Success Story

വിശ്വസ്ഥതയുടെ വെളിച്ചം; ഇത് സൗരോര്‍ജ മേഖലയിലെ പാലാട്ടി മോഡല്‍

ലയ രാജന്‍

ചുരുങ്ങിയ കാലയളവില്‍ തന്നെ സൗരോര്‍ജ മേഖലയിലെ വിശ്വസ്ത നാമമായി മാറിക്കൊണ്ടിരിക്കുകയാണ് പാലാട്ടി ഇലക്ട്രിക്കല്‍സ് ആന്‍ഡ് പ്ലംബിംഗ് വര്‍ക്‌സ്. 25 വര്‍ഷത്തെ ഇലക്ട്രിക്കല്‍ മേഖലാനുഭവവും 15 വര്‍ഷത്തെ കോണ്‍ട്രാക്ടിംഗ് പരിചയവും സമന്വയിപ്പിച്ച്, കാലത്തിനൊപ്പമുള്ള സുസ്ഥിര ഊര്‍ജ പരിഹാരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ്, തൃശൂര്‍ സ്വദേശിയായ അനീഷ് പാലാട്ടി അമരക്കാരനായ ഈ സ്ഥാപനം. ഏകദേശം 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളാര്‍ മേഖലയില്‍ പ്രവേശിച്ച കമ്പനി ഇന്ന് 15ഓളം മികച്ച സ്റ്റാഫ് അംഗങ്ങളുമായി ബഹുദൂരം മുന്നേറുകയാണ്.

സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സോളാര്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയും മികച്ച പഠന പരിശീലനങ്ങള്‍ക്ക് ശേഷമാണ് അനീഷ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. സൗരോര്‍ജ സാങ്കേതികവിദ്യയും നടപ്പാക്കല്‍ രീതികളും ആഴത്തില്‍ പഠിക്കാന്‍ അനീഷ് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.

കൂടാതെ ANERT പദ്ധതിയുടെ ഭാഗമായി അംഗീകൃത സോളാര്‍ കോണ്‍ട്രാക്ടറായും, MNRE യുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനമായും പ്രവര്‍ത്തിക്കുന്നത് കമ്പനിയുടെ വിശ്വാസ്യത ഉറപ്പിക്കുന്നു. എട്ടു വര്‍ഷമായി വിജയകരമായി മുന്നേറുന്ന സ്ഥാപനത്തിന്റെ മൂലധനമാണ് ഈ വിശ്വാസം.

ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് സോളാര്‍ സിസ്റ്റങ്ങള്‍, ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ഹീറ്റ് പമ്പുകള്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ മുതല്‍ സര്‍വീസിംഗ് വരെയുള്ള സമഗ്ര സേവനങ്ങളാണ് സ്ഥാപനം നല്‍കുന്നത്. പ്ലാന്റ് ഡിസൈന്‍, രജിസ്‌ട്രേഷന്‍, സബ്‌സിഡി അപേക്ഷ, സര്‍ക്കാര്‍ അനുമതികള്‍ എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും കമ്പനി തന്നെ കൈകാര്യം ചെയ്യുന്നു.

സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട യാതൊരു പ്രക്രിയയെ കുറിച്ചും ഉപഭോക്താവിന് ചിന്തിച്ച് തലപുകയ്‌ക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായ ശേഷം അഞ്ച് വര്‍ഷത്തെ സൗജന്യ സര്‍വീസും ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. നിലവില്‍ കോട്ടയം മുതല്‍ പാലക്കാട് വരെയാണ് സ്ഥാപനത്തിന്റെ സേവനപരിധി. വിശ്വസ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് കമ്പനിയുടെ ഏറ്റവും മികച്ച പരസ്യം.

സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന മികച്ച സേവനങ്ങളില്‍ തൃപ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് കമ്പനിയെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതും പുതിയ ഇടങ്ങളില്‍ പരിചയപ്പെടുത്തുന്നതും. ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ്, സ്ഥലം ബജറ്റ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് അങ്ങേയറ്റം കൃത്യതയോടെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനാലും പ്ലാന്റിങ് മെറ്റീരിയല്‍ മുതല്‍ പ്രൊജക്ടുകളില്‍ ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിനും മികച്ച ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാലും ഉപഭോക്താവിന്റെ വിശ്വാസ്യത മുറുകെപ്പിടിക്കാന്‍ സ്ഥാപനത്തിനും കഴിയുന്നു.

ഇലക്ട്രിക്കല്‍, പ്ലമ്പിങ് മേഖലയില്‍ റെസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ പ്രോജക്ടുകളില്‍ മികച്ച സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. എണ്ണത്തില്‍ കൂടുതല്‍ റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ ആണെങ്കിലും 40 കിലോ വാട്ട് കപ്പാസിറ്റി വരെ വരുന്ന വാണിജ്യ പ്രോജക്റ്റുകളും കുറ്റമറ്റ രീതിയില്‍ ഈ സ്ഥാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രിക്കല്‍ ജോലികളും, ഗുണമേന്മയുള്ള സോളാര്‍ പരിഹാരങ്ങളുമാണ് കമ്പനിയുടെ പ്രധാന ശക്തികള്‍.

ഭാവിയില്‍ സംസ്ഥാനത്തിന് പുറത്തേക്കും സേവനം വ്യാപിപ്പിച്ച് സോളാര്‍ മേഖലയിലെ മുന്‍നിര സ്ഥാപനമായി വളരുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button