ഏതു വ്യക്തിയെയും സമ്പന്നനാക്കുന്ന പഠന രീതികളുമായി സ്നേഹം ഗ്ലോബല്‍ ഫൗണ്ടേഷന്
വിജയത്തിലേക്കുള്ള വഴികള്‍ തേടിയുള്ള യാത്രയാണ് ഓരോ മനുഷ്യരുടെയും ജീവിതം. വിജയങ്ങള്‍ കീഴടക്കുന്നതിന് പരിധിയില്ലാത്തതിനാല്‍ ആ യാത്ര ജീവിതാവസാനം വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ വിജയത്തിലേക്കുള്ള വഴികള്‍ തിരഞ്ഞെടുക്കുന്നതില്‍ അതില്‍ പലരും പലപ്പോഴും തോറ്റു പോകാറുണ്ട്. അത്തരം ആളുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും പ്രചോദനവും നല്കി വിജയിപ്പിക്കുകയാണ് ശ്രീ ദിനദേവന്‍ ‘സ്നേഹം’ എന്ന സ്ഥാപനത്തിലൂടെ…
ശ്രീനാരായണ ഗുരുവിന്റെ കുടുംബത്തില്‍ ജനിച്ച് ബ്രഹ്മശ്രീ കരുണാകരഗുരുവിന്റെ ശിഷ്യനായി വളര്‍ന്ന് സ്നേഹം അടിസ്ഥാനമാക്കി, എല്ലാ മനുഷ്യരും ജീവിച്ച് വിജയിക്കണം എന്ന ആശയം മുന്നോട്ടുവച്ചു, വിദ്യാഭ്യാസ രീതിയിലും കര്‍മ മേഖലയിലും സമൂഹത്തില്‍ ഓരോ മനുഷ്യനും എന്തെല്ലാം ചെയ്യണം, എങ്ങനെ ചെയ്യണമെന്ന് ‘സ്നേഹം’ എന്ന പ്രസ്ഥാനം (Society) അവതരിപ്പിക്കുന്നു. സഹൃദയരായ മനുഷ്യര്‍ക്ക് ഒത്തുചേരാനും നന്മ ചെയ്യാനും ഒരു ശാന്തി മണ്ഡലമായി സ്നേഹം പ്രവര്‍ത്തിക്കുന്നു. ഓരോ തലമുറയും സമൂഹത്തിനെ നന്മയിലേക്ക് നയിക്കാന്‍ വേണ്ടി ഉയര്‍ന്നുവരാന്‍ അതിന് പ്രധാനമായും വിദ്യാഭ്യാസ രീതിയിലൂടെ കുട്ടികള്‍ക്ക് ‘മാതാ പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി ആയിരക്കണക്കിന് കാര്യങ്ങളില്‍ നിന്നും കണ്ടും കേട്ടും പഠിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കാന്‍ ഗുരുകുല സമ്പ്രദായം എന്ന രീതിയില്‍ ‘സക്സസ് ട്രയാങ്കിള്‍’ എന്ന കോഴ്സ് ഇവിടെ നടത്തിവരുന്നു.
പഠനത്തിനുശേഷം, കുറേ സര്‍ട്ടിഫിക്കറ്റുകളും റാങ്കുകളുമായി കുറേപേര്‍ ഓടുന്നു. പഠന മികവില്ലാതെ ‘ഞാന്‍ എന്ത് ജോലി ചെയ്യും’ എന്നറിയാതെ കുറെ പേര്…. ഈ ആശയക്കുഴപ്പത്തിന് പരിഹാരമെന്നോണം ‘സ്മാര്‍ട്ട്’ എന്ന പേരില്‍ ക്ലാസുകളും സ്നേഹം നടത്തി വരുന്നു. സമൂഹത്തിലെ ഏത് പാവപ്പെട്ടവനും ചിട്ടയായ ജീവിതത്തിലൂടെ ലക്ഷ്യബോധത്തോടു കൂടി, ശ്രദ്ധാപൂര്‍വം ഒരു ശരിയായ അധ്യാപകന്റെ കീഴില്‍ അഭ്യസിച്ചു മുന്നോട്ടുപോയാല്‍ കുറഞ്ഞത് അഞ്ച് മാസം മുതല്‍ കൂടിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം രൂപ മാസ വരുമാനത്തിന് മുകളില്‍ ഈ കാലഘട്ടത്തില്‍ തന്നെ എത്താന്‍ കഴിയുമെന്ന് തെളിയിച്ച് 2008-മുതല്‍ ക്ലാസുകള്‍ നടത്തുകയും അനേകം വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ചെയ്തതിന്റെ വിജയത്തുടിപ്പുമായണ് സ്നേഹമെന്ന ഈ പ്രസ്ഥാനം നിലനില്‍ക്കുന്നത്. ഇതേ വിഷയത്തില്‍തന്നെയാണ് ശ്രീ ദിനദേവന്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തത്.
