EntreprenuershipSuccess Story

Homiyak Interiors; ക്വാളിറ്റിയും ക്രിയേറ്റിവിറ്റിയും ഒന്നിക്കുന്ന ഇടം

പലപ്പോഴും വീടുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍, ആളുകള്‍ പുതുമ പരീക്ഷിക്കാന്‍ മടിച്ച് സുരക്ഷിതമായ, സാധാരണയായി കാണുന്ന ഡിസൈന്‍ ഓപ്ഷനുകളെയാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ, ചിലര്‍ ആ ചട്ടങ്ങള്‍ പൊളിച്ച് പുതിയ വഴികള്‍ സൃഷ്ടിക്കാന്‍ ധൈര്യപ്പെടും. അതാണ് Homiyak Interiors എന്ന ബ്രാന്‍ഡിന്റെ ആത്മാവ്. റിസ്‌ക്ക് ഏറ്റെടുക്കാന്‍ ഭയക്കാത്ത, വ്യത്യസ്തതയെ ഏറ്റെടുക്കുന്ന, ഓരോ സ്‌പേസിനെയും ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നൊരു യാത്രയാണ് Homiyak Interiors.

കോട്ടയം സ്വദേശികളായ ഷോണും വിപിനും ചേര്‍ന്ന് 2021 ല്‍ സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 2022ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ഒരു സാധാരണ ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായി തുടങ്ങിയ Homiyak Interiors ഇന്ന് ഒരു വീടിന്റെ പ്ലാന്‍ മുതല്‍ ഫിനിഷിങ് വരെ മുഴുവന്‍ ജോലികളും കൈകാര്യം ചെയ്യുന്ന സമ്പൂര്‍ണ സൊല്യൂഷന്‍ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു.

Homiyak Interiors നെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് അവരുടെ ഡിസൈന്‍ ഫിലോസഫിയാണ്. മിക്ക കമ്പനികളും റിസ്‌കുള്ള, വ്യത്യസ്തമായ ഡിസൈനുകള്‍ ഒഴിവാക്കുമ്പോള്‍, Homiyak Interiors അത് തന്നെയാണ് അവരുടെ ശക്തിയാക്കി മാറ്റിയത്. ഫാക്ടറി ഫിനിഷ്ഡ് അല്ലാത്ത, സ്‌കില്‍ഡ് വര്‍ക്ക് ഉപയോഗിച്ച് ഓരോ പ്രോജക്ടിലും പുതിയൊരു ഐഡന്റിറ്റി സൃഷ്ടിക്കുകയാണ് Homiyak ചെയ്ത് വരുന്നത്. ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളെ അതേപടി പിന്തുടരുന്നതിനെക്കാള്‍, അതിനെ കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പ്രത്യേക അനുഭവമാക്കി മാറ്റുക എന്നതാണ് ഇവരുടെ സമീപനം.

ഇതിനുപിന്നില്‍ ഒരു ശക്തമായ കാരണം കൂടിയുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പല കമ്പനികളും ക്ലെയ്ന്റിന്റെ പ്രതീക്ഷകള്‍ക്കൊത്ത രീതിയില്‍ സര്‍വീസ് നല്‍കാത്തത് ഷോണിനും വിപിനും പുതിയൊരു വഴിത്തിരിവ് നല്‍കി. ആ അനുഭവം തന്നെയാണ് മികച്ച ക്വാളിറ്റിയും വിശ്വാസ്യതയുമുള്ള ഒരു സ്ഥാപനമെന്ന സ്വപ്‌നത്തിലേക്ക് അവരെ നയിച്ചത്.

ഇന്ന് 400ലേറെ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ Homiyak Interiors, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ തന്നെ വലിയൊരു Clients Base സ്വന്തമാക്കി. കേരളത്തിനകത്തും പുറത്തും കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലേക്കും അവരുടെ സേവനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് ഈ വിശ്വാസത്തിന്റെ തെളിവാണ്.

റെസിഡന്‍ഷ്യല്‍ വര്‍ക്കുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഓരോ വീടും ഒരേ പോലെ തോന്നരുതെന്ന ഉറച്ച നിലപാടാണ് ഇവരുടെ സിഗ്‌നേച്ചര്‍. കസ്റ്റമറുടെ ആവശ്യങ്ങള്‍ മനസിലാക്കി, പ്രീമിയം മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ഫിനിഷിങ് ഉറപ്പാക്കുകയാണ് Homiyak Interiors ന്റെ പ്രത്യേകത. കൂടാതെ, ആഫ്റ്റര്‍ സര്‍വീസിനായി പ്രത്യേക ടീം ഒരുക്കിയിരിക്കുന്നതും ക്ലെയിന്റുകളോടുള്ള അവരുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു.

ഈ മേഖലയില്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി പഠിക്കുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനായി കമ്പനിക്ക് സ്വന്തമായൊരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിങ്ങുമുണ്ട്. ചിതല്‍ കയറല്‍ പോലുള്ള പ്രശ്‌നങ്ങളും അനാവശ്യമായി ബഡ്ജറ്റ് കൂടുന്നതും ഒഴിവാക്കാന്‍ ഈ വിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഓരോ പ്രോജക്ടും സൂക്ഷ്മമായി പ്ലാന്‍ ചെയ്യപ്പെടുന്നു. അതോടൊപ്പം, 25 വര്‍ഷത്തിലധികം വിദേശത്തും നാട്ടിലുമായി പ്രവൃത്തി പരിചയമുള്ള ജനറല്‍ മാനേജറും ഇന്റീരിയര്‍ പ്രോജക്ട് മാനേജറും അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫുകളുമടങ്ങുന്ന ശക്തമായൊരു ടീമാണ് Homiyak Interiors ന്റെ അടിത്തറ.

റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യവും, അതിനെ ക്വാളിറ്റിയോടെ വിജയത്തിലേക്ക് മാറ്റാനുള്ള കഴിവും ഒന്നിച്ചെത്തുമ്പോഴാണ് ഒരു ബ്രാന്‍ഡ് യഥാര്‍ത്ഥത്തില്‍ വ്യത്യസ്തമാകുന്നത്. അതാണ് Homiyak Interiors തെളിയിക്കുന്നത്.

ഓരോ പ്രോജക്ടും അവര്‍ക്കൊരു ജോലി മാത്രമല്ല, ഒരു പുതിയ ആശയം പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. അതുകൊണ്ടുതന്നെ Homiyak Interiors ഇന്നൊരു സംരംഭം എന്നതിനുപരി, ഓരോ ഡിസൈനും എങ്ങനെ വേറിട്ടതാക്കാം എന്ന് കാണിച്ചുതരുന്ന ഒരു ‘ട്രെന്‍ഡ് സെറ്ററാ’യി മാറുകയാണ്.

Address: Homiyak Design Studio,
Near South Indian Bank Pampady Branch,
Pampady, Kottayam. Pin – 686502

Email – office@homiyak.com
Phone number – 8848430298

https://www.instagram.com/homiyak_interiors?igsh=MWphM2xlcnp6NzNjNQ%3D%3D

https://www.facebook.com/share/1CBZwVEePj

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button