EntreprenuershipSuccess Story

Zain Gift UAE; സമ്മാനങ്ങള്‍ക്കൊപ്പം സന്തോഷവും എത്തിക്കുന്നൊരു സംരംഭം

ജീവിതത്തിലെ ചില തീരുമാനങ്ങള്‍ നമ്മെ ഒരു പുതിയ ദിശയിലേക്ക് നയിക്കാറുണ്ട്. സ്ഥിരമായൊരു ജോലിയുടെയും സുരക്ഷിതമായ ജീവിതത്തിന്റെയും ഇടയില്‍ നിന്നുകൊണ്ട്, ഹൃദയം പറയുന്ന വഴിയിലേക്ക് തിരിയാന്‍ ധൈര്യം കാണിക്കുന്നവര്‍ വളരെ കുറവാണ്. അത്തരത്തില്‍, സ്വന്തം ആഗ്രഹങ്ങള്‍ക്കൊപ്പം കുടുംബത്തിനും പ്രാധാന്യം നല്‍കി, ഒരു പുതിയ തുടക്കത്തിലൂടെ വിജയത്തിന്റെ വഴിയൊരുക്കിയ വ്യക്തിയാണ് മലപ്പുറം സ്വദേശിനിയായ മാജിദ ഫര്‍സാന.

ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയ മാജിദ, യുഎഇയില്‍ കുറച്ചുകാലം ട്രാവല്‍ ഏജന്‍സി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, ആ ജോലി തനിക്ക് പൂര്‍ണത നല്‍കുന്നില്ലെന്ന് മനസ്സിലായപ്പോള്‍, ഏറെ നാളായി ഉള്ളില്‍ സൂക്ഷിച്ചിരുന്ന സംരംഭക സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മാജിദ തീരുമാനിച്ചു. അതിന്റെ ഫലമായാണ് 2024 നവംബറില്‍ Zain Gift UAE എന്ന സംരംഭം ആരംഭിച്ചത്.

ഒരു ചെറിയ ആശയത്തില്‍ നിന്നായിരുന്നു തുടക്കം. എന്നാല്‍, പ്രിയപ്പെട്ടവരുടെ പ്രത്യേക നിമിഷങ്ങളെ കൂടുതല്‍ മനോഹരമാക്കുന്ന സമ്മാനങ്ങളിലൂടെ, ഈ സംരംഭം വളരെ വേഗത്തില്‍ തന്നെ ശ്രദ്ധ നേടി. ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ അങ്ങനെ എന്ത് അവസരമായാലും, ‘കസ്റ്റമൈസ്ഡ് ഗിഫ്റ്റു’കള്‍ യുഎഇ മുഴുവന്‍ എത്തിച്ചു നല്‍കുന്നതാണ് Zain Gift UAE യുടെ പ്രത്യേകത. അത്തരത്തില്‍ ഓരോ ഓര്‍ഡറും ഒരു സാധാരണ ഡെലിവറിയെന്നതിനപ്പുറം, അത് സന്തോഷവും സ്‌നേഹവും നിറഞ്ഞ ഒരു അനുഭവമാക്കി മാറ്റുന്നു.

ഈ യാത്രയില്‍ തുടക്കം മുതല്‍ മാജിദയെ വിശ്വസിച്ച് പിന്തുണ നല്‍കിയ കസ്റ്റമേഴ്‌സാണ് Zain Gift UAE യുടെ വളര്‍ച്ചയുടെ അടിത്തറ. അവരുടെ പ്രോത്സാഹനമാണ് ഈ സംരംഭത്തെ മുന്നോട്ട് നയിക്കുന്ന ശക്തി. കൂടാതെ, കുടുംബത്തിന്റെ, പ്രത്യേകിച്ച് ഭര്‍ത്താവിന്റെ പിന്തുണ, മാജിദയുടെ ആത്മവിശ്വാസത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായി മാറി.

ഈ വിജയത്തില്‍ നില്‍ക്കാതെ, കൂടുതല്‍ വളര്‍ച്ചയിലേക്ക് നീങ്ങാനുള്ള ദൃഢനിശ്ചയത്തോടെയാണ് മാജിദ മുന്നോട്ട് പോകുന്നത്. ഭാവിയില്‍ യുഎഇയില്‍ തന്നെ ഒരു ഓണ്‍ലൈന്‍ ക്ലോത്തിങ് സ്‌റ്റോര്‍ ആരംഭിക്കാനുള്ള പദ്ധതികളും ഇതിനോടകം തയ്യാറാണ്. ഓരോ ചുവടിലും വളര്‍ച്ച തേടുന്ന ഈ മനോഭാവമാണ് മാജിദയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടതാക്കുന്നത്.

Zain Gift UAE ഇന്ന് ഒരു ഗിഫ്റ്റ് സര്‍വീസ് മാത്രമല്ല. അത് സന്തോഷ നിമിഷങ്ങളെ മനോഹരമാക്കുന്ന ഒരു വിശ്വസ്ത ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുന്നു. ഒരു സംരംഭകയെന്ന നിലയില്‍ മാജിദയുടെ യാത്രയും ബ്രാന്‍ഡിന്റെ വളര്‍ച്ചയും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന അനേകമാളുകള്‍ക്ക് പ്രചോദനമായി മാറുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button