പ്രൊഫഷനോടൊപ്പം പാഷനെയും പിന്തുടര്‍ന്ന യുവസംരംഭകന്

പാഷനെയും പ്രൊഫഷനെയും ഒരേ പോലെ പിന്തുടരുന്നവര് വളരെ കുറവാണ് നമുക്ക് ചുറ്റും. എന്നാല്‍ അത്തരത്തില്‍ പ്രൊഫഷനോടൊപ്പം തന്റെ പാഷനേയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയും ഇരുമേഖലകളിലും വിജയം കുറിക്കുകയും ചെയ്ത ഒരു യുവസംരംഭകനുണ്ട് നമ്മുടെ ഈ കേരളത്തില്‍. അതാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫര്ഹാന്. ആര്‍കിടെക്റ്റ് മേഖലയിലും ഫോട്ടോഗ്രഫിയിലും വ്യത്യസ്തത കൊണ്ടും കൃത്യമായ വൈദഗ്ധ്യം കൊണ്ടും മുഹമ്മദ് ഫര്ഹാന് പടുത്തുയര്‍ത്തിയത് തന്റേതായ ഒരിടമാണ്.

2019 ലായിരുന്നു പഠനം കഴിഞ്ഞ് ഈ ചെറുപ്പക്കാരന് ആര്‍ക്കിടെക്റ്റായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലി ചെയ്യുമ്പോഴെല്ലാം ‘ഫോട്ടോഗ്രഫി’ എന്ന ആഗ്രഹം അതിയായി തന്നെ ഫര്‍ഹാന്റെ മനസിലുണ്ടായിരുന്നു. ചെറുപ്പം മുതല്‍ തന്നെ വരകളോടും ചിത്രങ്ങളോടും ഇഷ്ടമുണ്ടായിരുന്ന ഫര്ഹാന് തന്റെ പാഷന് എന്താണെന്ന കൃത്യമായ അറിവുണ്ടായിരുന്നു. കോവിഡ് സമയത്താണ് farhan.photography_ എന്ന പേജ് വഴി കണ്ടന്റ് ക്രിയേഷന് ആരംഭിക്കുന്നത്.

ആദ്യമൊക്കെ മൂവി ക്യാരക്ടര്‍ റീമേക്കിംഗ് പോലെയുള്ള കണ്ടന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനായി ഫര്ഹാന് തിരഞ്ഞെടുത്തിരുന്നത്. മമ്മൂട്ടിയുടെ ‘മതിലുകള്‍’ സിനിമയുടെ ബഷീര്‍ എന്ന കഥാപാത്രം റീമേക്ക് ചെയ്തത് കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ഏറെ പ്രശംസ നേടുകയും ചെയ്തു. ഇത് ഫോട്ടോഗ്രാഫിയില്‍ വലിയൊരു വഴിത്തിരിവായി. ഇന്ന് വെഡ്ഡിംഗ് ഫോട്ടോഗ്രഫി, മോഡലിങ് ഫോട്ടോ?ഗ്രഫി എന്നീ മേഖലകളില്‍ ഏറെ പരിചിതനാണ് ഈ ചെറുപ്പക്കാരന്.

ജോലിയോടൊപ്പം ഫോട്ടോഗ്രഫിയും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലായെന്ന് തോന്നിയതിനാല്‍ പിന്നീട് സ്വന്തമായി D’LAYN ARCHITECTS എന്ന സ്ഥാപനവും ഫര്ഹാന് ആരംഭിച്ചു. തന്റെ സമയം വിലപ്പെട്ടതാണെന്ന തിരിച്ചറിവ് തന്നെയാണ് കൃത്യമായി തീരുമാനമെടുക്കാന്‍ ഈ യുവസംരഭകന് കരുത്തേകിയത്. ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ & എക്സ്റ്റീരിയര്‍ എന്നിങ്ങനെ ഭവന നിര്‍മാണത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ സേവനങ്ങളും കൃത്യമായാണ് ഇവര്‍ ചെയ്തു നല്‍കുന്നത്.
പാഷനെ പാതിവഴിയില്‍ ഉപേക്ഷിക്കാനോ, പ്രൊഫഷനെ വേണ്ടെന്ന് വയ്ക്കാനോ ഈ ചെറുപ്പക്കാരന് ഒരിക്കലും തയാറായിരുന്നില്ല. അത് തന്നെയാണ് ഏത് പ്രതിസന്ധിയെയും അതിജീവിച്ച് വിജയമെഴതാന് ഫര്ഹാന് കരുത്തേകിയതും. ഇന്ന് സെലിബ്രറ്റി ഷൂട്ടുകളടക്കം കേരളമൊട്ടാകെ ചെയ്തു നല്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് ഫര്ഹാന്.

കഠിനാധ്വാനവും സ്വപ്നങ്ങളെ പിന്തുടരാനുള്ള കരുത്തുമുണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്. ഇനിയും തന്റെ സംരംഭങ്ങളെ കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്നും മികച്ച ബ്രാന്‍ഡാക്കി രൂപപ്പെടുത്തണമെന്നുമാണ് ഈ യുവ സംരംഭകന്റെ സ്വപ്നം.