സര്വലോകത്തില് നിന്നും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയും; ഏതു ദരിദ്രനും സമ്പന്നനാകാന്‍ കഴിയും എന്ന ഈ ആശയത്തിന് ‘എക്സലന്‍സ് അവാര്‍ഡും’ ലഭിക്കുകയുണ്ടായി. ഈ വിഷയത്തില്‍ തന്നെ ഇദ്ദേഹം ‘വെല്‍ത്ത് വേ’, ‘വെല്‍ത്ത് വേ 2’ എന്ന രണ്ട് ഇന്റര്‍നാഷണല്‍ പുസ്തകങ്ങള്‍ 180 രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, തന്റെ ഗുരുവായ ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ മഹത്വത്തെക്കുറിച്ച് ‘ഗുരു’ എന്ന ഇന്റര്‍നാഷണല്‍ പുസ്തവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള ഈ മൂന്ന് വിദ്യാഭ്യാസ രീതികളും ഏവര്‍ക്കും മനസ്സിലാക്കാനായി ‘Sneham Education” എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. അതിലൂടെ വീഡിയോ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തശേഷം, നേരിട്ട് വന്ന് പഠിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂടും കന്യാകുമാരി ജില്ലയില്‍ മെയ്ജ്ഞാനപുരത്തും സംവിധാനം ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നല്ല ഗുരുത്വമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനും, ജോലിതേടുന്നവര്‍ക്ക് നല്ല ജോലിയില്‍ എത്താനും, മുതിര്‍ന്നവര്‍ക്ക് കടബാധ്യതകള്‍ ഇല്ലാതാക്കി സമൂഹത്തില്‍ നന്മകള് ചെയ്തു കൊണ്ട് ലക്ഷങ്ങളുടെ മാസവരുമാനത്തില്‍ എത്താനും സഹായിക്കുന്ന ഈ മൂന്ന് കോഴ്സുകളും നടത്തുന്ന സ്നേഹം ഗ്ലോബല്‍ ഫൗണ്ടേഷന്, സമൂഹത്തിനുള്ള ദൈവത്തിന്റെ കനിവാണ്. സ്നേഹം ഗ്ലോബല്‍ ഫൗണ്ടേഷന് മറ്റൊരു അംഗവും ഖജാന്‍ജിയുമായ വിജയലക്ഷ്മി ദിനദേവന്‍ ‘റിച്ച് ലേഡി’ എന്ന പേരില്‍ സമൂഹത്തിലെ ഏതൊരു വീട്ടമ്മയ്ക്കും ഭര്‍ത്താവിനെയും കുട്ടികളെയും അതോടൊപ്പം വീടിനെയും പരിപാലിക്കുന്ന ചുമതലയ്ക്കൊപ്പം ചിട്ടയായ പരിശീലനത്തിലൂടെ, ലക്ഷ്യബോധത്തിലൂടെ മൂന്നു വര്ഷക്കാലാവധിക്കുള്ളില് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വീട്ടിലിരുന്ന് തന്നെ സമ്പാദിക്കാന്‍ പ്രാപ്തമാക്കുന്ന കോഴ്സും ആരംഭിച്ചിരിക്കുകയാണ്. സൊസൈറ്റി അംഗങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മീറ്റിങ്ങുകളിലൂടെയും സത്സംഘങ്ങളിലൂടെയും ഉയര്‍ത്തിക്കൊണ്ടുവരുന്നു. ആരോഗ്യരംഗത്ത് മരുന്നുകളും ഉഴിച്ചിലുകളും വെല്‍നസ് ക്ലിനിക്കുകളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സ്നേഹം ഗ്ലോബല്‍ ഫൗണ്ടേഷന് പോലെ ഓരോ നാടിനും നന്മ ചെയ്യാന്‍ സഹൃദയരുടെ കൂട്ടായ്മയായ ശാന്തി മണ്ഡലങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ദൈവത്തിനോട് അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ……