EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ക്ക് ഒരു റിബണ്‍ കെട്ടി,’മെയ്ഡ് ബൈ ദിവ്യ’!

ഒരു ഹോബിയെ മികച്ച സംരംഭമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ദിവ്യ സൂരജിന്റെ ‘ബിസിനസ് യാത്ര’ ! സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഒരുമിച്ച് വിജയത്തിലേക്കുള്ള വഴികള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ ഇതിലുണ്ട്. ശ്രീ നാരായണ ഗുരു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ MBA പഠിച്ചിറങ്ങി. പാലക്കാട് സ്വദേശിനിയായ ദിവ്യ ഇന്ന് ഖത്തറില്‍ സ്ഥിരതാമസക്കാരിയാണ്. ഏത് അവസരത്തിനും അനുയോജ്യമായ മനോഹരമായ കസ്റ്റമൈസ് ചെയ്ത ഹാന്‍ഡ് മെയ്ഡ് ഗിഫ്റ്റുകള്‍ക്ക് പേരുകേട്ട ബ്രാന്‍ഡായ Gifts N Bows ന്റെ സ്ഥാപകയും സംരംഭകയുമാണ് അവരിന്ന്.

ദിവ്യയുടെ ബിസിനസ്സിനായുള്ള ആശയം ഉദിച്ചുവരുന്നത് കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ അനിശ്ചിതത്വ കാലഘട്ടത്തിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് രാജിവച്ച ശേഷം, ദിവ്യ ഒരു വഴിത്തിരിവില്‍ എത്തി. പെയിന്റിംഗും ബോട്ടില്‍ ആര്‍ട്ടും പോലെ കലാപ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ദിവ്യ, ഈ ഹോബിയെ ഒരു തൊഴിലായി തുടക്കത്തില്‍ സങ്കല്‍പ്പിച്ചിരുന്നില്ല.

ഇതിനിടെ, അടുത്ത സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകയുമായ ജിഷ്ണ വിമല്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ ദിവ്യയുടെ ജീവിതം മാറ്റി എഴുതി: ‘നിന്റെ കലയെ ബിസിനസ്സായി മാറ്റാന്‍ പറ്റില്ലേ?’ ഈ പ്രോത്സാഹനമാണ് ദിവ്യക്ക് പുതിയ ആത്മവിശ്വാസം നല്‍കിയത്. പിന്നീട് Gifts N Bows എന്ന ഹൃദയസ്പര്‍ശിയായ സംരംഭം രൂപം കൊണ്ടു.

തുടക്കം അത്ര എളുപ്പമായിരുന്നില്ല. മാര്‍ക്കറ്റിംഗിലും ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുന്നതിലും നിരവധി വെല്ലുവിളികള്‍ ദിവ്യ നേരിട്ടു. എന്നാല്‍ ഓരോ തടസ്സങ്ങളും ദിവ്യ തന്റെ പരിശ്രമത്തിലൂടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയിലൂടെയും മറികടന്നു. 2020ല്‍ ഖത്തറില്‍ ആരംഭിച്ച ബിസിനസ്, 2021 ല്‍ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. ഇന്ന്, Gifts N Bows ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഖത്തറിലുടനീളവും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു.

ജന്മദിനം, എംഗേജ്‌മെന്റ്, ആനിവേഴ്‌സറികള്‍ മുതല്‍ എല്ലാ ആഘോഷങ്ങള്‍ക്കുമായി ക്ലെയ്ന്റിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് 100 ശതമാനം കസ്റ്റമൈസ് ചെയ്ത ഹാന്‍ഡ്‌മെയ്ഡ് ഗിഫ്റ്റുകള്‍ ‘അഫോഡബിള്‍ റേറ്റി’ല്‍ നിര്‍മിച്ചു നല്‍കുന്നതാണ് Gifts N Bows ന്റെ പ്രത്യേകത. ഡ്രസ് ഹാമ്പറുകള്‍, ചോക്ലേറ്റ് ഹാമ്പറുകള്‍, പെര്‍ഫ്യൂം ഹാമ്പറുകള്‍, കസ്റ്റമൈസ്ഡ് വാലറ്റുകള്‍, റെസിന്‍ ഫ്രെയിംസ്, പ്രിസര്‍വേഷന്‍ ഫ്രെയിംസ് തുടങ്ങിയവയാണ് പ്രധാനമായും Gifts N Bows ഒരുക്കുന്നത്.

കുടുംബത്തെ കുറിച്ച് പറയുമ്പോള്‍ അച്ഛന്‍ വേണുഗോപാല്‍, അമ്മ രേവതി, ഭര്‍ത്താവ് സൂരജ്, മകന്‍ അയാന്‍, സഹോദരി അശ്വതി, സഹോദരി ഭര്‍ത്താവ് ഗോകുല്‍, അവരുടെ മകന്‍ വിവാന്‍ ഇവരെല്ലാം താങ്ങായും തണലായും ഈ സംരംഭകയുടെ കൂടെ തന്നെ എന്നും ഉണ്ട്. പ്രത്യേകിച്ച് ഭര്‍ത്താവ് സൂരജ് ദിവ്യയുടെ വിജയത്തിന്റെ ശക്തമായ അടിത്തറയാണ്. ഖത്തറിലാണ് സൂരജ് ജോലി ചെയ്യുന്നതെങ്കിലും തന്റെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഗിഫ്റ്റ് ഡെലിവറികളിലും മറ്റ് ബിസിനസ് പ്രവര്‍ത്തനങ്ങളിലും ദിവ്യക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്.

ഇപ്പോള്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീ എന്ന നിലയില്‍ ദിവ്യ അഭിമാനത്തോടെ മുന്നോട്ടുപോകുകയാണ്. ”ഞാന്‍ കണ്ട സ്വപ്‌നം ഞാന്‍ ജീവിക്കുകയാണ്, ഇനി എന്റെ ലക്ഷ്യം ‘ Gifts N Bows’ എന്ന ബ്രാന്‍ഡിനെ പുതിയ പുതിയ ആശയങ്ങള്‍ കൊണ്ടുവരുക എന്നതാണ്”, ദിവ്യയുടെ ആത്മവിശ്വാസമുള്ള വാക്കുകള്‍…!

ദിവ്യയുടെ കഥ നമ്മെ പഠിപ്പിക്കുന്നത് ഒരു ചെറിയ ഹോബിയെയും മനസ്സിലുള്ള ഒരു സ്വപ്‌നത്തെയും എങ്ങനെ ഒരു വിജയകരമായ സംരംഭമാക്കാമെന്നതാണ്. ഓരോ സ്ത്രീക്കും സ്വപ്‌നം പിന്തുടരാന്‍ പ്രചോദനമാകുന്ന ഒരു വിജയഗാഥയാണ് അത്.

https://www.instagram.com/reel/CrztQg_oHE6/?igsh=Yno2bGxtNzhzeWp2

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button