MSBV India Pvt. Ltd; ഇന്ത്യയിലെ മാലിന്യ സംസ്കരണത്തിന്റെ ‘നവീനമുഖം’

ലോകത്ത് ഏറ്റവും അധികം ശ്രദ്ധനേടി വിജയിച്ച സംരംഭകരെല്ലാം സമൂഹത്തിലെ പ്രശ്നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയവരാണ്. തങ്ങളേക്കാള്‍ ഏറെ അവര്‍ പ്രാധാന്യം നല്‍കുന്നതും അവര്‍ പരിശ്രമിക്കുന്നതുമെല്ലാം സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരിക്കും. അത്തരത്തില്‍ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി, അതിലൂടെ തന്റെ സംരംഭ ആശയത്തെ ലോകത്തിന് കാണിക്കാന്‍ പോകുന്ന ഒരു സംരംഭകന് നമ്മുടെ കേരളത്തിലുണ്ട്. ആ സംരംഭകനാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫ് ഷാഫി.
MSBV India Pvt. Ltd എന്ന തന്റെ സ്ഥാപനത്തിലൂടെ മാലിന്യസംസ്കരണത്തിന് വിപ്ലവകരമായ മാറ്റമാണ് അഷ്റഫ് കാണിച്ചു തന്നത്. 16 വര്‍ഷം കൊണ്ട് മാലിന്യ നിര്‍മാര്‍ജനത്തിന്റെ പുതിയ നാള് വഴികളിലുടെ ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അഷ്റഫ് ഷാഫി എന്ന സംരംഭകനും MSBV എന്ന Waste Management and Disposal Service സ്ഥാപനവും.

16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ നാട്ടില്‍ നടന്ന ഒരു സമരമാണ് ഈ ഒരു ആശയത്തിലേക്ക് അഷ്റഫ് ഷാഫി എന്ന സംരംഭകനെ എത്തിക്കുന്നത്. അന്ന് ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നു. തന്റെ നാട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമാണ് നളിയം പറമ്പ് എന്ന സ്ഥലത്തേക്കുണ്ടായിരുന്നത്. നാടാകെ ആശങ്ക പടര്‍ത്തിയ മാലിന്യകൂമ്പാരമായിരുന്നു നളിയം പറമ്പിലുണ്ടായിരുന്നത്.
അതിന്റെ ദുര്‍ഗന്ധവും അത് വഴി പടര്‍ന്ന രോഗങ്ങളും പ്രദേശവാസികളെ ഏറെ പരിഭ്രാന്തരാക്കിയിരുന്നു. അന്നായിരുന്നു മാലിന്യമെന്നത് എത്രത്തോളം മനുഷ്യജീവിതത്തെ ദുസ്സഹമാക്കുന്നുവെന്ന് അഷ്റഫ് മനസിലാക്കിയത്. ഈ പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന നിരന്തര ചിന്തയാണ് Universal Biogas എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് അഷ്റഫിനെ എത്തിക്കുന്നത്.

രാജ്യത്തുടനീളം മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഏറെ നാളത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് (MSBV INDIA) മൊബൈല്‍ സ്ക്രാപ്പ് ബേലിംഗ് വെഹിക്കിള്‍ അഷ്റഫ് രൂപപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ പേറ്റന്റ് നേടിയ മൊബൈല്‍ സ്ക്രാപ്പ് ബേലിംഗ് വെഹിക്കിളിന്റെ (എംഎസ്ബിവി) ഉപജ്ഞാതാവാണ് അഷ്റഫ് എന്നത് ശ്രദ്ധേയമാണ്. മാലിന്യനിര്‍മാര്‍ജന മേഖലയില്‍ മാറ്റത്തിന്റെ വെളിച്ചം തീര്‍ത്ത സംരംഭമാണ് MSBV.

ട്രക്കില്‍ ഘടിപ്പിച്ച ബെയിലിംഗ് സിസ്റ്റവും മാലിന്യങ്ങള്‍ തടസ്സമില്ലാതെ ലോഡ് ചെയ്യുന്നതിനും ഇറക്കുന്നതിനുമായുള്ള ഹൈഡ്രോളിക് ക്രെയിന്‍ സിസ്റ്റവും, തൂക്കം (വെയിറ്റ്) പരിശോധിക്കുവാനുള്ള മെഷീനും, അതില്‍ ഏറ്റവും വലിയ പ്രത്യേകത ഇതെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ വാഹനത്തിന്റെ ‘എഞ്ചിന് പവര്‍’ ഉപയോഗിച്ചാണ്.
ഇന്ത്യയില്‍ മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കുന്ന വലിയ ഒരു പ്രതിസന്ധിക്കുള്ള പരിഹാരമാണ് MSBV. റോഡിന്റെ വശങ്ങളിലെ മാലിന്യം, നൂറു വര്‍ഷം വര്‍ഷം മുമ്പുള്ള ലഖസി വേസ്റ്റ്, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍ തുടങ്ങി സ്ക്രാപ്പ് ഡീലര്‍മാര്‍, ആക്രി കടകള്‍, റീസൈക്ലിംഗ് സംരംഭങ്ങള്‍ തുടങ്ങി ധാരാളം ഇടങ്ങളിലാണ് Mobile Scrap Baling Vehicle ഉപയോഗിക്കുന്നത്.
മാലിന്യ സംസ്കരണത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങളെ പരിഹരിക്കുകയും സ്ക്രാപ്പിങ്ങിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ വ്യക്തികള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു. വളരെ സൂക്ഷ്മതയോടെ കൃത്യമായി മാലിന്യ പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന MSBV പുതിയ കാലത്തിന്റെ മാലിന്യ സംസ്കരണത്തിന്റെ പുതുമുഖമാണ്.
Tel: +91 99464 48899 / +91 90728 36373
Email: shafi@msbvindia.com
Website: http://www.msbvindia.com



