Business ArticlesSpecial Story

വ്യത്യസ്ത ഡിസൈനുകളില്‍ രുചിയൂറുന്ന കേക്കുകളുമായി ഒരു വീട്ടമ്മ

കേക്കുകള്‍ എല്ലാ കടകളിലും ലഭ്യമാണ്. കൂടാതെ യൂട്യൂബ് നോക്കി കേക്കുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ബിന്നി എന്ന വീട്ടമ്മയെ സമീപിച്ചാല്‍ ലഭിക്കുന്ന കേക്കുകള്‍ വളരെ വ്യത്യസ്ഥമാണ്. രൂപത്തിലാണ് ഏറ്റവും അധികം വ്യത്യസ്ഥതയുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ ക്യാരക്ടറുകള്‍ മുതല്‍ പല വ്യത്യസ്ത ഡിസൈനുകള്‍ ആവശ്യക്കാരുടെ അഭിരുചി അനുസരിച്ച് ബിന്നി നിര്‍മിക്കുന്നു. ഓരോ പ്രാവശ്യവും ഓരോ ഡിസൈനുകള്‍…

പണ്ടുമുതലേ ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യാന്‍ ബിന്നി എന്ന വീട്ടമ്മയ്ക്ക് ഇഷ്ടമായിരുന്നു. ഡിസൈനിങ്ങും ഗ്രാഫിക് ഡിസൈനും ഒക്കെ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അങ്ങനെയാണ് പത്രത്തില്‍ പരസ്യം കണ്ട് കേക്ക് ബേക്കിംഗ് ക്ലാസ്സില്‍ ചേരുന്നത്.
പഠനത്തിനുശേഷം പതിയെ പതിയെ ഓരോ കേക്കുകള്‍ വീതം ഉണ്ടാക്കിത്തുടങ്ങി. ആദ്യമൊക്കെ പരാജയങ്ങളായിരുന്നു. പല പ്രാവശ്യം പരാജയപ്പെട്ടു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെടണം എന്ന തീവ്രമായ ആഗ്രഹത്തിന്റെയും പ്രയത്‌നത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായി ‘ബിന്നീസ് ഡിസൈനര്‍ കേക്ക്‌സ്’ എന്ന സംരംഭം തൃശൂരില്‍ പിറക്കുകയായിരുന്നു.

എല്ലാ ഡിസൈനുകളും ഏറ്റവും കൃത്യതയോടെ, തന്റെ കൈകള്‍ ഉപയോഗിച്ചാണ് ബിന്നി ചെയ്യുന്നത്. മിഷനുകളോ മോള്‍ഡുകളോ ഉപയോഗിക്കാറില്ല. കേക്കിന് വേണ്ട എല്ലാ ഇന്‍ഗ്രീഡിയന്‍സും വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു എന്നതും ബിന്നിയുടെ കേക്കിന്റെ പ്രത്യേകതകയാണ്. കാഴ്ചകൊണ്ട് കണ്ണിനും രുചി കൊണ്ട് മനസ്സിനും കുളിര്‍മ നല്‍കുന്നവയാണ്ബിന്നിയുടെ കേക്കുകള്‍.

100 ശതമാനം ഹോം മെയ്ഡായ ബിന്നിയുടെ കേക്കുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയ വഴി അറിഞ്ഞും ആളുകള്‍ പറഞ്ഞറിഞ്ഞും ബിന്നിയെ തേടിയെത്തുന്നവര്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. ഡിസൈനര്‍ കേക്കുകള്‍ ആളുകള്‍ക്കിടയില്‍ ഒരു തരംഗമാക്കാന്‍ ബിന്നിക്ക് സാധിച്ചു. ഇങ്ങനെ സാധിച്ചത് തന്റെ പരാജയങ്ങള്‍ തനിക്ക് തന്ന ഉന്മേഷവും ആര്‍ജവുമാണ് എന്ന് ബിന്നി വിശ്വസിക്കുന്നു.

ഗുണമേന്മ, ആത്മവിശ്വാസം, ദൃഢനിശ്ചയം, കൃത്യനിഷ്ഠത തുടങ്ങിയവ കേക്കിന്റെ ചേരുവകള്‍ പോലെ ശരിയായ അളവുകളില്‍ സംയോജിപ്പിച്ചതാണ് ബിന്നിയുടെ വിജയ രഹസ്യം. ആഘോഷവേളകളില്‍, ഡിസൈനര്‍ കേക്കുകള്‍ക്കായി ബിന്നിയെ തേടിയെത്തുന്ന ഇവന്റ് കമ്പനികള്‍ ഏറെയാണ്. തൃശ്ശൂരിലെ നിരവധി ഇവന്റ് കമ്പനികള്‍ ബിന്നിയില്‍ നിന്ന് കേക്ക് വാങ്ങി, സെലിബ്രേറ്റുകളുടെയും മറ്റും ഇവന്റിനും എത്തിക്കുന്നുണ്ട്.

തുടക്കത്തില്‍, ഓരോ കേക്കും പരാജയപ്പെട്ട് പോകുമ്പോഴും അടുത്തത് മെച്ചപ്പെടുത്തും എന്ന ദൃഢനിശ്ചയമാണ് ‘ബെസ്റ്റ് ഹോം മേക്കര്‍ ഇന്‍ കേരള’ എന്ന അവാര്‍ഡ് നേടാന്‍ ബിന്നിയെ സഹായിച്ചത്. രൂപത്തിലും രുചിയിലും വ്യത്യസ്ഥമായ കേക്കുകള്‍ വേണ്ടവര്‍ക്ക് ബിന്നീസ് ഡിസൈനര്‍ കേക്ക്‌സുമായി ധൈര്യമായി ബന്ധപ്പെടാം. പത്ത് വര്‍ഷമായി കേക്ക് നിര്‍മിക്കുന്ന ബിന്നി തന്റെ കസ്റ്റമേഴ്‌സ് ആഗ്രിക്കുന്ന ഡിസൈനുകളില്‍ രുചിയൂറുന്ന കേക്കുകള്‍ നിര്‍മിച്ചു നല്‍കും.

ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത് രുചിയോടെ കേക്കുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഫ്രാഞ്ചൈസി നല്‍കാനും ബിന്നി തയ്യാറാണ്.

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button