കിഴക്കിന്റെ വെനീസ് തേടിയെത്തുന്ന സഞ്ചാരികളെ ആനന്ദിപ്പിക്കാന്‍ KERA HOUSEBOATS
ഓരോ കായല്‍ യാത്രകളും സുരക്ഷിതവും ആനന്ദവുമാക്കാന് ഇവര്‍ നല്‍കുന്നത് മികച്ച സേവനം

ഭൂപ്രകൃതി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി ഭംഗി കൊണ്ടും എന്നും പേരു കേട്ട നാടാണ് നമ്മുടെ കേരളം. ഇവിടുത്തെ ഏറ്റവും മനോഹരമായ ജില്ലയാണ് ‘കിഴക്കിന്റെ വെനീസ്’ എന്ന് അറിയപ്പെടുന്ന ആലപ്പുഴ. കായലും കടലും ഇടത്തോടുകളും അതിരു വിരിച്ചു നില്ക്കുന്ന ആലപ്പുഴ വിദേശ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശമാണ്. ആ വിദേശ സഞ്ചാരികളുടെ ഓരോ നിമിഷവും മനോഹരമാക്കാന്‍ ഇവിടെ ഒട്ടനവധി ടൂറിസം പദ്ധതികളും സംരംഭങ്ങളും നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറെ പ്രശസ്തവും മൂല്യമുള്ളതുമായ ഒരു സംരംഭമാണ് KERA Houseboats
വിദേശ സഞ്ചാരികളെ കായലുകളുടെ സൗന്ദര്യത്തിനൊപ്പം തന്നെ സഞ്ചരിപ്പിക്കുന്ന, അവരുടെ ഓരോ നിമിഷത്തെയും മികച്ചതാക്കി മാറ്റുന്ന ഏറ്റവും മേന്മയുള്ള ഹൗസ് ബോട്ടുകളാണ് Kera Houseboats എന്ന സംരംഭത്തിന്റെ പ്രത്യേകത. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കിഴക്കിന്റെ വെനീസ് തേടിയെത്തുന്ന സഞ്ചാരികളെ കായലുകളിലൂടെ ഭംഗിയില്‍ സഞ്ചരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
2012 ലാണ് Kera Houseboats എന്ന സംരംഭം ആരംഭിക്കുന്നത്. നിരവധി പേര് തേടിയെത്തുന്ന ആലപ്പുഴയില്‍ ഏറ്റവും മൂല്യമേറിയ ഹൗസ് ബോട്ടുകള്‍ വേണമെന്ന ആഗ്രഹവും സഞ്ചാരികളുടെ കായല്‍ യാത്രകളെ മനോഹരമാക്കി മാറ്റണം എന്ന ലക്ഷ്യവുമാണ് Kera House Boats എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ലക്ഷ്യം ഏറ്റവും വിലപിടിപ്പുള്ളതായത് കൊണ്ട് തന്നെയാണ് ഏറ്റവും മികച്ച സേവനം കസ്റ്റമേഴ്സിന് നല്കാന് ഇവര്‍ക്ക് കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സംരംഭങ്ങളില്‍ ഒന്നായി Kera Houseboats മികച്ചു നില്ക്കുന്നതും.
മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുമുള്ള ശുദ്ധമായ ജലമാണ് സഞ്ചാരികളുടെ ആവശ്യത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഇവരുടെ സേവനം തേടിയെത്തുന്നത്. സഞ്ചാരികള്‍ക്കെല്ലാം ഏറ്റവും മികച്ച സേവനം കാഴ്ച വയ്ക്കുന്ന സ്റ്റാഫുകള്‍ കൂടി ചേരുന്നതാണ് Kera Houseboatന്റെ വിജയം.
ഇവിടെയെത്തുന്ന ഓരോ ടൂറിസ്റ്റുകളും പൂര്‍ണ സന്തോഷത്തോട് കൂടിയും ഏറ്റവും നല്ല സേവനം ലഭിച്ചതിന്റെ ആഹ്ലാദത്തോടെയുമാണ് Kera House ബോട്ടുകളില്‍ നിന്നും പുറത്തിറങ്ങുക. സഞ്ചാരികള്‍ക്കായി ‘വൈഫൈ’ സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ, മറ്റുള്ള ഹൗസ് ബോട്ട് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി ‘ലാന്‍ഡിംഗ് പ്ലെയിസ്’ ഇവര്‍ക്കുണ്ട്. സഞ്ചാരികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി, ഹൗസ് ബോട്ടുകളുടെ മെയിന്റന്‍സ്, സര്‍വീസ് എന്നിവയും ഇവര്‍ കൃത്യമായി ചെയ്യുന്നുണ്ട്. കേരളത്തിലെ ടൂറിസം വളര്‍ത്തുന്നതിന് വേണ്ടി മികച്ച സേവനമാണ് ഇവര്‍ നല്‍കുന്നത്.
(SIBICHAN, GENERAL MANAGER, KERA Houseboats)
തുടക്ക സമയത്ത് കോവിഡ് അടക്കം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവര്‍ ഇന്ന് കാണുന്ന വിജയത്തിലേക്ക് എത്തിയത്. 10 വര്‍ഷം കൊണ്ട് മികച്ച സേവനം തന്നെയാണ് ഇവര്‍ സഞ്ചാരികള്‍ക്ക് നല്‍കിയത്. അത് കൊണ്ട് തന്നെയാണ് മികച്ച റിവ്യൂ ഓരോ കസ്റ്റമറില്‍ നിന്നും Kera Houseboats ന് ലഭിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫുകള്‍ക്ക് ഹോസ്പിറ്റാലിറ്റി, സുരക്ഷ എന്നിവ സംബന്ധിച്ചും ഉപകരണങ്ങളെ കുറിച്ചും കൃത്യമായ അറിവ് ലഭിക്കാന്‍ ഈ മേഖലയിലെ പ്രൊഫഷണല്‍ വിദഗ്ധരെ കൊണ്ടുവന്ന് ട്രെയിനിങ്ങും മറ്റും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ആത്മവിശ്വാസത്തോടെയാണ് ഇവരുടെ സേവനം തേടിയെത്തുന്നത്.
Kera Houseboats
Alappuzha
Mob: 9495944443,8086907043
E-mail : houseboatkera@gmail.com
www.keralahouseboatsinfo.com