EntreprenuershipSuccess Story

കഥപറയും ചിത്രങ്ങള്‍ ! ഒലിവ് വെഡിങ്‌സില്‍ ചിത്രങ്ങള്‍ ‘എക്‌സ്ട്രാ സ്‌പെഷ്യലാ’ണ്…!

ലയ രാജന്‍

ഏറ്റവും പ്രിയപ്പെട്ട ഒരു ദിവസത്തെ, അന്നത്തെ മുഴുവന്‍ സന്തോഷത്തെ, ഒരു ആയുഷ്‌കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കുക എന്നതാണ് വിവാഹ ചിത്രങ്ങളുടെ ലക്ഷ്യം. ഒറ്റ തവണ മാത്രം കണ്‍മുന്നില്‍ മിന്നി മാഞ്ഞു പോകുന്ന സന്തോഷങ്ങളും വികാരങ്ങളും ചിരികളും അതേ തന്മയത്വത്തോടുകൂടി ഒരു നിമിഷം പോലും പാഴാക്കാതെ ഒപ്പിയെടുക്കുക എന്നത് വിവാഹ ഫോട്ടോഗ്രാഫര്‍മാരുടെ ആത്യന്തിക ദൗത്യം തന്നെയാണ്. കേള്‍ക്കുമ്പോള്‍ ചെറുതെന്ന് തോന്നാമെങ്കിലും ഭാവിയിലേക്ക് നേരത്തിന്റെ ഒരു കഷണം സൂക്ഷിച്ചുവയ്ക്കാനായി പൊതിഞ്ഞെടുക്കുകയാണ് വിവാഹ ഫോട്ടോഗ്രഫിയിലൂടെ. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ ദൗത്യം യാതൊരു കോട്ടവും കൂടാതെ നിര്‍വഹിച്ചു പോകുന്ന വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് കണ്ണൂര്‍ പേരാവൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് വെഡിങ്‌സ്.

ഫോട്ടോഗ്രാഫി ആന്‍ഡ് ഡിസൈനിങ് രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള ഷാജി കുര്യനാണ് ഒലിവ് വെഡിങ്‌സിന്റെ സ്വന്തം കപ്പിത്താന്‍. തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈനാന്‍സ് പഠനം ജലച്ചായം മീഡിയമാക്കിയെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രകാരനാണ് പിന്നീട് ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത സ്‌നേഹം മൂലം ഒലിവ് വെഡിങ്‌സ് ഫോട്ടോഗ്രാഫി കമ്പനിക്ക് രൂപം നല്‍കിയ ഷാജി.

പഠനകാലത്ത് തന്നെ ചിത്രരചനയില്‍ തന്റെ പ്രാവീണ്യം തെളിയിച്ച ഷാജി, സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കരാര്‍ അടിസ്ഥാനത്തില്‍ മൈസൂരില്‍ മുന്നേ തന്നെ മനസ്സ് കീഴടക്കിക്കഴിഞ്ഞിരുന്ന ഷാജി ഫോട്ടോഗ്രാഫിയിലേക്ക് അധികം വൈകാതെ തന്നെ വഴി തിരിഞ്ഞു.

ആത്മാര്‍ത്ഥതയും പ്രൊഫഷണലിസവും സത്യസന്ധതയും അണുവിട തെറ്റാതെ ആവശ്യമുള്ള മേഖലയാണ് വിവാഹ ഫോട്ടോഗ്രാഫി എന്നാണ് ഷാജിയുടെ പക്ഷം. റീടേക്കുകള്‍ക്ക് സ്ഥാനമില്ലാത്ത, നല്ല നിമിഷങ്ങള്‍ ധാരാളമുള്ള ഓരോ വിവാഹവേദിയും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ബിസിനസ് എന്നതിനേക്കാള്‍ ഉപരി വളരെ വലിയൊരു ഉത്തരവാദിത്വമാണ്. അന്വേഷണങ്ങള്‍ അടക്കം ഓണ്‍ലൈനായി സംയോജിപ്പിച്ചിരിക്കുന്ന ഒലിവ് വെഡിങ്‌സ് കനത്ത മത്സരം നടക്കുന്ന ഈ മേഖലയില്‍ വിശ്വസ്തരും വ്യത്യസ്തരുമാകുന്നത് ഉത്തരവാദിത്വബോധത്തോടെയാണ്.

കൃത്യതയും വ്യക്തതയും സമയബന്ധിതമായ നിരന്തര പുരോഗതിയും അത്യധികം ആവശ്യമുള്ള വെഡിങ് ഫോട്ടോഗ്രാഫി മേഖലയില്‍ സ്വയം പുരോഗമിച്ചു മുന്നേറാനുള്ള നിരന്തര പരിശ്രമഫലം ഒലിവിന്റെ ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. അങ്ങേയറ്റം മികച്ച രീതിയില്‍, കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം ക്ലെയ്ന്റിന്റെ സംതൃപ്തിക്ക് മുഖവിലകൊടുത്ത്, സാമ്പത്തികമായി മുതലെടുപ്പ് നടത്താതിരിക്കാന്‍ ഒലിവ് വെഡിങ്‌സ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാലും മുന്‍കാല ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ പലപ്പോഴും ചിലരെങ്കിലും ആദ്യം അവിശ്വാസം പ്രകടിപ്പിക്കാറുണ്ട്, ഇതുതന്നെയാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഷാജി കൂട്ടിച്ചേര്‍ക്കുന്നു.

സ്വന്തം നാട്ടുകാരനും വളരെ മികച്ച ഫോട്ടോഗ്രാഫറുമായ ജോളി കോളയാടിന്റെ പാത പിന്തുടര്‍ന്നാണ് ഷാജി ഫോട്ടോഗ്രാഫിയില്‍ ചുവടുറപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. കണ്ണൂരും പരിസരപ്രദേശങ്ങള്‍ക്കും പുറമെ ബാംഗ്ലൂരും കൊച്ചിയിലും ഫോട്ടോഗ്രഫി സേവനങ്ങള്‍ നല്‍കുന്ന ഒലിവ് വെഡിങ്‌സ് പത്തു വര്‍ഷത്തിലേറെയായി മികച്ച വെഡിങ് ഫോട്ടോഗ്രഫി കമ്പനിയായി പേര് നിലനിര്‍ത്തുന്നതില്‍ ആ തെരഞ്ഞെടുപ്പ് കയ്യാളുന്ന പങ്ക് ചെറുതല്ല.

സാമ്പത്തിക ഞെരുക്കം കാരണം ഒരിക്കല്‍ കരാര്‍ ജോലിയിലേക്ക് വരെ പോയ ഷാജിയുടെ കൈവശം ഇന്നുള്ളത് അന്താരാഷ്ട്ര നിലവാരമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളാണ്. തന്റെ ജോലികളുടെ ഏറ്റവും മികച്ച വിമര്‍ശകരായും നിരൂപകരായും കൂടെയുള്ളത് തന്റെ കുടുംബവും കൂട്ടുകാരുമാണെന്ന് പറയാന്‍ ഷാജിക്കും അഭിമാനം.

https://www.instagram.com/p/DTUbTPZEW1I/?igsh=bGMzMDJsMGNyd3Rh

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button