Special Story

ആരോഗ്യമുള്ള തലമുറയ്ക്ക് മായമില്ലാത്ത, പോഷകസമൃദ്ധമായ മില ഫുഡ്സ്‌

കുഞ്ഞുങ്ങളുടെ ആദ്യത്തെ ആഹാരം എന്ന് പറയുന്നത് അമ്മയുടെ മുലപ്പാലാണ്. ആറുമാസം അമ്മയുടെ പാല്‍ കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും അനിവാര്യമാണ് എന്നാണ് ശിശു രോഗ വിദഗ്ധരുടെ അഭിപ്രായം. അതിനുശേഷം നല്കുന്ന ഭക്ഷണവും മുലപ്പാലുപോലെ തന്നെ ആരോഗ്യപദമായിരിക്കണം. അതുകൊണ്ട് തന്നെയാണ് എളുപ്പം ദഹിക്കുന്നതും ശരീരത്തിന് പോഷണം നല്‍കുന്നതുമായ ഏത്തയ്ക്കായുടെ കുറുക്കുകള്‍ പാരമ്പര്യമായി നല്‍കി വരുന്നത്.

ഏത്തയ്ക്കാ കുറുക്കിനൊപ്പം പോഷക സമൃദ്ധമായ മറ്റ് പല ഭക്ഷ്യവസ്തുക്കളും ചേര്‍ത്ത് നല്‍കാറുണ്ട്. ഇതെല്ലാം പാരമ്പര്യമായി വീടുകളില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ നമുക്ക് ആവശ്യമുള്ളവയെല്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആ കൂട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങളും നാം കമ്പോളത്തില്‍ അന്വേഷിക്കാന്‍ തുടങ്ങി. നല്ലതും ചീത്തയും തിരഞ്ഞെടുക്കുന്നത് ദുഷ്‌കരമാവുകയും നമുക്ക് ആവശ്യമായത് കണ്ണുമടച്ച് വാങ്ങി ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരാവുകയും അങ്ങനെ പാരമ്പര്യമായി ഉപയോഗിച്ചവയെല്ലാം മറന്നു പോകുകയും ചെയ്തു.

ഈയൊരു വസ്തുത തിരിച്ചറിഞ്ഞാണ് പാരമ്പര്യമായി നിലനിന്നിരുന്ന അതേ രീതിയില്‍ തികച്ചും വീട്ടില്‍ ഉണ്ടാക്കുന്നതു പോലെ യാതൊരു പ്രിസര്‍വേറ്റിവ്‌സും ചേര്‍ക്കാതെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ എത്തയ്ക്കായ പൊടി, റാഗി പൊടി, ബനാന ഡേറ്റ്സ് മിക്‌സ് തുടങ്ങിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ച് കണ്ണൂര്‍ കടന്നപ്പള്ളിയിലെ മിലാ ഫുഡ്‌സ് ശ്രദ്ധേയമായത്.

തന്റെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി ഫുഡ്സ് ആദ്യം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയും പിന്നീട് വീട്ടില്‍ സ്വന്തമായി തയ്യാറാക്കിയപ്പോഴാണ് ഇത് തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് തിരിച്ചറിയുകയും അതില്‍ നിന്ന് ഒരു വരുമാനമാര്‍ഗം കണ്ടെത്താന്‍ സാധിക്കുമെന്ന് മനസിലാക്കി യുവ സംരംഭകനായ സിന്റോ വര്‍ഗീസ് തന്റെ സഹോദരന്മാരോടൊപ്പം മിലാ ഫുഡ്‌സ് ആരംഭിക്കുന്നത്.

കുട്ടികള്‍ക്ക് ഏറ്റവും രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. ഈ വസ്തുത സമീപ വര്‍ഷങ്ങളില്‍ ബേബി ഫുഡ് വ്യവസായത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഫുഡിന് വേണ്ടി എത്ര തുക മുടക്കാനും തയ്യാറാകുന്നതിനൊപ്പം അതിന്റെ ഗുണമേന്മയെക്കുറിച്ചും, തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പോഷകമൂല്യങ്ങളെക്കുറിച്ചും ഓരോ രക്ഷാകര്‍ത്താവും വ്യാകുലരാണ്.

മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ വിപണിയില്‍ സജീവമായതാണ് രക്ഷാകര്‍ത്താക്കളുടെ ആകുലതയ്ക്ക് കാരണം. എന്നാല്‍ അവിടെയും മില ഫുഡ്‌സ്് വ്യത്യസ്തമാകുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കാതെ തന്നെ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നമാണ് അവര്‍ വിപണിയിലിറക്കുന്നത്.
ബേബി ഫുഡ്സ് ആയതുകൊണ്ടുതന്നെ അതിന്റേതായ എല്ലാ ‘റിസ്‌കു’കളും അവര്‍ ആദ്യകാലങ്ങളില്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഉത്പന്നം ഒരു പ്രാവശ്യം ഉപയോഗിച്ചവര്‍ അത് വീണ്ടും അന്വേഷിച്ച് ഷോപ്പുകളില്‍ വന്നു തുടങ്ങിയതോട മില ഫുഡ്സിന് ആവശ്യക്കാരേറി. അങ്ങനെ മില ഫുഡ്സ് കണ്ണൂര്‍ നിന്നും കാസര്‍കോഡിലേക്കും അവരുടെ ബിസിനസ് വ്യാപിപ്പിച്ചു.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനാണ് സിന്റോ വര്‍ഗീസ് ലക്ഷ്യം വയ്ക്കുന്നത്. അതിന് നല്ലൊരു ടീം തയ്യാറായി വന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് നല്ലൊരു വിശദീകരണം നല്കി അവരെ വിതരണത്തിന് പ്രാപ്തരാക്കാനും സിന്റോ തയ്യാറാണ്.
ബനാന പൗഡര്‍, റാഗിപൊടി, ബനാന ഡേറ്റ്സ് മിക്സ് എന്നീ ഉത്പന്നങ്ങളാണ് മില ഫുഡ്‌സിന്റെ പ്രധാന ഉത്പന്നങ്ങള്‍. ഇതില്‍ ഏറ്റവും വ്യത്യസ്തമായൊരു ഉത്പന്നം ബനാന ഡേറ്റ്സ് മിക്‌സ് ആണ്. ഇതിന് ആവശ്യക്കാരേറെയാണ്. യാതൊരു കെമിക്കല്‍സും ചേര്‍ക്കാതെ പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇത്. നാടന്‍ ഏത്തയ്ക്ക വാങ്ങി തൊലി കളഞ്ഞ് ഉണക്കി നിറവും ഗുണവും നഷ്ടപ്പെടുത്താതെ പൊടിച്ചെടുത്ത് നിര്‍മ്മിക്കുന്നതാണ് മില ഫുഡ്‌സ്. അതിനാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളെ അപേക്ഷിച്ച്, ഇത് ഭയമില്ലാതെ, വിശ്വസ്തതയോടെ കുഞ്ഞുങ്ങള്‍ക്ക് നല്കാം.

മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം മില ഫുഡ്സ് ലഭ്യമാണ്. ഇതിന്റെ വിപണനം വ്യാപിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും താത്പര്യമുള്ളവരെ ഷിന്റോ വര്‍ഗ്ഗീസും ടീമും ക്ഷണിക്കുന്നു. മില ഫുഡ്‌സിന്റെ വിതരണ ശൃംഖലയില്‍ പങ്കാളിയായി, ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button