‘പ്ലാനാണ് മാസ്റ്റര്‍പീസ്’ ; കഠിനാധ്വാനം കൊണ്ട് നവാസ് കെട്ടിപ്പടുത്ത ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ്

സ്വന്തം പാഷനേയും കഠിനാധ്വാനത്തെയും മാത്രം വിശ്വസിച്ച്, വിജയത്തിന്റെ പടവുകള്‍ കെട്ടിപ്പടുത്ത ഒരു സംരംഭകനുണ്ട്… കണ്ണൂര്‍ സ്വദേശിയായ നവാസ് റഹ്മാന്. ചെറുപ്പത്തില്‍ തന്നെ നിര്‍മാണ കലയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹം, 2009ലാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള തന്റെ ആദ്യചുവടുകള്‍ വയ്ക്കുന്നത്. ഇന്ന്, 16 വര്‍ഷം നീണ്ട അനുഭവസമ്പത്തുമായി, ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിലൂടെ തന്റേതായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം.

സ്കൂള്‍ കാലം മുതല്ക്കേ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ നവാസ് ചെയ്തുവന്നിരുന്നു. നിര്‍മാണമേഖലയോട് തോന്നിയ താത്പര്യവും പാഷനുമായിരുന്നു ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന ബ്രാന്‍ഡിലേക്ക് നവാസിനെയെത്തിക്കുന്നത്. ഏതൊരു തുടക്കക്കാരനേയും പോലെ ചെറിയ വര്‍ക്കുകളില്‍ നിന്നായിരുന്നു നവാസിന്റേയും തുടക്കം.


സഹോദരിയുടെ വീട് നിര്‍മാണമായിരുന്നു നവാസ് എന്ന കണ്സ്ട്രക്ടറുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ഇന്ന് കണ്ണൂരിലെ തളിപ്പറമ്പിലും പെരിമ്പടവിലും ഓഫീസുകളുള്ള നിര്‍മാണ മേഖലയിലെ പ്രധാനപ്പെട്ട ഒരു ബ്രാന്‍ഡായി ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സംരംഭം മാറിയതിന് പിന്നില്‍ നവാസ് എന്ന മനുഷ്യന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ട്.

പദ്ധതിയുടെ വലുപ്പച്ചെറുപ്പമില്ലാതെ, ഓരോ നിര്‍മിതിക്കും മികച്ചതും തനതുമായ പ്ലാനുകള്‍ നല്കുന്നു എന്നതാണ് നവാസിന്റെ സംരംഭത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. ‘പ്ലാന്‍ ആണ് മാസ്റ്റര്‍പീസ്’ എന്ന് വിശ്വസിക്കുന്ന ഇവര്‍, ഒരേ മോഡലുകള്‍ ആവര്‍ത്തിക്കാതെ, ഓരോ പ്ലാനുകളിലും തങ്ങളുടേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഈ സമീപനം തന്നെയാണ് ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സംരംഭത്തിന്റെ വളര്‍ച്ചയുടെ പ്രധാന രഹസ്യവും.


നിര്‍മാണ ജോലികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പ്ലാനിംഗ്, ഇന്റീരിയര്‍, നവീകരണം തുടങ്ങി നിര്‍മാണ മേഖലയിലെ എല്ലാ സേവനങ്ങളും സംരംഭം ഉറപ്പാക്കുന്നുണ്ട്. ഇതുവരെ 500ല്‍ അധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ഇവര്‍, 2025ല്‍ മാത്രം 28 പ്രോജക്റ്റുകള്‍ക്കാണ് തുടക്കം കുറിച്ചത്. കേരളത്തിനകത്തും പുറത്തും ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സിന്റെ സേവനമെത്തുന്നുണ്ട്.

തങ്ങള്‍ക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റുകളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുവെന്നതും സംരംഭത്തിന്റെ പ്രത്യേകതയാണ്. ക്ലെയ്ന്റുകളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി അവരുടെ സ്വപ്നഭവനത്തെ കെട്ടിപ്പടുക്കുമ്പോള്‍, പ്രിയപ്പെട്ട സുഹൃത്തിനായി ചെയ്യുന്ന ജോലിയെന്നതുപോലെ കരുതലുണ്ടാകാറുണ്ട് നവാസിന്റെ പ്രോജക്ടുകളില്‍. ഇതുതന്നെയാണ് ഓരോ വീടിനേയും യുണീഖ് ആയി അടയാളപ്പെടുത്താനിടയാക്കുന്നതും.

ഉപഭോക്താക്കളാണ് തന്റെ വിജയത്തിന്റെ കരുത്തെന്നും നവാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്റെ ക്ലെയ്ന്റുകള്‍ എല്ലാവരും ഇന്ന് തന്റെ അടുത്ത സുഹൃത്തുക്കളായി മാറി എന്നതില്‍ അഭിമാനവുമുണ്ട് നവാസിന്. ബിസിനസ്സിന്റെ തിരക്കുകള്‍ക്കിടയിലും സഹജീവികളുടെ കണ്ണുനീരൊപ്പാനും നവാസ് ശ്രമിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ധനവും സമയവും പ്രയത്നവും നവാസ് ചെലവഴിക്കുന്നു.

പുതിയ ഡിസൈനുകളും നിര്‍മാണരീതികളും വരുമ്പോഴും സാങ്കേതിക വിദ്യകള്‍ മേഖലയെ അടക്കിവാഴുമ്പോഴും മത്സരങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന് നവാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതിന് കാരണം തന്റെ വര്‍ക്കുകള്‍ തേടി നേരിട്ട് എത്തുന്ന ക്ലെയ്ന്റുകളാണ് നവാസിനുള്ളതെന്ന വിശ്വാസം തന്നെയാണ്. ഇന്ന് 200ല്‍ അധികം സ്റ്റാഫുകള്‍ ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ വിജയക്കുതിപ്പ് തുടരണമെന്നും, കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കാനാകണമെന്നതുമാണ് നവാസിന്റെ സ്വപ്നം.




