EntreprenuershipSuccess Story

മിഡില്‍ ഈസ്റ്റില്‍ അതിവേഗം മുന്നേറുന്ന ഒരു മലയാളി സംരംഭം; Tboam ഗ്രൂപ്പ്

ഒരു സംരംഭകനാവുക, നല്ലൊരു സംരംഭം വളര്‍ത്തിയെടുക്കുക… ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. വിജയവും പരാജയവും ഒരുപോലെ തന്നെ സ്വീകരിക്കാന്‍ സാധിക്കുന്നിടത്താണ് നല്ലൊരു സംരംഭവും സംരംഭകനും വളരുന്നത്. അത്തരത്തില്‍ തന്റെ വിജയപരാജയങ്ങളില്‍ നിന്നും കഠിനാധ്വാനത്തില്‍ നിന്നും ഡോ. മനോജ് കുറുപ്പെന്ന സംരംഭകന്റെ പരിശ്രമ ഫലമാണ് TBOAM എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ അമ്പതു ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഇന്‍ഫ്‌ളുന്‍ഷ്യല്‍ ലീഡേഴ്‌സില്‍ ആദ്യത്തെ അമ്പതു പേരില്‍ ഒരാളാണ് ഡോക്ടര്‍ മനോജ് കുറുപ്പ്.

ഫെസിലിറ്റീസ് മാനേജ്‌മെന്റ്, ഇന്റീരിയര്‍ ഡിസൈനിംഗ്, ഫിറ്റ് ഔട്ട് & റിനോവേഷന്‍, ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ്, ഇന്‍സ്റ്റാളേഷന്‍ & മെയിന്റനന്‍സ്, ഇന്‍ ഹൗസ് സര്‍വീസുകള്‍ തുടങ്ങി ഈ രംഗത്ത് ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തന മികവും സേവനങ്ങളും ഒരുക്കുന്നതാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Tboam ഗ്രൂപ്പ്.

ഒന്നിലധികം മേഖലകളില്‍ നിക്ഷേപവും പാര്‍ട്ട്ണര്‍ സ്ഥാപനങ്ങളുമായി കൈകോര്‍ത്തും പ്രവര്‍ത്തന മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ചത് എന്ന പദവിയിലെത്തിയിരിക്കുകയാണ് ഈ ബിസിനസ് ഗ്രൂപ്പ്. റിനോവേഷന്‍ & മെയിന്റനന്‍സ് എന്ന വലിയ ഉത്തരവാദിത്വമാണ് Tboam ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. പഴയതില്‍ നിന്നും പുതിയതിലേക്കുള്ള മാറ്റങ്ങളെ കസ്റ്റമൈസ് ചെയ്ത് അവതരിപ്പിക്കുക എന്നു പറയുന്നത് അത്ര നിസ്സാര കാര്യമല്ല.

വ്യക്തിഗതമായ നിലപാടുകള്‍ക്കും പുത്തന്‍ പാശ്ചാത്യ സമകാലിക സ്റ്റൈലുകളിലൂടെയും തന്നെ അതിന്റെ മാറ്റുരയ്ക്കാന്‍ സാധ്യമാകുന്നിടത്താണ് Tboam ഗ്രൂപ്പിന്റെ വിജയം. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് ഫൗണ്ടറും ഡയറക്ടറുമായ മനോജ് കുറുപ്പിനെ ഈ സംരംഭത്തിന്റെ വളര്‍ച്ചയില്‍ മികച്ചതു മാത്രം നല്‍കാന്‍ പ്രേരിപ്പിച്ചത്. കൊമേഴ്സ്യല്‍ ഫിറ്റ് ഔട്ട് രംഗത്തു മാത്രമായി സ്പെഷ്യലൈസ്ഡ് ഗ്രൂപ്പെന്ന ലേബലിലും Tboam ഗ്രൂപ്പ് അറിയപ്പെടുന്നു.

