ചേര്‍ത്ത് ആരംഭിച്ച സംരംഭമാണ് Unit Interiors. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Unit Interiors ഇന്ന് കേരളത്തിലെ ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു…!

കമ്പനിയുടെ ആരംഭത്തില്‍ നേരിട്ട അനവധി വെല്ലുവിളികള്‍ക്ക് മുന്നില്‍ വിനോദ് തളര്‍ന്നില്ല, പകരം ഓരോ ബുദ്ധിമുട്ടും ഒരു പാഠമായി സ്വീകരിച്ച് കഠിനാധ്വാനവും ഉറച്ച നിലപാടും കൊണ്ട് Unit Interiors നെ വിനോദ് വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. ഈ യാത്രയില്‍ വിനോദ് കുമാറിനൊപ്പം പാര്‍ട്ണറായി പ്രവര്‍ത്തിച്ച് ഓരോ മുന്നേറ്റത്തിനും പിന്തുണയായത് അരുണ്‍രാജ് കെ.ആറാണ്. രണ്ടുപേരുടെയും ഏകോപനവും സമര്‍പ്പണവുമാണ് ഇന്നത്തെ Unit Interiors നെ ഈ നിലയിലേക്ക് എത്തിച്ചത്.

‘Quality never fails’ എന്ന ആത്മവിശ്വാസത്തിലാണ് Unit Interiors ന്റെ എല്ലാ വര്‍ക്കുകളും നിര്‍വഹിക്കപ്പെടുന്നത്. വീടുകള്‍, ഫ്ലാറ്റുകൾ, ഓഫീസുകള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍ തുടങ്ങി റെസിഡന്‍ഷ്യലും കൊമേഴ്‌സ്യലുമായ എല്ലാ പ്രോജക്റ്റുകളിലും Unit Interiors അവരുടെ സേവനം വിപുലമാക്കിയിട്ടുണ്ട്. ഇന്റീരിയറിനൊപ്പം കണ്‍സ്ട്രക്ഷന്‍, ഇലക്ട്രിക്കല്‍, പ്ലമ്പിങ് വര്‍ക്കുകള്‍ എന്നിവയും കമ്പനി ഏറ്റെടുത്ത് മികച്ച രീതിയില്‍ നിര്‍വഹിക്കുന്നു. പ്രോജക്റ്റുകള്‍ക്ക് അനുയോജ്യമായ ക്രിയേറ്റീവ് ഡിസൈന്‍, 3D വിഷ്വലൈസേഷന്‍, ടൈം ബൗണ്ട് എക്‌സിക്യൂഷന്‍, അതോടൊപ്പം തന്നെ അഞ്ച് വര്‍ഷത്തെ വാറന്റിയും Unit Interiors ഉറപ്പ് നല്‍കുന്നു.

ഓരോ ക്ലെയന്റിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി അതിന് അനുയോജ്യമായ ക്രിയേറ്റീവ് ഡിസൈന്‍ തയ്യാറാക്കുന്നു എന്നതാണ് Unit Interiors ന്റെ പ്രത്യേകത. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം, 3D വിഷ്വലൈസേഷന്‍ മുഖേന ക്ലെയ്ന്റിന്റെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി ഫൈനല്‍ ഔട്ട്പുട്ട് നല്‍കുന്നു. സമയബന്ധിതമായ ഡെലിവറിയും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ച ഇല്ലെന്നതുമാണ് Unit Interiors ന്റെ മുഖമുദ്ര.

പൂര്‍ത്തിയായ ഓരോ പ്രോജക്റ്റിനും അഞ്ച് വര്‍ഷത്തെ വാറന്റി ഇവര്‍ നല്‍കുന്നു, അതില്‍ രണ്ട് വര്‍ഷത്തെ റീ-പ്ലേസ്‌മെന്റ് ഗ്യാരന്റിയും മൂന്ന് വര്‍ഷത്തെ സര്‍വീസ് സപ്പോര്‍ട്ടുമാണ് കമ്പനി നല്‍കുന്നത്. ഒരു വര്‍ഷമാകുമ്പോള്‍ നേരിട്ടുള്ള ഫോളോ-അപ്പും കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനും ഉറപ്പാക്കുന്നത് Unit Interiors ന്റെ സമര്‍പ്പണത്തിന്റെ തെളിവാണ്.

ഓരോ ക്ലെയ്ന്റിന്റെയും സ്വപ്‌നം തന്റെ സ്വപ്‌നത്തിന്റെ പടികൂടെയാണെന്ന ബോധ്യത്തിലാണ് വിനോദ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷവും കമ്പനിയുടെ തുടക്കം മുതലുള്ള ക്ലെയ്ന്റുകള്‍ Unit Interiors നോടൊപ്പം ഇന്നും തുടരുന്നത്. ഇന്ന് കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്റീരിയര്‍ രംഗത്ത്, വിശ്വാസം, ഗുണമേന്മ, സമയപാലനം എന്നിവയില്‍ അടിയുറച്ച് നില്‍ക്കുന്ന ബ്രാന്‍ഡായി Unit Interiors വളര്‍ന്നു. തിരുവനന്തപുരത്തെ നെട്ടിറച്ചിറയില്‍ പുതിയൊരു ഫാക്ടറിയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

തന്റെ ഹോബിയും പാഷനുമെല്ലാം സംരംഭമാക്കിയ വിനോദ് കുമാര്‍, Unit Interiors നെ വെറുമൊരു കമ്പനിയായി മാത്രമല്ല കാണുന്നത്, അത് അദ്ദേഹത്തിന്റെ ജീവിതസാഫല്യത്തിന്റെ രൂപമാണ്. ”കസ്റ്റമറുടെ വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ ആസ്തി”, എന്ന് വിനോദ് അഭിമാനത്തോടെ പറയുന്നു. സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് ലോകം തന്നെ ഒരു ക്യാന്‍വാസ് ആണെന്ന് തെളിയിച്ച്, Unit Interiors ഇന്ന് കേരളത്തിന്റെ ഇന്റീരിയര്‍ ലോകത്ത് ഒരു പ്രചോദനത്തിന്റെ പേരായി മാറിയിരിക്കുന്നു.

Mob: 9946863942

Facebook: https://www.facebook.com/unitinterior77?rdid=moNhxaa3pkCIuuop&share_url=https%3A%2F%2Fwww.facebook.com%2Fshare%2F171nK8x6Lk%2F#

Instagram: https://www.instagram.com/unitinteriors77?igsh=cXpiY2w0cm9kaTli&utm_source=ig_contact_invite

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button