സൗഹൃദത്തിന്റെ ചിറകിലേറി സംരംഭകത്വത്തിലേക്ക്; യുഎഇയുടെ മണ്ണില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത മൂന്ന് പെണ്‍കരുത്തുകള്‍

ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഭര്‍ത്താവിന്റെ ജോലിയോടൊപ്പം വിദേശത്തേക്ക് പറന്നുവെങ്കിലും, വീട്ടമ്മ എന്ന ലേബലിലേക്ക് സ്ത്രീകള്‍ ഒതുങ്ങുകയാണ് പലപ്പോഴും പതിവ്. എന്നാല്‍ അത്തരം സ്ഥിര ലേബലുകളില്‍ നിന്നും മാറി, സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ ഇറങ്ങിത്തിരിച്ച മൂന്ന് കൂട്ടുകാരികളുണ്ട് യുഎഇയില്‍; തൃശൂരുകാരിയായ ഷാഹിന, കോഴിക്കോട്ടുകാരിയായ അലീഷ, മലപ്പുറത്തുകാരിയായ ഷംന. യുഎഇയില്‍ ഒരേ വീട്ടില്‍ കുടുംബവുമൊത്ത് ഒന്നിച്ചു താമസിക്കുമ്പോഴാണ് ഒരേ ചിന്താഗതിയും അഭിരുചികളുമുള്ള മൂവര്‍ക്കും ഒരുമിച്ച് ബിസിനസ് തുടങ്ങാമെന്ന ആശയമുദിക്കുന്നത്. ഈ ആശയത്തിന്റെ ആവിഷ്‌കാരമാണ് യുഎഇ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ‘ഇവന്റിയോ ബൈ ട്രയോ’ എന്ന സംരംഭം.

കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മറ്റും അലങ്കാരപ്പണികള്‍ ചെയ്തായിരുന്നു മൂവരുടേയും തുടക്കം. ആദ്യകാലങ്ങളില്‍ ഒരു വിനോദമെന്നോണം ആരംഭിച്ചത് പതിയെ സംരംഭമെന്ന ആശയത്തിലെത്തി. മൂവരും പങ്കുവെച്ചിരുന്ന സൗഹൃദവും പരസ്പര ബഹുമാനവും സ്‌നേഹവുമൊക്കെ തന്നെയായിരുന്നു അന്ന് ഇവരെ അത്തരമൊരു ആശയത്തിലേക്ക് എത്തിച്ചതും. പങ്കാളികളുടെ പിന്തുണ കൂടി ഉറപ്പായതോടെ ‘ട്രിയോ സിസ്‌റ്റേഴ്‌സ്’ എന്ന പേരില്‍ മൂവര്‍ സംഘം തങ്ങളുടെ ബ്രാന്‍ഡ് ആരംഭിച്ചു.
തുടക്കത്തില്‍ പിറന്നാള്‍, വിവാഹം ഉള്‍പ്പെടെയുള്ള ഇവന്റ് ഡെക്കറേഷനു കളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചെയ്യുന്ന ജോലിയില്‍ മൂവരും പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയും അവരുടെ കഴിവും മനസിലാക്കി ഉപഭോക്താക്കള്‍ എത്തിത്തുടങ്ങിയതോടെ ഗിഫ്റ്റ് ഹാംപര്‍, ഫ്രഷ് ഫ്ലവർ ബൊക്കെ എന്നിവയിലേക്കും ചുവടുവെച്ചു.

പങ്കാളികള്‍ അടിത്തറ പാകിയ സംരംഭത്തെ പിന്നീട് മൂവരും തങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുതുന്നിയാണ് വളര്‍ത്തിയതും. കൈക്കുഞ്ഞുങ്ങളുമായി ജോലിക്കിറങ്ങുന്ന വേളയിലും മൂവരുടേയും മാതാപിതാക്കളുമുണ്ടായിരുന്നു മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് തണലേകാനെന്നതായിരുന്നു ട്രയോ സിസ്‌റ്റേഴ്‌സിന്റെ ശക്തി. സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിനോടൊപ്പം സ്വയംപര്യാപ്തത നേടുകയെന്ന ശക്തമായ ലക്ഷ്യവുമുണ്ടായിരുന്നു സംരംഭമെന്ന ആശയത്തിന് പിന്നില്‍.
തുടക്കക്കാരെന്ന നിലയില്‍ ഉപഭോക്താക്കളില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും ചുവടുകള്‍ മുന്നോട്ടുവെക്കാനായിരുന്നു മൂവരുടേയും തീരുമാനം. ചെയ്യുന്ന അധ്വാനത്തെ പുച്ഛിക്കാനും, ചോദ്യംചെയ്യാനും ലാഭത്തെക്കാള്‍ നഷ്ടക്കണക്കുകള്‍ ചോദിച്ചറിയാനും നിരവധി പേരുണ്ടായിരുന്നു അന്ന് ചുറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നത് ക്രമേണ ഉപഭോക്താക്കളില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ സംരംഭത്തെ സഹായിച്ചു. വര്‍ക്കുകളില്‍ സംരംഭമൊരുക്കുന്ന കൃത്യത കേട്ടറിഞ്ഞ് എത്തുവരാണ് ഇവന്റിയോയുടെ ക്ലെയ്ന്റുകള്‍. ഇതുതന്നെയാണ് സംരംഭത്തിന്റെ മനോഹാരിതയും.

നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും പ്രതിസന്ധികളും മുന്നോട്ടുകുതിക്കാനുള്ള കരുത്തുമാണ് മത്സരാധിഷ്ഠിതമായ മേഖലയില്‍ ഇവന്റിയോയെ വ്യത്യസ്തമാക്കുന്നത്. ലഭിച്ചേക്കാവുന്ന ലാഭത്തെക്കാള്‍ കസ്റ്റമറുടെ സംതൃപ്തിയാണ് ഇവന്റിയോ എന്ന സംരംഭത്തെ സംബന്ധിച്ച് പ്രധാനം. ഹോം ട്യൂട്ടര്‍, ഫോട്ടോഗ്രാഫര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മാക്രമേ ആര്‍ട്ടിസ്റ്റ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തങ്ങളുടേതായ നിലയുറപ്പിച്ചവരാണ് ഈ മൂന്ന് സ്ത്രീകളും. ഇതേ വൈവിധ്യം തന്നെയാണ് സംരംഭത്തിന്റെ മുതല്‍ക്കൂട്ടായി മാറിയതും. കുടുംബമെന്ന പോലെ തന്നെ പിന്തുണയുമായി സുഹൃത്തുക്കളും ആദ്യഘട്ടം മുതല്‍ ഇന്നും ഇവര്‍ക്കൊപ്പമുണ്ട്.
ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതിനെക്കാളുപരി, സ്ത്രീകള്‍ പരസ്പരം പ്രചോദനമാകുന്നതിലെ വന്യമായ സൗന്ദര്യവുമുണ്ട് ഇവന്റിയോയ്ക്ക്. ഓരോ സ്ത്രീയിലും കരുത്തുണ്ടെന്നും നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സ്വാതന്ത്ര്യം നേടാനാകുമെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറുകയാണ് ഇവര്‍.
https://www.instagram.com/eventio_by_trio?igsh=MTE4eW82NGY1Z2llNA%3D%3D&utm_source=qr