വളരെ മികച്ച പ്ലാനിംഗോടു കൂടി ടീമുകളായി തിരിഞ്ഞ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് Tboam ഗ്രൂപ്പിന്റെ രീതി. അനുദിനം മത്സര ബുദ്ധിയോടു കൂടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കിടയില്‍ Tboam ഗ്രൂപ്പ് ഇന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്. 50 ലധികം തൊഴിലാളികളുമായി ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ Tboam ചുവടുറപ്പിച്ചു കഴിഞ്ഞു. പ്രൊഫഷണല്‍ ടീമുകളുടെ പ്രവര്‍ത്തനത്തില്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ന്യു കമ്പനിയെന്ന നിലയില്‍ പുതിയ ഒട്ടനവധി പ്ലാനുകളും വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളും Tboam ഗ്രൂപ്പിന്റെ ഭാവിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവയാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി വളരെ പ്രൊഫഷണല്‍ സജ്ജീകരണങ്ങളാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിനായി ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകുന്ന രീതിയില്‍ ‘കസ്റ്റമര്‍ ഓറിയന്‍ഡാ’യി പ്രവര്‍ത്തിക്കുന്ന ഒരു ടീമും, വളരെ ചെറുതാണെങ്കിലും മെയിന്റനന്‍സില്‍ കസ്റ്റമര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാകുന്ന കസ്റ്റമൈസ്ഡ് പോര്‍ട്ടല്‍ വഴി അറിയിക്കാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തന്റെ ബിസിനസ് സംരംഭത്തിന്റെ ഐക്കണ്‍ എന്നു പറയുന്നവിധം, കമ്പനി കസ്റ്റമൈസ്ഡായി ഒരുക്കുന്ന സര്‍വീസുകളും ഇവിടെയുണ്ട്.

Tboam ഫെസിലിറ്റീസ് മാനേജ്‌മെന്റും Tboam ഇന്റീരിയേഴ്സും മുന്നോട്ടു വയ്ക്കുന്ന സേവനങ്ങള്‍ ഈ മേഖലയിലെ മറ്റു സംരംഭങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഒന്നിലധികം കമ്പനികളുമായി ഒരേ സമയം പാര്‍ട്ട്ണര്‍ഷിപ്പിലുള്ളതുമാണ് Tboam ഗ്രൂപ്പ്.  ഏറ്റെടുക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടു കൂടി പൂര്‍ത്തീകരിക്കുക മാത്രമല്ല, തുടര്‍ന്നും മെയിന്റനന്‍സ് സര്‍വീസുകള്‍ നല്‍കുന്നതിലും Tboam ശ്രദ്ധിക്കുന്നു. സര്‍വീസിന്റെ ഓരോ ഘട്ടത്തിലും അതത് ടീമുകള്‍ക്കും മാനേജിംഗ് ഗ്രൂപ്പിനും കസ്റ്റമേഴ്സിനും അപ്‌ഡേഷന്‍ നല്‍കുന്ന രീതിയും ഇവിടെയുണ്ട്. ഏതൊരു കോണ്‍ട്രാക്റ്റും ഏറ്റെടുക്കുന്നതിനു മുന്‍പും വ്യക്തമായ ടീം ചര്‍ച്ചകളും പ്രാക്ടിക്കല്‍ സെഷനുകളും വിലയിരുത്തിയ ശേഷം മാത്രമാണ് അത് ഏറ്റെടുക്കുന്നത്. ശേഷം ഏറ്റെടുക്കുന്ന വര്‍ക്കുകളില്‍ കസ്റ്റമറിനു ‘ഫുള്‍ പാക്ക്’ സര്‍വീസാണ് നല്‍കുന്നത്.

‘ക്വാളിറ്റി’യുടെ കാര്യത്തിലും ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി രംഗത്തും യാതൊരു വിട്ടുവീഴ്ചകള്‍ക്കും Tboam ഗ്രൂപ്പ് തയ്യാറല്ല. കൂടാതെ, ക്വാളിഫൈഡ് മെമ്പേഴ്സ് അടങ്ങുന്ന ടീമും ഡിസൈനിംഗ് രംഗത്ത് മാത്രമായി 22 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഇന്റര്‍നാഷണല്‍ ലെവല്‍ ഡിസൈനേഴ്സുമാണ് Tboam ഗ്രൂപ്പിലുള്ളത്. ഇത്തരത്തില്‍ വളരെ പ്രൊഫഷണലായി മുന്നോട്ടു നീങ്ങുന്നതാണ് തന്റെ സംരംഭത്തിന്റെ വിജയമെന്ന് മനോജ് കുറുപ്പ് പറയുന്നു.

