News Desk
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു
വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും.
സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടിസ്ഥാന വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണവിലയില്‍ അത് പ്രതിഫലിക്കും.