റിയല്‍ എസ്റ്റേറ്റില്‍ നിന്നും ‘റിയല്‍ സപ്പോര്‍ട്ടി’ലേക്ക്; വിശ്വാസ്യതയുടെ മറുപേരായി ജാസിമിന്റെ ‘ഭൂമി ഇവന്റ്സ്’

ഓരോ പ്രതിസന്ധിയും ചിലര്‍ക്ക് ഓരോ അവസരങ്ങളാണ്. അത്തരത്തിലെ പ്രതിസന്ധികളെ പുതിയ ഉയരങ്ങളാക്കി മാറ്റി, ആയിരക്കണക്കിന് ചെറുകിട സംരംഭകരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള ‘ഭൂമി ഇവന്റ്സ്’. കച്ചവട ലോകത്ത് വിശ്വാസ്യതയുടെയും പിന്തുണയുടെയും പുതിയ അധ്യായം രചിച്ച്, കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിലെ എക്സിബിഷന് മേഖലയില്‍ പ്രകടമായ ചുവടുവയ്പായി മുന്നോട്ടുകുതിക്കുകയാണ് ഈ സംരംഭം.

ദുബായിലും കേരളത്തിലും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രവര്‍ത്തനത്തിനിടെയാണ് കൊവിഡ് വ്യാപനമുണ്ടാകുന്നത്. തനിക്ക് മുന്നിലെ വഴികളടയുന്നുവെന്ന് തോന്നുന്നിടത്താണ് അടച്ചുപൂട്ടലുകളെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാക്കി മാറ്റാന്‍ ജാസിം തീരുമാനിക്കുന്നത്. തന്റെ ബിസിനസ് പാരമ്പര്യത്തെ മൂലധനമാക്കി, ചെറുകിട വ്യാപാരികള്‍ക്ക് വിപണി കണ്ടെത്തിക്കൊടുക്കാന്‍ ഭൂമി ഇവന്റ്സ് എന്ന തന്റെ സംരംഭത്തിന് കീഴില്‍ അദ്ദേഹം ഹൈഫെയര് (Hi Fair) എന്ന ലൈഫ്സ്റ്റൈല്‍ എക്സിബിഷന് സംരംഭത്തിന് തുടക്കമിട്ടു. ‘ബെറ്റര്‍ ഹോംസ്’ എന്ന പേരിലുള്ള പ്രോപ്പര്‍ട്ടി എക്സ്പോകളും ഇതോടൊപ്പം ജാസിം നടത്തുന്നുണ്ട്.
കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക്, വിശേഷിച്ചും വനിതാ സംരംഭകര്‍ക്ക്, സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് തന്റെ സംരംഭത്തിലൂടെ ജാസിമിന്റെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍, പാര്‍ട്ട് ടൈം സംരംഭകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്നങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യമായി പരിവര്‍ത്തനം ചെയ്യാനുള്ള അവസരമാണ് ഹൈഫെയര് നടത്തുന്ന ഓരോ എക്സിബിഷനുകളും.

സീസണ് വ്യത്യാസമില്ലാതെ എല്ലാ മാസവും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ, വര്‍ഷം മുഴുവനും ചെറുകിട സംരംഭകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ജാസിമിന് സാധിക്കുന്നുണ്ട്. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലായി 50ല്‍ അധികം പ്രദര്‍ശനങ്ങള്‍ ഹൈഫെയര് ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരകൗശലകങ്ങള്, വസ്ത്രങ്ങള്‍, രുചിയൂറുന്ന ഭക്ഷണ പലഹാരങ്ങള്‍ തുടങ്ങി ജ്വല്ലറി, ഹോം ഡെക്കോര്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലെ സ്റ്റാളുകളും ഹൈഫെയര് മേളകളില്‍ കാണാം.

പണം മാത്രം ലക്ഷ്യമാക്കി പ്രദര്‍ശനങ്ങള്‍ നടത്തുന്നവരില്‍ നിന്ന് വ്യത്യസ്തമായി, ഭൂമി ഇവന്റ്സ് തങ്ങളുടെ വ്യാപാരികളെ പങ്കാളികളെപ്പോലെയാണ് കാണുന്നത്. വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, സംഘാടകര്‍ എന്ന നിലയില്‍ ഏറ്റവും സൗഹൃദപരവും പിന്തുണ നല്‍കുന്നതുമായ സമീപനം ഉറപ്പാക്കാനും സംരംഭം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതോടൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗജന്യ സ്റ്റാളുകള്‍ നല്കി സാമൂഹിക പ്രതിബദ്ധതയുറപ്പാക്കാനും ഹൈഫെയര് ശ്രദ്ധിക്കുന്നുണ്ട്. ഈ ധാര്‍മികത തന്നെയാണ് ഹൈഫെയറിന് പരസ്യങ്ങളെക്കാള്‍ വാമൊഴിയാലുള്ള പ്രചാരം നേടിക്കൊടുത്തതും.
‘തനിഷ്ക്’ പോലുള്ള വന്‍കിട പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം നിരവധി ചെറുകിട സംരംഭങ്ങളും ഇന്ന് ഹൈഫെയറിന്റെ ക്ലെയ്ന്റ് പട്ടികയിലുണ്ട്. ലഭിക്കുന്ന ലാഭമല്ല, മറിച്ച് തനിക്ക് മുന്നിലെത്തുന്നവരുടെ ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് ഓരോ എക്സിബിഷനുകളിലൂടേയും ജാസിം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വലിയ വരുമാനത്തെക്കാള്‍ വലുതാണ് ഇന്ന് താന്‍ ആയിരക്കണക്കിന് ആളുകളുടെ വരുമാന മാര്‍ഗത്തില്‍ ഒരു വഴിത്തിരിവായി മാറിയെന്നതിലെ സന്തോഷമെന്ന് ജാസിം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കൂടുതല്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഭൂമി ഇവന്റ്സ്, 2026ല്‍ എറണാകുളത്ത് വച്ച് കൂടുതല്‍ വിപുലമായ ബിസിനസ് മേളകള്‍ സംഘടിപ്പിക്കാനുള്ള പണിപ്പുരയിലാണ്. കഠിനാധ്വാനവും മനുഷ്യത്വവും മുതല്‍ക്കൂട്ടാക്കി, കേരളത്തിലെ സംരംഭക ലോകത്തിന് ഊര്‍ജവും കരുത്തുമാവുകയാണ് ജാസിമും അദ്ദേഹത്തിന്റെ ഭൂമി ഇവന്റ്സ് എന്ന സംരംഭവും…!



