EntreprenuershipSuccess Story

ഫ്രം പത്തനംതിട്ട ടു ദി വേള്‍ഡ്; വെഡിങ് ഫോട്ടോഗ്രാഫിയില്‍ വിപ്ലവം തീര്‍ക്കുന്ന 24കാരന്‍

കുട്ടിക്കാലം മുതലുള്ള പാഷന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം, ഒടുവില്‍ സ്വപ്‌ന സാക്ഷാത്കാരം.. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുന്ന ഈ വരികള്‍ക്ക് പിന്നില്‍ പത്തനംതിട്ട സ്വദേശിയായ ഫൈസലിന്റെ ജീവിതമുണ്ട്. 24-ാം വയസ്സില്‍ സ്വന്തം സംരംഭം കെട്ടിപ്പടുത്തതിന്റെ ആത്മവിശ്വാസവും കഠിനധ്വാനവുമുണ്ട്.

ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയോടും വിഡിയോഗ്രാഫിയോടും താല്പര്യമുണ്ടായിരുന്നു ഫൈസലിന്. ഫോണില്‍ ഫോട്ടോകളെടുത്തും വീഡിയോകള്‍ ഷൂട്ട് ചെയ്തും തുടങ്ങിയ ആ യാത്ര ചങ്ങനാശ്ശേരിയിലെ മീഡിയ കോളേജിലെ ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ് പഠനത്തിലൂടെ കൂടുതല്‍ കരുത്താര്‍ജിച്ചു. ഫോട്ടോഗ്രാഫിയോട് താല്പര്യമുണ്ടായിരുന്ന അച്ഛന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ക്യാമറയും, അച്ഛന്‍ വാങ്ങി നല്‍കിയ ലാപ്‌ടോപ്പുമാണ് ഫൈസലിന്റെ ലോകം മാറ്റിമറിച്ചത്.

ഡ്രോണ്‍ വിഡിയോകളോട് കമ്പമുണ്ടായിരുന്ന ഫൈസല്‍ ക്യാമറ വാങ്ങുന്നതിന് മുന്‍പേ ഡ്രോണ്‍ സ്വന്തമാക്കി. അച്ഛനൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയി ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു തുടങ്ങിയതോടെയാണ് ഭാഗ്യം തെളിഞ്ഞത്. ആദ്യമൊക്കെ ചെറിയ പരസ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തും എഡിറ്റ് ചെയ്തും നല്‍കിയിരുന്ന ഫൈസല്‍, പതിയെ വെഡിങ് ഫോട്ടോഗ്രാഫി രംഗത്തേക്ക് ചുവടുവെച്ചു.

തുടക്കത്തിലെ ആശങ്കകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന്, മികച്ച ഔട്ട്പുട്ട് നല്‍കിയതോടെ ഫൈസല്‍ തന്റെ സ്വപ്‌ന സംരംഭത്തിന് തിരികൊളുത്തി; ‘സിറ്റി പ്രൊഡക്ഷന്‍സ്’. ഫൈസലിന്റെ വര്‍ക്കുകള്‍ ക്രമേണ എല്ലാവരും ഏറ്റെടുത്തു. കൃത്യമായ, ഹൃദ്യമായ ഔട്ട്പുട്ട് ഉറപ്പാക്കാന്‍ സാധിച്ചതോടെ സിറ്റി പ്രൊഡക്ഷന്‍സ് വളര്‍ന്നു. സ്വന്തം വീടിന്റെ ചെറിയ മുറിയില്‍ നിന്ന് ആരംഭിച്ച ആ വണ്‍മാന്‍ ആര്‍മി ഇന്ന് 30 പേരടങ്ങുന്ന വലിയൊരു ടീമായി വളര്‍ന്നിരിക്കുകയാണ്.

ഏത് വിധേനയും ജോലി പൂര്‍ത്തിയാക്കാം എന്നതല്ല ഫൈസലിന്റെ പോളിസി. ഏറ്റെടുക്കുന്ന ജോലികളെ ഏറ്റവും മനോഹരമായി പൂര്‍ത്തിയാക്കാം എന്നതാണ്. കേവലമൊരു വിഡിയോ ചിത്രീകരിക്കുന്നതില്‍ നിന്ന് മാറി തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെ, വികാരങ്ങളെ പകര്‍ത്തിയെടുക്കുകയാണ് തന്റെ ക്യാമറ കണ്ണുകളിലൂടെ ഫൈസല്‍.

നിലവില്‍ പത്തനംതിട്ടയില്‍ 800 സ്‌ക്വയര്‍ ഫീറ്റുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസും യുകെയില്‍ ഒരു വെര്‍ച്വല്‍ ഓഫീസും ഫൈസലിനുണ്ട്. ഇതിനോടകം നാനൂറിലധികം വിവാഹങ്ങള്‍ മനോഹരമായി പകര്‍ത്തിക്കഴിഞ്ഞ ഈ ടീമിന് ഇപ്പോള്‍ തന്നെ നൂറിലധികം പുതിയ ബുക്കിംഗുകള്‍ ലഭിച്ചു കഴിഞ്ഞു. യുകെയിലെ മലയാളികള്‍ക്കായി മികച്ച സേവനം നല്‍കുന്നതിനൊപ്പം ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഈ യുവ സംരംഭകന് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ബജറ്റില്‍ (Budget Friendly) പ്രീമിയം ക്വാളിറ്റി നല്‍കുന്നു എന്നതാണ് സിറ്റി പ്രൊഡക്ഷന്‍സിന്റെ പ്രത്യേകത. പരിചയസമ്പന്നരായവര്‍ക്കൊപ്പം തന്നെ തന്നെപ്പോലെയുള്ള മീഡിയ വിദ്യാര്‍ത്ഥികള്‍ക്കും ഫൈസല്‍ തന്റെ ടീമില്‍ അവസരം നല്‍കുന്നു. ലോകമെമ്പാടും തന്റെ ബ്രാന്‍ഡിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്യുന്ന ഫൈസല്‍, സ്വപ്‌നം കാണുന്ന ഏതൊരു യുവാവിനും ഒരു വലിയ പ്രചോദനമാണ്.

https://www.instagram.com/p/DDUB2sXzMCn/?igsh=MXM3OWE5MmFvbjk0cw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button