തൃതിയ ജ്വല്‍സ്; ചെറിയൊരു തുടക്കം വലിയ തിളക്കമാക്കി മാറ്റിയ സംരംഭക വിജയം

സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുന്ന കാലഘട്ടത്തില്‍, സ്ത്രീകളുടെ മനസ്സിലെ തിളങ്ങുന്ന ആഗ്രഹങ്ങള്‍ക്കൊരു സുന്ദരമായ മറുപടിയാണ് പത്തനംതിട്ട സ്വദേശിനി രശ്മി വിനുവിന്റെ തൃതിയ ജ്വല്‍സെന്ന സംരംഭം. ഒരു സ്ത്രീയുടെ സ്വപ്‌നം, ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ, ആത്മവിശ്വാസം, പരിശ്രമം, ഇതൊക്കെയൊന്നിച്ചപ്പോള്‍ പിറന്നൊരു ബ്രാന്‍ഡാണ് ഇന്ന് വിശ്വാസത്തിന്റെ പേരായി വളരുന്നത്.
സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന ആഗ്രഹം പല സ്ത്രീകളുടെയും മനസ്സിലുണ്ടാകും. എന്നാല്‍ ആ ചിന്തയെ പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. എന്നാല്‍ ധൈര്യപൂര്‍വം മുന്നോട്ട് ചുവടുവെച്ച ഒരാളാണ് രശ്മി. എന്ത് ബിസിനസ് തുടങ്ങണമെന്ന ചിന്തയില്‍ നിന്ന് തുടങ്ങി, ഇന്നത്തെ സ്ത്രീകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ജ്വല്ലറി മേഖലയാണ് ഏറ്റവും സാധ്യതയുള്ളതെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ ഈ യാത്ര ആരംഭിച്ചത്.

സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഇമിറ്റേഷന്‍ ഗോള്‍ഡിന് വലിയ പ്രാധാന്യമുണ്ട്. വിവാഹങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പ്രത്യേക അവസരങ്ങള്‍ക്കും സ്ത്രീകള്‍ ഇന്ന് ആശ്രയിക്കുന്നത് മികച്ച ക്വാളിറ്റിയിലുള്ള ഇമിറ്റേഷന്‍ ജ്വല്ലറികളെയാണ്. ആ ആവശ്യത്തെ ഗുണമേന്മയോടെ, ട്രെന്‍ഡിങ് ഡിസൈനുകളോടെ, ചെറിയ വിലയില്‍ എത്തിച്ചുകൊടുക്കുകയാണ് തൃതിയ ജ്വല്‍സിന്റെ പ്രധാന ലക്ഷ്യം.

ട്രഡീഷണല്‍ ജ്വല്ലറി മുതല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കളക്ഷനുകള്‍, ഇന്ന് ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന ക്രിസ്റ്റല്‍ ബ്രേസ്‌ലെറ്റുകള്‍ വരെ വൈവിധ്യമാര്‍ന്ന മോഡലുകള്‍ ഇവിടെ ലഭ്യമാണ്. ഓരോ ഉത്സവ സീസണിലും കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പുതുപുത്തന്‍ കളക്ഷനുകള്‍ അവതരിപ്പിക്കുന്നതാണ് തൃതിയയുടെ പ്രത്യേകത.
കേരളത്തിന് പുറത്തുള്ള മികച്ച ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ നേരിട്ട് എത്തിയാണ് രശ്മി ജ്വല്ലറികള്‍ തിരഞ്ഞെടുക്കുന്നത്. ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ച വരാത്ത സമീപനമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ന് തൃതിയ ജ്വല്‍സ് നിരവധി ഓര്‍ഡറുകള്‍ നേടിക്കൊണ്ടിരിക്കുന്നു.

ഒരു സ്ത്രീയുടെ വിജയത്തിന് പിന്നില്‍ കുടുംബത്തിന്റെ പിന്തുണ എത്രമാത്രം പ്രധാനമാണെന്ന് രശ്മിയുടെ ജീവിതം തെളിയിക്കുന്നു. തുടക്കം മുതല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും നല്‍കിയ പ്രോത്സാഹനമാണ് അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. ജ്വല്ലറിയുടെ ഷൂട്ടുകളില്‍ മോഡലായി നില്‍ക്കുന്ന മക്കള്‍, പിന്തുണയായി കൂടെയുണ്ടായ സഹോദരനും സഹോദരിമാരും, ഇങ്ങനെ മുഴുവന്‍ കുടുംബവും ചേര്‍ന്നാണ് തൃതിയ ജ്വല്‍സെന്ന സ്വപ്‌നം പണിതുയര്‍ത്തുന്നത്.

ചെറിയൊരു ഓണ്‍ലൈന്‍ സംരംഭമായി ആരംഭിച്ച തൃതിയ ജ്വല്‍സ് ഇന്ന് അനേകം സ്ത്രീകളുടെ സ്‌റ്റൈലിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കണമെന്നതാണ് രശ്മിയുടെ സ്വപ്‌നം. ബിസിനസിനൊപ്പം കുടുംബത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ മനസ്സുറപ്പാണ് ഈ യാത്രയെ കൂടുതല്‍ മനോഹരമാക്കുന്നത്.
എല്ലാ സ്ത്രീകള്‍ക്കും സ്വന്തം കഴിവില്‍ വിശ്വസിക്കാനും പുതിയ വഴികള്‍ തേടാനും പ്രചോദനമാകുന്ന യാത്രയാണ് രശ്മിയുടെയും തൃതിയ ജ്വല്‍സിന്റെയും.




