EntreprenuershipSuccess Story

കുട്ടിക്കളിയില്‍ ഇത്തിരിയേറെ കാര്യം!കിഡ്‌സേജിന്റെ കുട്ടിക്കളിപ്പാട്ടങ്ങള്‍ സ്‌പെഷ്യലാണ്…

ലയ രാജന്‍

കൊച്ചുകുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠകളില്‍ ഒന്നാണ്. ശാരീരിക വളര്‍ച്ചയോടൊപ്പം കൃത്യമായ മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്ക്, കുട്ടികള്‍ ഇടപ്പെടുന്ന അന്തരീക്ഷവും ഏര്‍പ്പെടുന്ന കളികളും വരെ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലികള്‍ പരിശീലിക്കുന്നതിനു മുന്‍പ് തന്നെ ആരോഗ്യപരമായ ശീലങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ എത്തിക്കുക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ശ്രദ്ധാപൂര്‍വ്വം രണ്ടു കുട്ടികള്‍ തന്നെ ഏറ്റെടുത്താലോ? ഇതിനുള്ള ഉത്തരമാണ് കിഡ്‌സേജ്.

കളിപ്പാട്ടങ്ങള്‍ വെറും കളിപ്പാട്ടങ്ങളല്ല!

വളര്‍ച്ചാഘട്ടങ്ങളില്‍ ക്രിയാത്മകത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ തന്നെ കളിപ്പാട്ടങ്ങള്‍ ആയി കുട്ടികള്‍ക്ക് കിട്ടിയാലോ… പൂര്‍ണമായും കുട്ടികള്‍ക്ക് വേണ്ടി സര്‍ഗാത്മക ബൗദ്ധിക വളര്‍ച്ചയ്ക്കു ഉതകുന്ന കളിപ്പാട്ടങ്ങള്‍… കിഡ്‌സേജ് എന്ന ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഉള്ളടക്കം ഇതാണ്.

കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ ഒരുക്കിയ ബ്രാന്‍ഡ് എന്നതാണ് ഇതിന്റെ പ്രത്യേകത. മലപ്പുറം കോട്ടക്കല്‍ സ്വദേശികളും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുമായ മാസിന്‍, നിസല്‍ എന്നീ കൊച്ചു മിടുക്കന്മാരാണ് കിഡ്‌സേജ് എന്ന ബ്രാന്‍ഡ് സമൂഹമാധ്യമത്തില്‍ അവതരിപ്പിക്കുന്നതിന് പിന്നില്‍. രണ്ടു വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് മികച്ച രീതിയില്‍ ചുറ്റുപാടുകളെ കുറിച്ചും വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലെ പാഠങ്ങളെയും സ്വാഭാവികമായി മനസ്സിലാക്കി പഠിച്ചുപോരാന്‍ ഉപയോഗപ്രദമായ കളിപ്പാട്ടങ്ങളാണ് കിഡ്‌സേജിലൂടെ വിറ്റഴിക്കപ്പെടുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സൂക്ഷ്മമായി രൂപീകരിക്കപ്പെടുന്ന കളിപ്പാട്ടങ്ങളില്‍ ശബ്ദം, സ്പര്‍ശം, നിറം മുതലായ ഇന്ദ്രിയാനുഭവങ്ങളിലൂടെ ബൗദ്ധിക വികാസത്തിന് ഉതകുന്ന കളികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചാഘട്ടത്തില്‍ സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കുക എന്ന ഉദ്യമം വിജയകരമായി നടപ്പിലാക്കാന്‍ ഈ കളിപ്പാട്ടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ശബ്ദത്തിലൂടെ ചുറ്റുപാടുകളെ രസകരമായി പരിചയപ്പെടുന്ന മാജിക് ബുക്ക് ഇതിനോടകം തന്നെ വലിയ ജനപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.

സമ്മാനം മുതല്‍ കളിപ്പാട്ടം വരെ

ഓണ്‍ലൈന്‍ ഗിഫ്റ്റ് ഷോപ്പ് ആയി ആരംഭിക്കാനിരുന്ന കിഡ്‌സേജ് അവിചാരിതമായാണ് ക്രിയാത്മകത വളര്‍ത്തുന്ന കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ സ്‌റ്റോറായി രൂപം മാറിയത്. ദൈനംദിന വ്‌ളോഗ് എന്നപോലെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഓരോ ദിവസത്തെയും പുരോഗമനം വീഡിയോകളായി സൂക്ഷിച്ചുവച്ച് തുടങ്ങിയ സമൂഹമാധ്യമ യാത്ര വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതും ആവശ്യക്കാര്‍, പ്രതീക്ഷിച്ചതിലുമേറെ എത്തിത്തുടങ്ങുന്നതും.

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ക്കെല്ലാം സമൂഹമാധ്യമത്തിലെ കൂട്ടുകാരുടെ പക്കല്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടുകൂടി പരിഹരിക്കാനാരംഭിച്ചതോടെ സാമൂഹ മാധ്യമങ്ങളിലെ ജനപിന്തുണയും വര്‍ദ്ധിച്ചു. ഓഗസ്റ്റ് മാസത്തില്‍ ആരംഭിച്ച കിഡ്‌സേജ് മൂന്നുമാസം കൊണ്ട് തന്നെ ജനപ്രിയ ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു.

സമാനതകളില്ലാത്ത പിന്തുണ

ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള പിന്തുണയാണ് പ്രധാനമായും കിഡ്‌സേജിന്റെ നട്ടെല്ല്. ഇരുപത്തയ്യായിരത്തിലധികം ഫോളോവേഴ്‌സിനെയും ഒരു കോടിയിലധികം കാഴ്ചക്കാരെയും ഇതിനോടകം കിഡ്‌സേജ് സമ്പാദിച്ചു കഴിഞ്ഞു. പ്രതിഫലം വാങ്ങി ബ്രാന്‍ഡ് പ്രമോഷനുകളോ, കൊളാബ്രേഷനുകളോ ഇതുവരെ ചെയ്തിട്ടില്ല എന്നതും വെബ്‌സൈറ്റ് വഴി മാത്രം നടത്തുന്ന വില്പനയുമാണ് കിഡ്‌സേജിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗുണമേന്മയുള്ള മികച്ച കളിപ്പാട്ടങ്ങള്‍ താങ്ങാവുന്ന വിലയില്‍ തന്നെ ലഭിക്കുന്നു എന്നതാണ് ബ്രാന്‍ഡിനെ ജനപ്രിയമാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംരംഭത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച കുടുംബവും മികച്ച പിന്തുണയാണ് നല്‍കുന്നത്.

For Connecting us, please visit;

https://kidzage.com

https://www.instagram.com/kidzage.in?igsh=MW4ya2l2MTU2ajhoag%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button