EntreprenuershipSuccess Story

കഴിവ് ബ്രാന്‍ഡാകുമ്പോള്‍, Artsmithന്റെ വിജയം

കേരളത്തിലെ ആദ്യ Hair Boutique Brand

ഇന്നത്തെ കാലത്ത് സ്വന്തം കഴിവിനെ ബ്രാന്‍ഡാക്കി മാറ്റുന്ന സ്ത്രീ സംരംഭകരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ വ്യത്യസ്തതയും പുതുമയും ആത്മവിശ്വാസവും ഒരുമിച്ചുചേര്‍ന്ന ഒരു പ്രചോദനകഥയാണ് എറണാകുളം സ്വദേശിനി നൗഫിയ അജ്മലിന്റേത്. കേരളത്തിലെ ആദ്യ ഹെയര്‍ ബുട്ടിക്ക് ബ്രാന്‍ഡായ Artsmith- ന്റെ സ്ഥാപകയായി, ഒരു പുതിയ ഫാഷന്‍ സംസ്‌കാരത്തിനാണ് നൗഫിയ തുടക്കം കുറിച്ചത്.

ഡ്രസുകള്‍ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ബുട്ടിക്കുകളെ പോലെ തന്നെ, കളര്‍, സൈസ്, പാറ്റേണ്‍ എന്നിവയില്‍ പൂര്‍ണമായി കസ്റ്റമൈസ് ചെയ്ത ഹെയര്‍ ആക്‌സസറീസുകള്‍ ഒരുക്കുന്ന സംവിധാനമാണ് Artsmith നെ വ്യത്യസ്തമാക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന എല്ലാ പ്രൊഡക്ടുകളും ഉയര്‍ന്ന നിലവാരമുള്ളതും ഇംപോര്‍ട്ടഡ് മെറ്റീരിയലുമായതിനാല്‍, മികച്ച ക്വാളിറ്റിയും ഫിനിഷിങ്ങും Artsmith ഉറപ്പുനല്‍കുന്നു.

ഒരു ബിസിനസ് പ്ലാനില്‍ നിന്നല്ല ഈ സംരംഭത്തിന്റെ തുടക്കം, മറിച്ച് ഒരമ്മയുടെ സ്‌നേഹത്തില്‍ നിന്നാണ്. മൂന്ന് വയസുള്ള മകള്‍ക്കായി സ്വയം തയ്യാറാക്കിയ ഹെയര്‍ ആക്‌സസറീസുകള്‍ക്ക് ലഭിച്ച പ്രശംസയാണ് Artsmith എന്ന സ്വപ്‌നത്തിന് ചിറകുനല്‍കിയത്. ബിസിനസ് ആരംഭിച്ചയുടന്‍ ഓര്‍ഡറുകളും വേഗത്തില്‍ വര്‍ധിച്ചു. പിന്നീട് മെറ്റീരിയലുകളെക്കുറിച്ചും ആവശ്യങ്ങള്‍ ഉയര്‍ന്നതോടെ, ഹാന്‍ഡ് മെയ്ഡ് പ്രൊഡക്ടുകള്‍ക്കൊപ്പം മെറ്റീരിയലുകളും ബള്‍ക്കായി Artsmith വഴി ലഭ്യമാക്കിത്തുടങ്ങി. ഇന്ന് ഹെയര്‍ ആക്‌സസറി നിര്‍മാണത്തിന് സഹായിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ വരെ സംഘടിപ്പിക്കുന്ന നിലയിലേക്ക് Artsmith എന്ന സംരംഭം വളര്‍ന്നു.

ബിടെക് പഠനം മൂന്നാം വര്‍ഷം നിര്‍ത്തി ഫാഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ഡിപ്ലോമ നേടിയ നൗഫിയ, തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയാണ് ഈ വേറിട്ട സംരംഭത്തിന് തുടക്കമിട്ടത്. രണ്ട് വര്‍ഷമായി Artsmith ഓണ്‍ലൈനായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം കാക്കനാട് ചിറ്റേത്തുകരയില്‍ Artsmithന്റെ പുതിയ ഷോറൂം അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രസുമായെത്തുന്ന കസ്റ്റമേഴ്‌സിന് അതിന് മാച്ച് ചെയ്യുന്ന ഹെയര്‍ ആക്‌സസറീസ് വെറും 15 മിനിറ്റിനകം തയ്യാറാക്കി നല്‍കുന്ന സേവനമാണ് Artsmith ന്റെ പ്രത്യേകത. ഹെയര്‍ ആക്‌സസറീസിനോടൊപ്പം ഹെയര്‍ കെയര്‍, ഹെയര്‍ ഗ്ലോ തുടങ്ങി ഹെയറിനാവശ്യമായ എല്ലാ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ടുകളും Artsmith- ന്റെ ഷോറൂമില്‍ ലഭ്യമാണ്.

ഹെയര്‍ ആക്‌സസറീസ് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമ്പൂര്‍ണ ബിസിനസ് കിറ്റും, പ്രായോഗിക പരിശീലനത്തിനായി സ്ഥിരമായി വര്‍ക്ക്‌ഷോപ്പുകളും Artsmith നല്‍കുന്നു. ഇതുവരെ അമ്പതിലധികം പേര്‍ക്ക് പരിശീലനം നല്‍കിയതില്‍, പന്ത്രണ്ടോളം വനിതകളെയാണ് നൗഫിയ ബിസിനസിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

കസ്റ്റമേഴ്‌സിനെ തേടുന്നതിന് പകരം കസ്റ്റമേഴ്‌സിന് വേണ്ടിയുള്ള മികച്ച പ്രൊഡക്ടുകള്‍ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നാണ് നൗഫിയ നല്‍കുന്ന ശക്തമായ സന്ദേശം. ഭര്‍ത്താവ് അജ്മലിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് നൗഫിയ ഈ വ്യത്യസ്ത സംരംഭം വളര്‍ത്തിയെടുത്തത്. സാമ്പത്തിക സ്വാതന്ത്ര്യം സ്വപ്‌നം കാണുന്ന സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന Artsmith ഇന്ന് വെറുമൊരു ബ്രാന്‍ഡല്ല, മറിച്ച് ഒരുപാട് സ്ത്രീകള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വസിച്ചു മുന്നേറാനുള്ള ആത്മവിശ്വാസമായി മാറിയ ഒരു പ്രചോദനശക്തിയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button