News Desk
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂപയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്.
ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.