News Desk

എസ്ബിഐ കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നു

കൊച്ചി: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നു. യോനോ ആപ്പിലൂടെ ഗോള്‍ഡ് ലോണിനായി എളുപ്പത്തില്‍ അപേക്ഷിക്കാം. നിലവില്‍ 8.25 ശതമാനമാണ് നിരക്ക് സെപ്റ്റംബര്‍ 30 വരെ 0.75 ശതമാനം പലിശ ഇളവ് ലഭിക്കും. 18 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വരുമാന തെളിവുകള്‍ കൂടാതെ തന്നെ ഗോള്‍ഡ് ലോണ്‍ ലഭിക്കും.

ഇതിനായി യോനോ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഹോം പേജില്‍, മുകളിലായി ഇടതുവശത്തുള്ള മെനുവില്‍ ക്ലിക്ക് ചെയ്ത് ലോണ്‍സ് എന്നതില്‍ ക്ലിക്ക് ചെയ്ത് ഗോള്‍ഡ് ലോണ്‍ തെരഞ്ഞെടുക്കുക അപ്ലൈ നൗ കൊടുക്കാം. ഏത് തരം ആഭരണമാണ് കൈവശമുള്ളത്, കാരറ്റ്, ഭാരം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.സ്വര്‍ണ്ണവുമായി ബാങ്ക് ശാഖ സന്ദര്‍ശിച്ച് പണം നേടാം.രണ്ട് ഫോട്ടോകളും വിലാസം തെളിയിക്കുന്ന കെവൈസി രേഖകളും കൈയില്‍ കരുതാം.

കുറഞ്ഞത് 20,000 രൂപ മുതല്‍ ലോണ്‍ ലഭിക്കും. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 7.5 ശതമാനം നിരക്കില്‍ വായ്പ ലഭിക്കും.36 മാസമാണ് തിരിച്ചടവ് കാലാവധി. 12 മാസം കൊണ്ടും പണം തിരിച്ചടയ്ക്കാം.എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പ്രീ ക്ലോഷര്‍ നിരക്കുകള്‍ ഉള്‍പ്പെടെ ഈടാക്കില്ല.യോനോ ആപ്പിലൂടെയും ബ്രാഞ്ചിലൂടെ നേരിട്ടും വായ്പാ അപേകഷ നല്‍കാം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button