EntreprenuershipSuccess Story

സൗന്ദര്യവും സൗകര്യവും സമന്വയിക്കുന്ന വീടൊരുക്കാം.. വിജയം കുറിച്ച് യുവ സംരംഭകരുടെ Nest Builders And Designers

ഏതൊരാളെയും സംബന്ധിച്ച് വലിയൊരു സ്വപ്‌നവും അനിവാര്യതയുമാണ് സ്വന്തമായി ഒരു വീട്. അതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ മടിക്കാത്തവരാണ് മലയാളികള്‍. എന്നാല്‍ പലപ്പോഴും എത്രയൊക്കെ ശ്രമിച്ചാലും മനസിലുള്ളത് പോലെയൊരു സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. മനസിനിണങ്ങിയ പോലൊരു വീട് നിര്‍മിക്കണമെങ്കില്‍ മനസിലുള്ള ചിത്രത്തെ യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ കഴിവുള്ള വിദഗ്ധരെ ആവശ്യമാണ്. അത്തരത്തില്‍ മനസിലുള്ള ഭവനസ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സംരംഭമുണ്ട്. അതാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Nest Builders And Designers.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റംഷാദും സുഹൃത്തുക്കളായ ആലത്തൂര്‍ സ്വദേശിയായ അനീഷും വടക്കന്‍ചേരി സ്വദേശിയായ മിഥുനും 2022 ലാണ് Nest Builders എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം പല പ്രമുഖ സ്ഥാപനങ്ങളിലും ഇവര്‍ ജോലി ചെയ്തു. ജോലി ചെയ്യുമ്പോഴെല്ലാം സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നും ആ മേഖലയില്‍ വിജയം കൈവരിക്കണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ആഗ്രഹമാണ് Nest Builders എന്ന സംരംഭസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഇവരെ നയിച്ചത്. വരകളോടും ചിത്രങ്ങളോടുമുള്ള താത്പര്യമുണ്ടായിരുന്ന റംഷാദ് ആ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ചിന്തയാണ് ഡിസൈനിങ് മേഖലയിലേക്ക് റംഷാദിനെ എത്തിക്കുന്നത്.

ഏതൊരാളുടെയും മനസിലെ രൂപത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിവുള്ള ഡിസൈന്‍ നല്‍കുന്നതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് ഇവരെ തേടിയെത്തുന്നത്. ആ ഒരു കഴിവ് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയവും. ഇന്ന് റസിഡന്‍ഷ്യല്‍ മേഖലയിലെ അറിയപ്പെടുന്ന സംരംഭമാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Nest Builders. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ മേഖലയിലെ പ്രാവീണ്യവും മികവും തന്നെയാണ് നാല് വര്‍ഷം കൊണ്ട് ഇത്രത്തോളം വിജയം നേടാന്‍ ഈ യുവ സംരംഭകര്‍ക്ക് കരുത്തേകിയത്.

കേരളത്തിന് പുറത്ത് ഗള്‍ഫ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും Nest Builders ന് ഡിസൈനിങ് മേഖലയില്‍ കസ്റ്റമേഴ്‌സുണ്ട് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും നവീനവും പുതുമ നിറഞ്ഞതുമായ ഡിസൈനുകളാണ് ഇവരുടെ പ്രത്യേകത. ഗുണമേന്മയ്ക്ക് വിട്ടുവീഴ്ച്ചയില്ലാതെ കസ്റ്റമറുടെ ഇഷ്ടങ്ങള്‍ മനസിലാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം മുന്‍കൂട്ടി പണം വാങ്ങാതെ ഭവന നിര്‍മാണത്തിന്റെ പുരോഗതി അനുസരിച്ച് 11 ഘട്ടങ്ങളിലായാണ് ഇവര്‍ പേയ്‌മെന്റ് സ്വീകരിക്കുന്നത്. കസ്റ്റമറോടുള്ള ആ പ്രവൃത്തി തന്നെയാണ് വിശ്വസ്ത സ്ഥാപനമാക്കി Nest Builders നെ മാറ്റിയതും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button