Events

സക്സസ് കേരള യൂത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡ് ശാലിനി എസിന്.

പ്രമുഖ സംരംഭക ശാലിനി എസിന് സക്സസ് കേരള യൂത്ത് ഐക്കൺ ഓഫ് ദി ഇയർ 2024 അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നര്‍ത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ഓമെഗാ പ്ലാസ്റ്റിക് എന്ന സംരംഭത്തിന്റെ സാരഥി ശാലിനി എസ്,
പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നു പോകുവാനുള്ളതല്ലെന്നും സധൈര്യം മുന്നോട്ടു പോയി വിജയം നേടിയെടുക്കാനാകുമെന്നും സ്വന്തം ജീവിതം കൊണ്ട് സംരംഭക ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് വനിതാ സംരംഭകയും തിരുവനന്തപുരം സ്വദേശിനിയുമായ ശാലിനി എസ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button