Special StorySuccess Story

ഒരു വീട് നിങ്ങളുടെ സ്വപ്‌നമാണോ? എങ്കില്‍ കൃത്യമായ പ്ലാനിലും ബഡ്ജറ്റിലും ഇനി നിങ്ങളുടെ സ്വപ്‌ന സൗധമുയരും

നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : VIDYA AND SYAM ARCHITECTS ENGINEERS.

ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീട് പൂര്‍ത്തിയാകുന്നത്. ഓരോ ഘട്ടങ്ങളിലും കൃത്യമായ മേല്‍നോട്ടവും ചുവടുവയ്പുകളും നടത്തിയാല്‍ മാത്രമാണ് ഒരു വീട് നാം ഉദ്ദേശിച്ചത് പോലെ പണിതെടുക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ വിദഗ്ധ പ്രാവീണ്യം ആവശ്യമാണ്. തന്റെ കഴിവും പരിശ്രമവും കൊണ്ട് 22 വര്‍ഷങ്ങളുടെ പ്രാഗല്ഭ്യം നേടി ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ശോഭിച്ച വ്യക്തിയാണ് ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ സ്വപ്‌ന സംരംഭമാണ് VIDYA AND SYAM ARCHITECTS ENGINEERS.

എറണാകുളം തൃപ്പൂണിത്തുറ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്കി, ആര്‍ക്കിടെക്ടായ ഭാര്യ വിദ്യാ വര്‍മ്മ (B.Arch from NIT, Calicut) ഡിസൈന്‍ വിഭാഗത്തിന് നേതൃത്വം നല്‍കി ഇദ്ദേഹത്തോടൊപ്പം ഈ മേഖലയില്‍ സജീവമാണ്. ഒരു ജോലി എന്നതിലുപരി ഒരു പാഷന്‍ എന്ന രീതിയില്‍ ഈ മേഖല തിരഞ്ഞെടുത്തതാണ് ഇരുവരും. അതുകൊണ്ടുതന്നെ തങ്ങള്‍ നല്‍കുന്ന സര്‍വീസുകള്‍ കസ്റ്റമേഴ്‌സിന്റെ ആവശ്യം നിറവേറ്റും വിധമാകണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ട്.

സംരംഭം ആരംഭിച്ചിട്ട് ഇപ്പോള്‍ 9 വര്‍ഷത്തോളമായിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 2014 ഫെബ്രുവരിയിലാണ് ഈ സംരംഭം തുടങ്ങുന്നത്. അവിടെനിന്നും ഇന്ന് കാണുന്ന രീതിയിലേക്കുള്ള വളര്‍ച്ച വളരെ പെട്ടെന്നുണ്ടായ ഒന്നല്ല. കഠിനപ്രയത്‌നത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും ഫലമാണ്.

റിനോവേഷന്‍ നിന്നുമാണ് ഈ സംരംഭത്തിന്റെ തുടക്കം. പിന്നീട് പതിയെ പതിയെ കേരളത്തില്‍ ഉടനീളമുള്ള ഒരു ‘കംപ്ലീറ്റ് ഹോം ഡിസൈനിങ്’ എന്ന പാറ്റേണിലേക്ക് വളര്‍ന്നു വന്നു. ഒരു വീടിന്റെ പ്ലാനിങ് മുതല്‍ ഇന്റീരിയര്‍ വരെയുള്ള എല്ലാ വര്‍ക്കുകളും വിദ്യ ആന്‍ഡ് ശ്യാം ആര്‍ക്കിടെക്ചറിലൂടെ കസ്റ്റമറിന് ചെയ്തു നല്‍കുന്നു.

ഓരോ വീടിന്റെയും ഡോക്യുമെന്റ് പ്രിപ്പറേഷന്‍ മുതലുള്ള വര്‍ക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യുകയും കസ്റ്റമറിന് അതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു. എല്ലാവിധ അതോറിറ്റി അപ്രൂവലുകളും നേരിട്ട് തന്നെ തങ്ങളുടെ സംരംഭത്തിലൂടെ ചെയ്തുകൊടുക്കുന്നു.

വീടിന്റെ ഡ്രോയിങ് എപ്രകാരമാണോ ചെയ്യുന്നത് അതേ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയാണ് ഓരോ കസ്റ്റമേഴ്‌സിനും അവരുടെ ആഗ്രഹത്തിനൊത്ത വീട് Vidya and Syam Architects Engineersലൂടെ നിര്‍മിച്ചു നല്‍കുന്നത്. ഇതിലുള്‍പ്പെട്ട ഒരു പ്രധാന ഡോക്യുമെന്റാണ് സ്‌പെസിഫിക്കേഷന്‍സ് ഷീറ്റ്.

ഓരോ വീടും എപ്രകാരമാണെന്നും ഓരോ ഘട്ടങ്ങളില്‍ എന്ത് മെറ്റീരിയല്‍ എപ്രകാരം ഉപയോഗിക്കണം എന്നും ഇതില്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടാവും. അതിനാല്‍ കസ്റ്റമറിന് അവരുടെ ബഡ്ജറ്റിന് അനുസരിച്ച് ആഗ്രഹിക്കുന്ന രീതിയില്‍ ഓരോ വര്‍ക്കുകളും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നു.

ഈ മേഖലയിലേക്ക് കടന്നു വരുന്നവരോട് ശ്യാമിന് ചിലത് പറയാനുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ : ”കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയം നേടിയതിനു ശേഷം മാത്രം സ്വന്തം സംരംഭം ആരംഭിക്കുക. കാരണം വിശദമായ പഠനവും പ്രാവീണ്യവുമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യം. അതുപോലെതന്നെ കസ്റ്റമറുടെ ആവശ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റെടുത്ത വര്‍ക്കുകള്‍ സമയബന്ധിതമായി ചെയ്തുകൊടുക്കുക എന്നതാണ് മറ്റൊന്ന്. ഇവയെല്ലാം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരു സംരംഭകന്‍ വിജയത്തിലേക്ക് കുതിക്കുന്നത്… !”

Our contact details:
Phone No: 88911 88227/34
Whatsapp: 918891188227

Email: vas.architecture@gmail.com

http://www.vidyaandsyamarchitects.in/

https://www.instagram.com/sya/

https://m.facebook.com/vasarchitectsengineers/

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button