നിലവില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബിസിനസ് ഗ്രൂപ്പിന് ഇന്ത്യയില്‍ ഇതുവരെ ഫ്രാഞ്ചൈസികളൊന്നും തന്നെയില്ല. എന്നാല്‍ കേരളത്തില്‍ ദി ഗുരുവായൂര്‍ കൃഷ്ണ ഗ്രൂപ്പ് എന്ന ലേബലില്‍ Tboam ഗ്രൂപ്പിന്റെ സഹസ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.

ഏതൊരു ബിസിനസ് രംഗത്തായാലും ആവശ്യമായ വ്യക്തമായ ധാരണയും പക്വതയും പ്രവര്‍ത്തന പരിചയവുമാണ് ഒരു വ്യക്തിയെ നല്ലൊരു സംരംഭകനാക്കി മാറ്റുന്നതെന്ന് മനോജ് കുറുപ്പ് പറയുന്നു. ഒരു മേഖലയോടുള്ള അഭിരുചി മാത്രമാണ് നമ്മുടെ പ്രയാണത്തിലെ പ്രചോദനം. അത്തരത്തില്‍ ചിന്തിച്ചാല്‍ നല്ലതുപോലെ പഠിച്ചു മാത്രം ഒരു സംരംഭത്തിനു തുടക്കം കുറിക്കുക. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ പലപ്പോഴും നമ്മുടെ കരിയറില്‍ തന്നെ മുന്നോട്ടു പോകാനുള്ള പ്രചോദനം തന്നെ ഇല്ലാതാക്കിയെന്നിരിക്കാം. അതുപോലെ തന്നെയാണ് പാര്‍ട്ടണര്‍ഷിപ്പ് ബിസിനസുകളുടെ കാര്യത്തിലും. നമുക്കില്ലാത്ത കഴിവുകളില്‍ മികച്ചതായ പാര്‍ട്ട്ണര്‍മാരെ തിരഞ്ഞെടുക്കുന്നത് ഒരു ‘ബാലന്‍സ്ഡ് സിസ്റ്റം’ നടപ്പില്‍ വരുത്താന്‍ സഹായിക്കുമെന്നും യുവ സംരംഭകരോടായി മനോജ് കുറുപ്പ് പറയുന്നു.

പ്രവര്‍ത്തന മേഖലയിലുള്ള മികവുറ്റ സര്‍വ്വീസുകളും, കഴിവും ഇതുവരെ സമീപിച്ചവര്‍ Tboam ഗ്രൂപ്പിന് നല്‍കിയ സ്‌നേഹവും വിശ്വസ്തതയുമാണ് ഈ സംരംഭത്തിന്റെ അടിത്തറ. വര്‍ഷങ്ങളുടെ സംരംഭ ജീവിതത്തില്‍ നിന്ന് വെറുതെ ഒരു സംരംഭമായി മാത്രമല്ല, ഈ മേഖലയെപ്പറ്റി പഠനങ്ങള്‍ നടത്തിയും ഇപ്പോഴും പുതിയ കാര്യങ്ങളെ പഠിച്ചുമാണ് മനോജ് കുറുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് വിദേശ രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് സംരംഭങ്ങള്‍ക്കിടിയില്‍ Tboam ഗ്രൂപ്പ് ആദ്യ പത്തില്‍ ഒന്ന് ആയതിനും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനും പിന്നില്‍ വര്‍ഷങ്ങളുടെ പ്രയത്‌നവും അര്‍പ്പണ മനോഭാവവുമാണ് കാരണം.

ഈ മേഖലയോടുള്ള അഭിരുചിയാണ് മനോജ് കുറുപ്പിന്റെ വളര്‍ച്ചയുടെ വഴിയില്‍ ‘റിസ്‌കെ’ടുക്കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കിയത്. പുത്തന്‍ സാധ്യതകളെ വിലയിരുത്തി ജീവിതത്തില്‍ തോല്‍വികളാക്കേറെ മധുരം വിജയിച്ചു കാണിക്കുന്നിടത്താണെന്ന് മനോജ് കുറുപ്പ് തന്റെ അനുഭവങ്ങളില്‍ നിന്നും വിശ്വസിക്കുന്നു.

Phone: +971 4 3511936
Mobile: + 971 54 5868099
Whatsaap: 00971568884674
Email: manoj.kurup@tboamgroup.com

http://www.tboaminteriors.com/

www.tboamgroup.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button