ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് ബൈജൂസ് ആപ്പ്
ഇതോടെ ഐപിഒയില്‍ പേടിഎമ്മിനെ മറികടന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്
ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസ് ആപ്പ് ഈ രംഗത്ത് കുതിപ്പ് തുടരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ധിച്ചതോടെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ബൈജൂസ്. ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കാന്‍ ബൈജു 600 മില്യണ്‍ ഡോളറും ടോപ്പര്‍ ഏറ്റെടുക്കുന്നതിന് 150 മില്യണ്‍ ഡോളറും ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
2021 ല്‍ മാത്രം സമാന സ്വഭാവമുള്ള ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ സ്വന്തമാക്കുന്നതിന് ബൈജുസ് 2.2 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ച് കഴിഞ്ഞിട്ടുണ്ട്.യുബിഎസ് ഗ്രൂപ്പ്, അബുദാബി സോവറിന്‍ ഫണ്ട് എഡിക്യു, ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ് എല്‍പി എന്നിവയില്‍ നിന്ന് 1.5 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.ഇതോടെ ഐപിഒയില്‍ പേടിഎമ്മിനെ മറികടന്ന് 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് മാറി.
അടുത്ത കാലത്തായി രാജ്യാന്തര തലത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകളെ ഏറ്റെടുത്തതിനാല്‍ അന്താരാഷ്ട്ര വിപണികള്‍ക്കായി ബൈജൂസിനുള്ള ഓഫറുകള്‍ വര്‍ദ്ധിക്കും. ആഗോളതലത്തില്‍ അംഗീകൃത സര്‍വകലാശാലകളുമായി സഹകരിച്ച് ഡേറ്റാ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ ഡൊമെയ്നുകളിലുടനീളം ഉയര്‍ന്ന പഠന ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഗ്രേറ്റ് ലേണിംഗ് നല്‍കുന്നത്.