EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ബീഡ്‌സ് & ബീഡ്‌സ് ; അനീഷയുടെ സംരംഭകയാത്ര

സ്വപ്‌നങ്ങളുടെ വഴിയേ പോകാന്‍ പലപ്പോഴും നമുക്ക് പ്രയാസം തോന്നാറുണ്ട്. സാഹചര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി സ്വപ്‌നങ്ങളില്‍ നിന്നും ദൂരേക്ക് തെന്നിമാറുമ്പോഴും പാഷനെ ചേര്‍ത്തുപിടിച്ച് തന്റെ പാത തീര്‍ക്കുകയാണ് തൊടുപുഴ സ്വദേശിനി അനീഷ നസീം. വിവാഹവും വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള പറിച്ചുനടലിനും പിന്നാലെ ബിസിനസ് ലോകത്തേക്കുള്ള ചുവടുവെപ്പിനുമെല്ലാം പിന്നില്‍ അനീഷയ്ക്ക് ഉറപ്പാക്കാനാകുന്നത് ഒന്നുമാത്രമാണ്… ‘പാഷന്‍’ !

13 വര്‍ഷം മുന്‍പ്, മാതൃത്വത്തിലേക്കുള്ള ചുവടുവെപ്പിന് പിന്നാലെ ജോലി ഉപേക്ഷിച്ചപ്പോള്‍ അനീഷയ്ക്ക് കൈമുതലായി ബാക്കിയുണ്ടായിരുന്നത് സംരംഭകയാകണമെന്ന ആഗ്രഹം മാത്രമായിരുന്നു. മനസില്‍ ആഴത്തില്‍ പതിഞ്ഞ അന്നത്തെ സ്വപ്‌നത്തിന്റെ ഫലമായിരുന്നു ഒരു പതിറ്റാണ്ടോളമായി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ബീഡ്‌സ് ആന്‍ഡ് ബീഡ്‌സ്’ എന്ന സംരംഭം.

ചെറുപ്പത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ തുടങ്ങിയ കൗതുകമായിരുന്നു പിന്നീട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലെ അഭിനിവേശമായി വളര്‍ന്നത്. ടെംബിള്‍ ഡിസൈനിലുള്ള ആഭരണങ്ങള്‍, വണ്‍ ഗ്രാം, ട്രെന്‍ഡിയായ മറ്റ് അനവധി നെക്ലേസ് സെറ്റുകള്‍ എന്നിവയുടെ യുണീഖ് കളക്ഷനുകള്‍ ബീഡ്‌സ് & ബീഡ്‌സിലുണ്ട്. ഇതിനു പുറമെ ട്രെന്‍ഡിങ്ങായ സല്‍വാര്‍ സെറ്റ്, ഓണം സ്‌പെഷ്യല്‍ റെഡിടുവെയര്‍ ദാവണി, കസവു സാരികള്‍, കസ്റ്റമൈസ്ഡ് കസവ് മുണ്ടും ഷര്‍ട്ടും തുടങ്ങി വസ്ത്രങ്ങളിലും വ്യത്യസ്തമായ കളക്ഷനുകള്‍ സംരംഭത്തിലുണ്ട്.

നിലവില്‍ യുഎഇ കേന്ദ്രീകൃതമായാണ് അനീഷയുടെ പ്രവര്‍ത്തനം. യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സൗജന്യ ക്യാഷ് ഓണ്‍ ഡെലിവറി സേവനവും സംരംഭം ഉറപ്പാക്കുന്നുണ്ട്. ലോകത്തെവിടെയും ഉപഭോക്താക്കള്‍ക്കായി ഡെലിവറി സംവിധാനവുമുണ്ട്. കടുത്ത മത്സരമുള്ള വസ്ത്ര ആഭരണ വിപണിയില്‍ അതിജീവനം പ്രയാസമാകുമ്പോഴും, ബീഡ്‌സ് & ബീഡ്‌സ് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡായി മുന്നോട്ടുള്ള യാത്ര തുടരുകയാണ്. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തന്നെയാണ് ഇതിന് പ്രധാന കാരണം. പരാതികള്‍ ഉയര്‍ന്നാലും ഉടനടി പരിഹാരം കണ്ടെത്തി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാനും അനീഷ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

യാത്രയിലുടനീളം ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങിയ കുടുംബം നല്‍കിയ പിന്തുണയും അനീഷയ്ക്ക് കരുത്തായി ഒപ്പമുണ്ട്. തന്റെ പാഷനെ വിശ്വാസ്യതയുള്ള സംരംഭമാക്കി മാറ്റിയതിന് പിന്നില്‍ അനീഷയുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും തന്നെയാണ്. പ്രയത്‌നിക്കാന്‍ തീരുമാനിച്ചുറപ്പിച്ചവര്‍ക്ക് മുന്‍പില്‍ വിജയം വഴി തെളിക്കുമെന്നതിന്റെ ഉദാഹരണമാണ് അനീഷ നസീം.

https://info.bizzupcard.ae/beadsnbeadsboutique

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button