‘റിസ്‌കി’നെ റിസല്‍ട്ടാക്കി മാറ്റുന്ന Bexfolio; ട്രേഡിങ്ങില്‍ വിജയത്തിന്റെ വഴികാട്ടി

ഇന്നത്തെ കാലഘട്ടത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പലരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തിലേക്ക് നയിക്കുന്ന പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് ട്രേഡിങ്. എന്നാല്‍, ശരിയായ മാര്‍ഗനിര്‍ദേശവും പരിശീലനവും ഇല്ലാതെ ഈ മേഖലയിലേക്ക് കടക്കുന്നത് പലരെയും നഷ്ടാനുഭവങ്ങളിലേക്ക് നയിക്കാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനവുമായി മുന്നേറുന്ന ട്രേഡിങ് ഇൻസ്റ്റിട്യൂട്ടാണ് Bexfolio.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച Bexfolio ഇന്ന് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി സജീവമായ ബ്രാഞ്ചുകളായി പ്രവര്‍ത്തിക്കുന്നു. അനില്‍ ജോണ്‍, മുഹമ്മദ് റുല്‍ഷിദ്, യാസിദ്, ശ്യാം എന്നീ നാല് പാര്‍ട്‌ണേര്‍സാണ് Bexfolio യുടെ നെടുംതൂണ്..! ട്രേഡിങ്ങിനെ ഒരു ബിസിനസ്സ് മാത്രമായി കാണാതെ, അതിനെ ഒരു പാഷനായി കാണുന്നവരാണ് ഇവര്‍. മറ്റ് ജോലികളോടൊപ്പം തന്നെ ട്രേഡിങ്ങും മുന്നോട്ട് കൊണ്ടുപോകുന്ന നാല് പാര്‍ട്‌ണേര്‍സിന്റെയും അനുഭവ സമ്പത്താണ് Bexfolio യുടെ അടിത്തറ.
യാസിദും റുല്‍ഷിദും ചേര്‍ന്നാണ് Bexfolio എന്ന സംരംഭം ആദ്യമായി രൂപീകരിച്ചത്. പിന്നീട് അനിലും ശ്യാമും ചേര്‍ന്നതോടെ സ്ഥാപനം കൂടുതല്‍ ശക്തമായി വളര്‍ന്നു. അവരുടെ കാഴ്ചപ്പാടും കണ്‍സെപ്റ്റും തന്നെയാണ് Bexfolio യെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ട്രേഡിങ്ങില്‍ ലിക്വിഡിറ്റി അടിസ്ഥാനമാക്കിയുള്ള സ്വന്തമായൊരു കണ്‍സെപ്റ്റാണ് Bexfolio വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. മാര്‍ക്കറ്റിന്റെ യഥാര്‍ത്ഥ ചലനങ്ങള്‍ മനസ്സിലാക്കി, കൃത്യതയോടെ ട്രേഡിങ്ങിനെ വ്യക്തമാക്കുന്ന ഈ കണ്‍സെപ്റ്റ് ഇന്ത്യയില്‍ നല്‍കി വരുന്ന ഒരേയൊരു സ്ഥാപനമാണ് Bexfolio. നിലവില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സിസ്റ്റം പഠിച്ച് പ്രായോഗികമായി ഉപയോഗിച്ചു വരുന്നു. അവരുടെ സ്ഥിരതയാര്‍ന്ന മുന്നേറ്റമാണ് Bexfolio യുടെ വിശ്വാസ്യത ഉയര്‍ത്തുന്നത്.
കോഴ്‌സിന്റെ ക്വാളിറ്റിക്ക് മുന്‍ഗണന നല്‍കുക എന്നതാണ് Bexfolio യുടെ പോളിസി. ഇന്ന് നിരവധി ട്രേഡിങ് ഇൻസ്റ്റിട്യൂറ്റുകൾ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും മാര്‍ക്കറ്റില്‍ സ്ഥിരതയാര്‍ന്ന വിജയം കൈവരിക്കാന്‍ കഴിയുന്നില്ല. ഈ അവസ്ഥയില്‍ നിന്ന് മാറി, അടിസ്ഥാന അറിവില്‍ നിന്ന് തുടങ്ങി പ്രായോഗിക ട്രേഡിങ് വരെയുള്ള ഘട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ കൈപിടിച്ച് നടത്തുകയാണ് Bexfolio.
ക്ലാസുകള്‍ക്ക് പുറമേ ലൈവ് മാര്‍ക്കറ്റ് സെഷനുകള്‍, സംശയ നിവാരണ ക്ലാസുകള്‍, കമ്മ്യൂണിറ്റി സപ്പോര്‍ട്ട്, അതിലുപരി ലൈഫ് ലോംങ് സപ്പോര്‍ട്ട് നല്‍കുന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ Bexfolio യുടെ വിദ്യാര്‍ത്ഥിയായാല്‍, പഠനം അവിടെ അവസാനിക്കുന്നില്ല, അതൊരു തുടക്കം മാത്രമാണെന്നതാണ് Bexfolio യുടെ വിശ്വാസ്യത ഉയര്‍ത്തുന്നത്.
വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ തന്നെ മികച്ച ട്രേഡിങ് ഇൻസ്റ്റിട്യൂട്ടായി മാറാനുള്ള ഒരുക്കത്തിലാണ് Bexfolio. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയെ സ്വന്തം വളര്‍ച്ചയായി കാണുന്ന ഈ സ്ഥാപനം, ട്രേഡിങ്ങിനെ ഒരു സ്‌കില്‍ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ട്രേഡിങ്ങില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, Bexfolio ഒരു പരിശീലന കേന്ദ്രം മാത്രമല്ല, അതൊരു വിശ്വാസത്തിന്റെ പേര് കൂടെയാണ്.



